യൂ​ത്ത് കോ​ൺ​ഗ്ര​സ് ടാ​ല​ന്‍റ് പ്ല​സ് ന​ട​ത്തി
Monday, July 8, 2024 1:10 AM IST
പെ​രി​യ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പു​ല്ലൂ​ർ പെ​രി​യ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യേ​റ്റെ​ടു​ക്ക​ൽ ച​ട​ങ്ങും ടാ​ല​ന്‍റ് പ്ല​സ് പ​രി​പാ​ടി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പെ​രി​യ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കും ബ​ന്ധു​നി​യ​മ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ക​മ്യൂ​ണി​റ്റി ഹാ​ൾ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.


പി​എ​ച്ച്സി​യി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ലു​ൾ​പ്പെ​ടെ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​തീ​ഷ് കാ​യ​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​കാ​ർ​ത്തി​കേ​യ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നൂ​പ് ക​ല്ല്യോ​ട്ട്, ര​തീ​ഷ് കാ​ട്ടു​മാ​ടം, ദീ​പു ക​ല്ല്യോ​ട്ട്, കോ​ൺ​ഗ്ര​സ്‌ പെ​രി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ അ​രീ​ക്ക​ര, പു​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ഗോ​പാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​ബാ​ബു​രാ​ജ്, സി.​ശ​ശി​ധ​ര​ൻ, മ​നോ​ജ്‌ ചാ​ലി​ങ്കാ​ൽ, രാ​കേ​ഷ് കൂ​ടാ​നം, കൃ​ഷ്ണ​കു​മാ​ർ മീ​ങ്ങോ​ത്ത്, ശി​ല്പ ക​ല്ല്യോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.