പ​നി​യെ ചെ​റു​ക്കാ​ൻ സ്കൂ​ൾ ജ​നാ​ല​ക​ൾ​ക്ക് കൊ​തു​കു​വ​ല​യൊ​രു​ക്കി പി​ടി​എ
Monday, July 8, 2024 1:10 AM IST
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ സ്കൂ​ളി​ന്‍റെ ജ​നാ​ല​ക​ൾ​ക്ക് കൊ​തു​കു​വ​ല​യൊ​രു​ക്കി കാ​സ​ർ​ഗോ​ഡ് ഗ​വ.​യു​പി സ്‌​കൂ​ൾ പി​ടി​എ ക​മ്മി​റ്റി. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കൊ​തു​കു​വ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് പൂ​ര​ണം പ​റ​ഞ്ഞു.

പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 45000 രൂ​പ സ​മാ​ഹ​രി​ച്ചാ​ണ് 35 ജ​നാ​ല​ക​ൾ​ക്ക് അ​ലു​മി​നി​യം ഫ്രെ​യി​മി​ൽ ഉ​രു​ക്ക്‌ വ​ല​ക​ൾ സ്ഥാ​പി​ച്ച​ത്. സ്‌​കൂ​ളി​ന്

ചു​റ്റു​മു​ള്ള സ്വ​കാ​ര്യ, പൊ​തു ഇ​ട​ങ്ങ​ളി​ൽ കൊ​തു​കു​ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്ന് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​യി​രു​ന്നു തീ​രു​മാ​നം.

ക്ലാ​സ്‌​മു​റി​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നാ​യി നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ​യും പി​ടി​എ ചെ​ല​വി​ട്ടു. കു​ടി​വെ​ള്ള സൗ​ക​ര്യ​ത്തി​നാ​യി ടാ​ങ്കും മോ​ട്ടോ​റും സ്ഥാ​പി​ച്ചു.