പെരിയ: കേന്ദ്രസര്‍വകലാശാല ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡി സ്പേസ് സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ലൈബ്രറിയുടെ രൂപകല്പനയും വികസനവും: വെല്ലുവിളികളും സാധ്യതയും എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. ടി. ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്. ജയപ്രകാശ് പ്രസംഗിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ.പി.സെന്തില്‍ കുമരന് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ് കെ.വി.ശ്രുതി നന്ദിയും പറഞ്ഞു. ജലന്ധര്‍ ഡോ. ബി.ആര്. അംബേദ്കര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ.ഡി.ബി.ത്രിപാഠി മുഖ്യപ്രഭാഷണം നടത്തി. സമാപന പരിപാടി രജിസ്ട്രാര്‍ ഡോ.എം.മുരളീധരന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. അസി.ലൈബ്രേറിയന്‍ അമ്മാജി രജിത സംസാരിച്ചു.