കാ​ണാ​താ​യ പെ​ൺ​കു​ട്ടി പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Tuesday, June 18, 2024 9:45 PM IST
മാ​ഹി: മാ​ഹി ഈ​ച്ചി​യി​ൽ​നി​ന്ന് കാ​ണാ​താ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള്ള​ക്കു​റി​ച്ചി സ്വ​ദേ​ശി പാ​ണ്ഡ്യ​ൻ-​മു​നി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര​യാ​ണ് (13) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് പ​വി​ത്ര​യെ കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ന്യൂ​മാ​ഹി മു​കു​ന്ദ​ൻ പാ​ർ​ക്കി​ന് സ​മീ​പ​ത്തെ ബോ​ട്ട് ഹൗ​സി​ന​ടു​ത്ത് വ​ച്ചാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഞാ​യ​റാ​ഴ്ച പു​ഴ​യോ​ര​ത്ത് ചെ​രി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പു​ഴ​യി​ൽ വീ​ണ​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ൽ ത​ല​ശേ​രി, മാ​ഹി അ​ഗ്നി​ര​ക്ഷാ സേ​ന​ക​ളും സ്കൂ​ബാ ഡൈ​വേ​ഴ്സും ഞാ​യ​റാ​ഴ്ച രാ​ത്രി​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​യി. ഏ​റെ​ക്കാ​ല​മാ​യി ഈ​ച്ചി ഭാ​ഗ​ത്ത് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു കു​ട്ടി​യു​ടെ കു​ടും​ബം. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ര​വ​ണ​ൻ, കോ​കി​ല.