ജ​ല്‍​ശ​ക്തി അ​ഭി​യാ​ന്‍: കേ​ന്ദ്ര​സം​ഘം സം​തൃ​പ്തി അ​റി​യി​ച്ചു
Wednesday, October 2, 2024 8:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ല്‍​ശ​ക്തി അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഭൂ​ജ​ല​സം​ര​ക്ഷ​ണ​ത്തി​നും പ​രി​പോ​ഷ​ണ​ത്തി​നും ജി​ല്ലാ​ഭ​ര​ണ സം​വി​ധാ​നം ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സം​ഘം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ക​ള​ക്ട​റേ​റ്റി​ല്‍​ന​ന്ന ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ യോ​ഗ​ത്തി​നു ശേ​ഷം ജ​ല​ശ​ക്തി കേ​ന്ദ്ര ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ന്ദ്ര സം​ഘ​ത്തി​ലെ നോ​യ്ഡ സ്പെ​ഷ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബി​പി​ന്‍ മേ​നോ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റും സം​ഘ​വും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

കേ​ന്ദ്ര പ്ര​തി​നി​ധി​യാ​യ ശാ​സ്ത്ര​ജ്ഞ കെ. ​അ​നീ​ഷ, ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​രും ജ​ല്‍​ശ​ക്തി​കേ​ന്ദ്ര ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഭൂ​ജ​ല സം​ര​ക്ഷ​ണ​ത്തി​നും ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഭൂ​ജ​ല പ​രി​പോ​ഷ​ണ​ത്തി​നും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​രി​ച്ചു.


ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞാ​ര്‍ നീ​ര്‍​ത്ത​ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ മു​ഗു നീ​ര്‍​ത്ത​ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര്‍​ഷ​ക​നാ​യ ബോ​ബ​ന്‍ പൈ​വ​ളി​കെ പ​ഞ്ചാ​യ​ത്തി​ലെ ക​യ്യാ​റി​ല്‍ സ്ഥാ​പി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി, വ​നം വ​കു​പ്പ് മു​ളി​യാ​ര്‍, ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു.

കേ​ന്ദ്ര സം​ഘ​ത്തോ​ടൊ​പ്പം ജെ​എ​സ്എ ജി​ല്ലാ നോ​ഡ്‍​ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ബി. ​അ​രു​ണ്‍​ദാ​സ്, അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഒ. ​ര​തീ​ഷ്, ജൂ​ണി​യ​ര്‍ ഹൈ​ഡ്രോ ജി​യോ​ള​ജി​സ്റ്റ് ഫൈ​സ​ല്‍, ന​ബാ​ര്‍​ഡ് ഡി​ജി​എം ഷാ​രോ​ണ്‍ വാ​സ്, സി​ആ​ര്‍​ഡി പ്ര​തി​നി​ധി ഡോ. ​സി.​പി. ശ​ശി​കു​മാ​ര്‍, കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര മേ​ധാ​വി മ​നോ​ജ്കു​മാ​ര്‍, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യു​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ പി.​ടി. സ​ഞ്ജീ​വ്, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.