കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടന്ന കലാശക്കൊട്ട് ആവേശമാക്കി പ്രവര്‍ത്തകര്‍. മുന്നണികള്‍ക്ക് അനുവദിച്ച് നല്കിയ സ്ഥലങ്ങളിലായിരുന്നു കലാശക്കൊട്ട്. കാഞ്ഞിരപ്പള്ളി പേട്ടക്കവല ബസ് കാത്തിരുപ്പു കേന്ദ്രത്തിന് സമീപം യുഡിഎഫിനും പേട്ടക്കവലയിൽ എല്‍ഡിഎഫിനുമാണ് സ്ഥലം അനുവദിച്ച് നല്‍കിയത്. എൻഡിഎ പ്രവർത്തകർ പൊൻകുന്നതാണ് കലാശക്കൊട്ട് നടത്തിയത്.
യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ പമ്പ് ജംഗ്ഷനിൽ നിന്നു വാഹനങ്ങളുടെ അകന്പടിയോടെ പ്രകടനമായെത്തിയ പ്രവർത്തകർ പേട്ടക്കവലയിൽ കലാശക്കൊട്ട് നടത്തി.
മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി.
ഒ.എം. ഷാജി, രഞ്ജു തോമസ്,അബ്ദുൾ ഫത്താഹ്, സക്കീർ കട്ടുപ്പാറ, നിബു ഷൗക്കത്ത്, കെ.എസ്. ഷിനാസ്, ദിലീപ് ചന്ദ്രൻ, ഫസിലി കോട്ടവാതുക്കൽ, ഫൈസൽ എം. കാസിം, വി.യു. നൗഷാദ്, ടിഹാന ബഷീർ, ലിന്റു ഈഴക്കുന്നേൽ, സൈദ് എം. താജു എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് പ്രവർത്തകർ വൈകുന്നേരം അഞ്ചോടെ ടൗണിലൂടെ വാദ്യമേളങ്ങളുടെ അകന്പടിയോടെ തുറന്ന വാഹനങ്ങളിലും ബൈക്കുകളിലുമായി റോഡ് ഷോ നടത്തി.
പേട്ടക്കവലയിൽ നടന്ന എൽഡിഎഫ് കലാശക്കൊട്ട് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, പി.കെ. നസീർ, വി.എൻ. രാജേഷ്, വി. സജിൻ, റിജോ വാളാന്തറ, അജു പനയ്ക്കൽ, ബിജു ചക്കാല, ജോളി മടുക്കക്കുഴി, സിജോ പ്ലാത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
എന്‍ഡിഎ ചിറക്കടവ് റവന്യൂ പഞ്ചായത്തിന്റെ കലാശക്കൊട്ട് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം ആറുവരെ പൊന്‍കുന്നം ടൗണില്‍ നടന്നു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി. കണ്ണന്, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.വി. നാരായണന്, ജനറല്‍ സെക്രട്ടറി വൈശാഖ് എസ്. നായര്‍, വൈസ് പ്രസിഡന്റ് എ. ഷിബു, സെക്രട്ടറി ജി. ഹരിലാല്‍, ചിറക്കടവ് ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് മാലമല, ചെറുവള്ളി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജിവ് കുമാര്‍, ചിറക്കടവ് പഞ്ചായത്ത് മെംബര്‍മാരായ അഭിലാഷ് ബാബു, ഉഷാ ശ്രീകുമാര്‍, ഗോപി പാറാം തോട്, സിന്ധു ദേവി ടീച്ചര്‍, അനിരുന്ധന് എന്നിവര്‍ നേതൃത്വം നല്കി.