കൈ​പ്പ​ന്‍​പ്ലാ​ക്ക​ല​ച്ച​ന്‍ കാ​രു​ണ്യ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ വാ​തി​ല്‍: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
Sunday, May 5, 2024 10:58 PM IST
പാ​ലാ: അ​ഗ​തി​ക​ളെ​യും ആ​ലം​ബ​ഹീ​ന​രെ​യും സം​ര​ക്ഷി​ക്കു​ക​യും അ​വ​ര്‍​ക്ക് പ്ര​കാ​ശ​ഗോ​പു​ര​മാ​വു​ക​യും ചെ​യ്ത പു​ണ്യ​പു​രോ​ഹി​ത​നാ​ണ് ഭാ​ഗ്യ​സ്മ​ര​ണാ​ര്‍​ഹ​നാ​യ ഫാ. ​അ​ബ്രാ​ഹം കൈ​പ്പ​ന്‍​പ്ലാ​ക്ക​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

ഫാ. ​ഏ​ബ്രാ​ഹം കൈ​പ്പ​ന്‍​പ്ലാ​ക്ക​ലി​ന്‍റെ 10ാം ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ സാ​ന്ത്വ​ന ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലാ ചെ​ത്തി​മ​റ്റം ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ശ​ര​ണ​ര്‍​ക്കും ആ​ലം​ബ​ഹീ​ന​ര്‍​ക്കും മ​ര​ണം വ​രെ അ​ത്താ​ണി​യാ​യി സ​മൂ​ഹ​ത്തി​ന് ഉ​ദാ​ത്ത​മാ​യ മാ​തൃ​ക ന​ല്‍​കി​യ പു​ണ്യാ​ത്മാ​വാ​ണ് കൈ​പ്പ​ന്‍​പ്ലാ​ക്ക​ല​ച്ച​ന്‍. പാ​വ​ങ്ങ​ളെ ക​രു​ത​ലോ​ടെ കാ​ണ​ണ​മെ​ന്ന് അ​ച്ച​ന്‍ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

മാ​ണി സി ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍, സാ​ന്ത്വ​ന ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ന​രി​വേ​ലി, ഡോ. ​അ​നീ​ഷ് സി​റി​യ​ക് കൊ​ല്ല​പ്പ​ള്ളി​ല്‍, സി​സ്റ്റ​ര്‍ മി​ന്‍റോ എ​സ്ഡി​എ​സ്, സി​സ്റ്റ​ര്‍ കാ​ര്‍​മ്മ​ല്‍ ജി​യോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​അ​ബ്രാ​ഹം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. കൈ​പ്പ​ന്‍​പ്ലാ​ക്ക​ല​ച്ച​ന്‍ തു​ട​ക്ക​മി​ട്ട 110 അ​ഗ​തി ഭ​വ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച സ്‌​ന​ഹ​ഗി​രി സ്ഥാ​പ​ന​ത്തി​നു​ള്ള 25000 രൂ​പ​യു​ടെ വി.​വി. മൈ​ക്കി​ള്‍ തോ​ട്ടു​ങ്ക​ല്‍ അ​വാ​ര്‍​ഡ് മ​ണി​യ​ങ്കു​ളം ര​ക്ഷാ​ഭ​വ​നും മി​ക​ച്ച ദൈ​വ​ദാ​സ സ്ഥാ​പ​ന​ത്തി​നു​ള്ള 25000 രൂ​പ​യു​ടെ ജോ​സ​ഫ് ന​രി​വേ​ലി അ​വാ​ര്‍​ഡ് വ​ട​ക്ക​ഞ്ചേ​രി ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​നും മ​ന്ത്രി സ​മ്മാ​നി​ച്ചു.