റോഡിന് ഓവുചാല്‍ നിർമിച്ചില്ല: ടാറിംഗ് തകരുന്നു
1454909
Saturday, September 21, 2024 4:34 AM IST
കൂരാച്ചുണ്ട്: അടുത്തകാലത്ത് നവീകരണ പ്രവർത്തി നടത്തിയ റോഡിന് ഓവുചാല്‍ നിർമിക്കാത്തതിനാൽ ടാറിംഗ് തകരുന്നു. കൂരാച്ചുണ്ട് - കോഴിക്കോട് പിഡബ്ല്യുഡി റോഡിലെ ഊളേരി ഭാഗത്താണ് റോഡിലൂടെ ഉറവ വെള്ളം ഒഴുകുന്നതു മൂലം ടാറിംഗ് തകരുന്നത്. കോഴിക്കോടിനുള്ള പ്രധാന റോഡാണിത്. ഒന്നരവർഷം മുമ്പ് നവീകരണ പ്രവർത്തി നടത്തിയതാണ്.
എന്നാൽ, പ്രവർത്തിയുടെ ഭാഗമായുള്ള ഓവുചാല്‍ നിർമാണം റോഡിന്റെ ഈ മേഖലയിലെ പല ഭാഗങ്ങളിലും ഇനിയും പൂർത്തീകരിക്കാത്ത നിലയിലാണുള്ളത്. റോഡിന്റെ അശാസ്ത്രീയമായ പ്രവർത്തി മൂലം രൂപം കൊണ്ട ഉറവയും മഴവെള്ളവും റോഡിലൂടെ ഒഴുകി റോഡ് തകരുന്നുവെന്നാണ് വ്യാപകമായി ആക്ഷേപം ഉയരുന്നത്.
ഒട്ടനവധി ബസുകളും മറ്റ് വാഹനങ്ങളും ഓടുന്ന തിരക്കേറിയ റോഡാണിത്. പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.