കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1454904
Saturday, September 21, 2024 4:34 AM IST
കൂടരഞ്ഞി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽ കോടികൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
വയനാട് വിലങ്ങാട് ദുരന്ത ബാധിതർക്ക് അടിയന്തര പുനരധിവാസവും ധനസഹായവും ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സണ്ണി പെരികിലം തറപ്പിൽ, മുഹമ്മദ് പാതിപറമ്പിൽ, അഡ്വ. സിബു തോട്ടത്തിൽ, മണി എടത്തുവീട്ടിൽ, ഷാജി പൊന്നമ്പയിൽ, മോളി തോമസ് വാതല്ലൂർ, ജിബിൻ മാണിക്യത്തുകുന്നേൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ജോയി പന്തപ്പിള്ളി, ജോണി വാളിപ്ലാക്കൽ, ഏലിയാമ്മ ഇടമുളയിൽ എന്നിവർ പ്രസംഗിച്ചു.