മ​റ​ഡോ​ണ​യു​ടെ നാ​ട്ടി​ല്‍​നി​ന്ന് കോ​ച്ചു​ക​ള്‍ കോ​ഴി​ക്കോ​ട്ടെ​ത്തി
Saturday, September 21, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ കു​ട്ടി​ക​ള്‍​ക്ക് കാ​ല്‍​പ്പ​ന്തു​ക​ളി​യു​ടെ മാ​ന്ത്രി​ക ചു​വ​ടു​ക​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കാ​ന്‍ മ​റ​ഡോ​ണ​യു​ടെ നാ​ട്ടി​ല്‍നി​ന്ന് കോ​ച്ചു​ക​ള്‍ കോ​ഴി​ക്കോ​ട്ടെ​ത്തി.

ലോ​ക ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യെ വാ​ര്‍​ത്തെ​ടു​ത്ത അ​ര്‍​ജ​ന്‍റീനോ​സ് ജൂ​നി​യോ​സ് ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​ക​രാ​യ മാ​റ്റി​യാ​സ് അ​ക്കോ​സ്റ്റ, അ​ലി​ജാ​ന്‍​ഡ്രോ ലി​നോ എ​ന്നി​വ​രാ​ണ് അ​ര്‍​ജ​ന്‍റീന​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. മ​ല​ബാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ആ​ൻഡ് റി​ക്രി​യേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി (എം​എ​സ്ആ​ര്‍​എ​ഫ്) ഒ​പ്പു​വ​ച്ച ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് ഇ​രു​വ​രും കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്.

എം​എ​സ്ആ​ര്‍​എ​ഫി​നു കീ​ഴി​ലു​ള്ള മ​ല​ബാ​ര്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബ് അ​ക്കാ​ഡ​മി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​വ​ര്‍ ഇ​നി മു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. കോ​ഴി​ക്കോ​ട് പെ​രു​ന്തു​രു​ത്തി ഭ​വ​ന്‍​സ് സ്‌​കൂ​ളി​ല്‍ എം​എ​സ്ആ​ര്‍​എ​ഫ് നി​ര്‍​മി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം തു​ട​ങ്ങു​ക. കു​ട്ടി​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും കോ​ച്ചിം​ഗ് ക്യാ​മ്പു​ക​ള്‍ വ്യാ​പി​പ്പി​ക്കും.

ഒ​രാ​ഴ്ച​ക്കാ​ലം കേ​ര​ള​ത്തി​ലെ കോ​ച്ചു​ക​ള്‍​ക്ക് ഇ​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കും. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും കു​ട്ടി​ക​ളു​ടെ ക്യാ​മ്പ് ആ​രം​ഭി​ക്കു​ക​യെ​ന്ന് എം​എ​സ് ആ​ര്‍​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ബി. ​വി​ജ​യ​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സ​ജീ​വ് ബാ​ബു കു​റു​പ്പ്, ഡോ. ​മ​നോ​ജ് കാ​ളൂ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.


8-10, 10-12, 12-14 വ​യ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ല​ഭ്യ​മാ​ണ്. ആ​ദ്യ ബാ​ച്ചി​ലേ​ക്ക് ഓ​ക്‌​ടോ​ബ​ര്‍ ആ​ദ്യ വാ​രം വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​രം കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ക്കും. ലോ​ക ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടേ​യും പേ​രു കോ​റി​യി​ടു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് എം​എ​സ്ആ​ര്‍​ഫും മ​ല​ബാ​ര്‍ ചാ​ല​ഞ്ചേ​ഴ്‌​സും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.

പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ക, അ​തു​വ​ഴി മ​ല​ബാ​റി​ന്‍റെ മ​ഹ​ത്ത​ര​മാ​യ ഫു​ട്‌​ബോ​ള്‍ പാ​ര​മ്പ​ര്യ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ക, 2033ലെ ​അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ്, 2034ലെ ​ലോ​ക ക​പ്പ് ഫു​ട്‌​ബോ​ള്‍ എ​ന്നി​വ​യു​ടെ അ​വ​സാ​ന റൗ​ണ്ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ സാ​നി​ധ്യം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ള്‍.