കുട്ടികളുടെ കാ​യി​ക​മേ​ള; ച​ന്തേ​ര സ്കൂ​ൾ ജേ​താ​ക്ക​ൾ
Saturday, October 5, 2024 7:36 AM IST
പി​ലി​ക്കോ​ട്:​ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​പി വി​ഭാ​ഗം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ കാ​യി​ക​മേ​ള​യി​ൽ ച​ന്തേ​ര ഐ​ഐ​എ​എ​ൽ​പി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. പി​ലി​ക്കോ​ട് ഗ​വ. യു​പി സ്കൂ​ൾ ര​ണ്ടും ച​ന്തേ​ര ഗ​വ. യു​പി സ്കൂ​ൾ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ൽ ന​ട​ന്ന കാ​യി​ക മേ​ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​വി. ച​ന്ദ്ര​മ​തി, വി.​വി. സു​ലോ​ച​ന, കെ.​വി. വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി. സു​ജാ​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. ച​ന്ദ്ര​ൻ, വി. ​പ്ര​ദീ​പ്, എ​ൻ. പ്ര​സീ​ത​കു​മാ​രി, പി. ​രേ​ഷ്ണ, പി. ​പ്ര​മീ​ള, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ൻ,


പി​ഇ​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ നാ​റോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ക്ഷ്മി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.