പഴകിയ ഗുളികകള്‍ രോഗികള്‍ക്ക് വിതരണം ചെയ്തതായി പരാതി
1454624
Friday, September 20, 2024 4:33 AM IST
കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍നിന്നും പഴകിയ ഗുളികകള്‍ രോഗികള്‍ക്ക് വിതരണം ചെയതതായി പരാതി. പഴകിയ പാരസെറ്റമോള്‍ ആണ് വിതരണം ചെയ്തതെന്നാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവനും മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസഹമ്പ് കീഴരിയൂരും ആശുപത്രി സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പും മരുന്നു നിര്‍മാണ കമ്പനിയുമായുള്ള അവിഹിത ബന്ധവും അഴിമതിയുമാണ് ഇതിന് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
കാലപ്പഴക്കം ചെന്ന മരുന്നുകള്‍ പുതിയ പാക്കറ്റിലാക്കി വന്‍ ലാഭത്തിനു വില്‍ക്കുന്ന ഇത്തരം നടപടികളെ കുറിച്ച് അന്വേഷിക്കണമെന്ന് നേതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.