ഹ​രി​ത ക​ർ​മ​സേ​ന യൂ​ത്ത് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Friday, September 20, 2024 4:29 AM IST
മു​ക്കം: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന -മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ളെ​കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കു​ക, ബോ​ധ​വ​ത്ക്ക​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന യൂ​ത്ത് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

1, 2, 13, 14 വാ​ർ​ഡു​ക​ളി​ലെ യു​വാ​ക്ക​ൾ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു. പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യം കു​ട്ടി​ഹ​സ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്,


പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​ബൂ​ബ​ക്ക​ർ, വി. ​ഷം​ലൂ​ല​ത്ത്, കെ.​ജി. സീ​ന​ത്ത്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സീ​ന, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത്‌ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​റി​നി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.