നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Friday, October 4, 2024 11:30 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്‌​കൂ​ള്‍ ബ​സ് ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് സീ​ബ്രാ​ലൈ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് കി​ഴ​ക്കും​ക​ര മ​ണ​ലി​ല്‍ സ്വ​ദേ​ശി എം. ​കൃ​ഷ്ണ​ന്‍ (67) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 4.15 ഓ​ടെ നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

കൃ​ഷ്ണ​നെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ത്താ​രി അ​സീ​സി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ല്‍ മാ​ണി​ക്കോ​ത്ത് സ്വ​ദേ​ശി അ​ബ്ദു​ള്‍ ജ​ലീ​ലി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പോ​ലും ചെ​യ്യാ​ത്ത പു​തി​യ കാ​റി​ന്‍റെ പി​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​തേ കാ​റി​ടി​ച്ച് നീ​ലേ​ശ്വ​രം സ്വ​ദേ​ശി വൈ​ശാ​ഖി​ന്‍റെ സ്‌​കൂ​ട്ട​റും ത​ക​ര്‍​ന്നു. പ​രേ​ത​രാ​യ ആ​ലാ​മി-​മാ​ണി​ക്കം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​മ​ന്‍, ക​മ്മാ​ട​ത്തു, മാ​ധ​വി, ശാ​ര​ദ, അ​ശോ​ക​ന്‍.