ക​ടു​വ ദൗ​ത്യം: വ​ന​പാ​ല​ക​ർ​ക്ക് പ്ര​ശം​സാ​പ​ത്രം ന​ൽ​കി
Wednesday, June 19, 2024 7:36 AM IST
ക​ൽ​പ്പ​റ്റ: 2013 ഡി​സം​ബ​റി​ൽ വാ​കേ​രി മൂ​ട​ക്കൊ​ല്ലി​യി​ൽ ക​ർ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യ വ​ന​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ശം​സാ​പ​ത്രം.

സൗ​ത്ത് വ​യ​നാ​ട് മു​ൻ ഡി​എ​ഫ്ഒ എ. ​ഷ​ജ്ന ക​രീം, ചെ​ത​ല​ത്ത് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ സ​മ​ദ്, ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ധീ​ര​ത​ക്കും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നും പൊ​തു​ജ​ന​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​മു​ള്ള സേ​വ​ന മി​ക​വി​ന് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഡി. ​ജ​യ​പ്ര​സാ​ദ് പ്ര​ശം​സാ​പ​ത്രം ന​ൽ​കി​യ​ത്.