കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി
Friday, September 20, 2024 4:33 AM IST
കോ​ഴി​ക്കോ​ട് : സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​ട​മ നി​റ​വേ​റ്റു​ന്ന ദേ​ശീ​യ ബാ​ല​ത​രം​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ പ​ര​മാ​ണെ​ന്ന് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് 125 കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി​യ ഉ​ത്ത​ര​മേ​ഖ​ലാ ഓ​ണാ​ഘോ​ഷം "ഓ​ണ​ക്കോ​ടി​യും ഊ​ഞ്ഞാ​ലും" ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് മ​യ​ൻ ച​ന്ദ്ര​പു​രി അ​ധ്യ​ക്ഷ​നാ​യി. മാ​തൃ​കാ പൊ​തു​പ്ര​വ​ർ​ത്ത​ക​നും മു​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ സി ​കൃ​ഷ്ണ​ൻ കു​ട്ടി ഓ​ണ​ക്കോ​ടി ഏ​റ്റു​വാ​ങ്ങി. ഗാ​ന്ധി​യ​ൻ എം.​എം. സെ​ബാ​സ്റ്റ്യ​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ പി. ​അ​നി​ൽ​ബാ​ബു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


ശ്രീ​ര​ഞ്ജി​നി ചേ​വാ​യൂ​ർ, സി​ൻ​സി സു​ദീ​പ്, സ​ലീ​ന്ദ്ര​ൻ പാ​റ​ച്ചാ​ലി​ൽ, പ​ത്മ​ശ്രീ ജ​ഗ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.