സ​മ്പൂ​ര്‍​ണ​ത അ​ഭി​യാ​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Monday, September 30, 2024 1:41 AM IST
പ​ര​പ്പ: ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ധാ​ന സൂ​ച​ക​ങ്ങ​ളാ​യ എ​എ​ന്‍​സി ര​ജി​സ്‌​ട്രേ​ഷ​ന്‍, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ നി​ര്‍​ണ​യം, ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണം, കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്കു​ള്ള റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം എ​ന്നി​വ നൂ​റു ശ​ത​മാ​നം കൈ​വ​രി​ക്കു​ന്ന​തി​ന് നീ​തി ആ​യോ​ഗ് ആ​വി​ഷ്‌​ക​രി​ച്ച സ​മ്പൂ​ര്‍​ണ​ത അ​ഭി​യാ​ന്‍ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്നു.


ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ വി​ഷ്ടാ​തി​ഥി​യാ​യി. സ​ബ് ക​ള​ക്‌​ട​ര്‍ പ്ര​തീ​ക് ജെ​യി​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ​മി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.