ജ​പ്പാ​നി​ലേ​ക്ക് 35 വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി; ന​ഗ​ര​ത്തി​ന്‍റെ സ്നേ​ഹാ​ദ​രം നാ​ളെ
Saturday, September 21, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: ജ​പ്പാ​നി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നും പോ​കു​ന്ന 35 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ളെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്‍റെ സ്നേ​ഹാ​ദ​രം. രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കാ​വ് ഈ​സ്റ്റ് അ​വ​ന്യൂ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് നി​ർ​വ​ഹി​ക്കും.

ഇ​തോ​ടെ, ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി വ​ഴി ഈ ​വ​ർ​ഷം ജ​പ്പാ​നി​ലേ​ക്കു പോ​കു​ന്ന​വ​രു​ടെ എ​ണ്ണം 65 ആ​യി. രാ​ജ്യ​ത്തു​നി​ന്ന് ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​രേ​സ​മ​യം ജ​പ്പാ​നി​ലേ​ക്കു പോ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും സ്കോ​ള​ർ​ഷി​പ്പോ​ടെ​യാ​ണ് ജ​പ്പാ​നി​ലേ​ക്കു പോ​കു​ന്ന​ത്.


ഒ​രു വ​ർ​ഷ​ത്തെ പ​ഠ​ന​വും തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന ക​രാ​റും ഇ​വ​ർ​ക്കു ല​ഭി​ക്കും. നാ​ലു​പേ​രു​ടെ വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ചെ​ല​വു​ക​ൾ ജെ​എ​ൽ​എ വ​ഹി​ക്കും.