എ​യ്ഡ​ഡ് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം മു​ട​ക്കു​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണം: എ​എ​ച്ച്എ​സ്ടി​എ
Thursday, October 3, 2024 6:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ട്ര​ഷ​റി​യി​ല്‍ നി​ന്നും ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​ന് ശ​മ്പ​ള ബി​ല്‍ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്യ​ണ​മെ​ന്ന ഫി​നാ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വ് എ​യ്ഡ​ഡ് മേ​ഖ​ല​യോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്ന് എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​മി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പു​തി​യ ഉ​ത്ത​ര​വെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ട്ര​ഷ​റി​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക് നേ​രി​ട്ട് ശ​മ്പ​ള ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​നു​മ​തി​യും ന​ല്കി​യ​തോ​ടെ സാ​ങ്കേ​തി​ക​മാ​യ നൂ​ലാ​മാ​ല​ക​ള്‍ ഒ​ഴി​വാ​ക്കി അ​ധ്യാ​പ​ക​ര്‍​ക്ക് സ​മ​യ​ത്ത് ബി​ല്ലു​ക​ള്‍ മാ​റി​യെ​ടു​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നു.


അ​മി​ത ജോ​ലി​ഭാ​രം മൂ​ലം ജീ​വ​ന​ക്കാ​രേ​യും അ​ധ്യാ​പ​ക​രേ​യും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍, പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ കൂ​ടു​ത​ല്‍ ജോ​ലി​ഭാ​രം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ല്‍ അ​ടി​ച്ചേ​ല്‍​പി​ക്കു​ക​യാ​ണ്. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ല്‍ നി​ന്നു സ​ർ​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും പ്ര​സ്തു​ത ഉ​ത്ത​ര​വ് അ​ടി​യ​ന്തി​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.