മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ൻ : വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​യും ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കും
Sunday, October 6, 2024 6:55 AM IST
കാ​സ​ര്‍​ഗോ​ഡ്: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഓ​ഫീ​സു​ക​ളും ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളെ​യും ക്ര​മീ​ക​രി​ക്കും. ജൈ​വ, അ​ജൈ​വ, ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തോ​ടൊ​പ്പം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് നി​ല​വി​ലു​ള്ള ഇ ​മാ​ലി​ന്യ​ങ്ങ​ള്‍ നി​ര്‍​മാ​ര്‍​ജ്ജ​നം ചെ​യ്യേ​ണ്ട​തും. ഹ​രി​ത​ക​ര്‍​മ​സേ​ന ടീം ​പ്ലാ​സ്റ്റി​ക്കു​ക​ള്‍​ക്കു പു​റ​മെ ഇ​ത്ത​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ കൂ​ടി ക​ല​ണ്ട​ര്‍ പ്ര​കാ​രം ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും ല​ഭ്യ​മാ​യി​ട്ടി​ല്ല.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ-​മാ​ലി​ന്യം കൈ​മാ​റു​ന്ന​തി​ന് ഉ​ത്ത​ര​വു​ക​ള്‍ മു​ഖേ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും, ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും കൈ​മാ​റി​ക​ഴി​ഞ്ഞി​ട്ടി​ല്ല. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍ ജി​ല്ലാ നി​ര്‍​വ​ഹ​ണ സ​മി​തി വി​പു​ല​മാ​യ തോ​തി​ല്‍ ഇ-​വേ​സ്റ്റ് ശേ​ഖ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മു​ഖേ​ന​യാ​ണ് കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത്. കാ​മ്പ​യി​ന്‍ ഉ​പ​സ​മി​തി ചേ​ര്‍​ന്ന് ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ത​യാ​റാ​ക്കി എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും നി​ല​വി​ലു​ള്ള പൂ​ര്‍​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്ട്രോ​ണി​ക്‌​സ് മാ​ലി​ന്യ​ങ്ങ​ള്‍ 10ന​കം പ​ട്ടി​ക​പ്പെ​ടു​ത്തി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം.


ഒ​ക്‌​ടോ​ബ​റി​ല്‍ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന ഇ-​വേ​സ്റ്റ് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ശേ​ഖ​രി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ള്ള ഇ ​വേ​സ്റ്റു​ക​ള്‍ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​ന് സ്‌​കൂ​ള്‍​ത​ല ക​മ്മ​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഒ​ക്‌​ടോ​ബ​ര്‍ 15 മു​ത​ല്‍ ന​വം​ബ​ര്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ഇ-​വേ​സ്റ്റ് ശേ​ഖ​രി​ക്കും. യോ​ഗ​ത്തി​ല്‍ ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​രാ​ജേ​ഷ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ടി​വി. സു​ഭാ​ഷ്, ശു​ചി​ത്വ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ജ​യ​ന്‍, കൈ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ജി ജോ​സ​ഫ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മാ​നേ​ജ​ര്‍ മി​ഥു​ന്‍ ഗോ​പി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് അ​നു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.