ബന്തടുക്ക: പനി ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം മുന്‍ പ്രസിഡന്റ് മാനടുക്കത്തെ ആക്കാട്ടയില്‍ എ.ടി.ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകന് നിതീഷ് ജോസഫ് (37) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഭാര്യ: റിന്‍സി (നഴ്സ്, ദുബായ്). മകന്: ഇവാന്. സഹോദരങ്ങള്‍: നിഷാന്ത്, നിഷ, നീന.