‘കൃ​ഷ്ണം ക​രു​ണാ​ക​രം’ ക​ഥ​ക​ളി അ​വ​ത​ര​ണം ശ്ര​ദ്ധേ​യ​മാ​യി
Monday, May 6, 2024 7:01 AM IST
വൈ​ക്കം: വൈ​ക്കം ക​ഥ​ക​ളി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഥ​ക​ളി ന​ട​ൻ ക​ലാ​മ​ണ്ഡ​ലം വൈ​ക്കം ക​രു​ണാ​ക​ര​നാ​ശാ​ൻ അ​നു​സ്മ​ര​ണ​വും തൃ​പ്പൂ​ണി​ത്തു​റ വൈ​ക്കം ക​രു​ണാ​ക​ര​ൻ സ്മാ​ക ക​ഥ​ക​ളി സ്കൂ​ൾ പ​ത്താം വാ​ർ​ഷി​ക​വും ന​ട​ത്തി.

വൈ​ക്കം തെ​ക്കേ​ന​ട​യി​ലെ സ​മൂ​ഹ​മ​ഠം ഹാ​ളി​ൽ വൈ​ക്കം ക​ഥ​ക​ളി ക്ല​ബ് സെ​ക്ര​ട്ട​റി വി.​പി. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​പ്പു​ക്കു​ട്ട​ൻ സ്വ​ര​ല​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഥ​ക​ളി​യി​ൽ കൃ​ഷ്ണ​വേ​ഷ​ങ്ങ​ൾ​ക്ക് പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കി​യ ക​ലാ​മ​ണ്ഡ​ലം വൈ​ക്കം ക​രു​ണാ​ക​ര​ൻ ആ​ശാ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കൃ​ഷ്ണം ക​രു​ണാ​ക​ര​മെ​ന്ന പേ​രി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ ക​ഥ​ക​ളി അ​വ​ത​ര​ണം ന​ട​ത്തി. പ​ത്തോ​ളം ക​ഥ​ക​ളി​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ അ​വ​ത​രി​പ്പി​ച്ച രു​ഗ്മി​ണീ സ്വ​യം​വ​രം ക​ഥ​ക​ളി​യി​ൽ മീ​രാ സ​ന​ൽ കൃ​ഷ്ണ​നെ​യും ക​ലാ​മ​ണ്ഡ​ലം ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ കെ.​പി. പ്ര​കാ​ശ് സു​ദേ​വ​നെ​യും അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണും ക​ഥ​ക​ളി​യി​ൽ രാ​വ​ണ​വേ​ഷ​മ​വ​ത​രി​പ്പി​ച്ച് പ്ര​ശ​സ്ത​യു​മാ​യ ക​ലാ​മ​ണ്ഡ​ലം ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ അ​ഡ്വ. ര​ഞ്ജി​നി സു​രേ​ഷ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

ക​ലാ​നി​രൂ​പ​ക​ൻ വി. ​ക​ലാ​ധ​ര​ൻ, ഡോ.​പി. രാ​ജ​ശേ​ഖ​ര​ൻ, ആ​ർ.​വി. ശ​ശി ത​മ്പു​രാ​ൻ, വൈ​ക്കം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എ​സ്. ഹ​രി​ദാ​സ​ൻ നാ​യ​ർ, കെ.​പി. വി​നോ​ദ്, സ​ന്ദീ​പ് മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.