മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു
Thursday, June 20, 2024 5:51 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ടി​നു സ​മീ​പ​ത്തെ വ​യ​ലി​ൽ മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു. നൂ​ൽ​പ്പു​ഴ നെ​ൻ​മേ​നി​ക്കു​ന്ന് കോ​ട്ടൂ​ർ കാ​ർ​ത്യാ​യി​നി​യു​ടെ ചെ​ന​യു​ള്ള പ​ശു​വി​നെ​യാ​ണ് ക​ടു​വ അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​വി​ന്‍റെ ഇ​രു​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച​തോ​ടെ പ്ര​ദേ​ശം വീ​ണ്ടും ക​ടു​വ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.