ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റി​ംഗ് ചാ​മ്പ്യ​ൻഷി​പ് 28ന് ​തു​ട​ങ്ങും
Wednesday, September 18, 2024 6:09 AM IST
കൊ​ല്ലം: ജി​ല്ലാ കേ​ഡ​റ്റ്‌ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ ഷി​പ്പ് 28-നും 29-​നും കൊ​ല്ല​ത്ത് ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്പീ​ഡ് സ്‌​കേ​റ്റി​ങ്, റോ​ള​ർ ഹോ​ക്കി, ആ​ർ​ട്ടി​സ്റ്റി​ക്, സ്‌​കേ​റ്റ് ബോ​ർ​ഡി​ങ്, റോ​ള​ർ സ്‌​കൂ​ട്ട​ർ, ഇ​ൻ​ലൈ​ൻ ആ​ൽ​പൈ​ൻ, ഇ​ൻ​ലൈ​ൻ ഡൗ​ൺ​ഹി​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ചാ​മ്പ്യ​ൻ ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ ഇ​ന്ത്യ​സ്‌​കേ​റ്റ്.​കോം (indiaskate.com) ൽ ​പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്‌​ത ഫോം, https://scoreman.in/keraladistricts2024/ ​എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​ൺ​ലൈ​ൻ എ​ൻ​ട്രി ഫോം, ​ജി​ല്ല​യി​ൽ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ൻ​ട്രി ഫീ​സ് എ​ന്നി​വ 25-ന് ​വൈ​കുന്നേരം അ​ഞ്ചി​നു മു​മ്പ് ഹാ​ജ​രാ​ക്ക​ണം. യോ​ഗ​ത്തി​ൽ ജി​ല്ലാ റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, ജോ​. സെ​ക്ര​ട്ട​റി പി.​അ​ശോ​ക​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.


പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9447230830.