മൊഗ്രാൽ: കാലവർഷം ശക്തിപ്രാപിച്ചതോടെ തീരമേഖല വീണ്ടും കടലേറ്റ ഭീഷണിയിലായി. പെർവാഡ് കടപ്പുറത്തും മൊഗ്രാൽ നാങ്കി കടപ്പുറത്തും കടലേറ്റം രൂക്ഷമാണ്.
നാങ്കിയിൽ രണ്ടുവർഷം മുമ്പ് സ്വകാര്യ ഉടമസ്ഥതയിൽ സ്ഥാപിച്ച ബീച്ച് വ്യൂ റിസോർട്ടിലേക്ക് കടൽ കടന്നുകയറി. റിസോർട്ടിന്റെ സംരക്ഷണഭിത്തി പൂർണമായും കടലെടുത്തു.
സമീപത്തുള്ള മറ്റൊരു റിസോർട്ടിന്റെ സംരക്ഷണഭിത്തിയും കെട്ടിടത്തിന്റെ ഒരു ഭാഗവും കഴിഞ്ഞവർഷം കടലേറ്റത്തിൽ തകർന്നിരുന്നു.