കു​​ടും​​ബവ​​ര്‍​ഷ​​ത്തി​​ല്‍ പ്ര​​ത്യാ​​ശ​​യു​​ടെ ഭ​​വ​​ന​​മൊ​​രു​​ക്കി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത
Monday, May 6, 2024 11:45 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കു​​ടും​​ബ വ​​ര്‍​ഷ​​ത്തി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത മേ​​രി​​കു​​ള​​ത്ത് നി​​ര്‍​മി​​ക്കു​​ന്ന ബേ​​ഥ് സ​​വ്‌​​റ, പ്ര​​ത്യാ​​ശ​​യു​​ടെ ഭ​​വ​​ന​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം മു​​ൻ അ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സു​​വ​​ര്‍​ണ ജൂ​​ബി​​ലി ഒ​​രു​​ക്ക​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ഴി​​ഞ്ഞ രൂ​​പ​​താ​​ദി​​ന​​ത്തി​​ല്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ലാ​​ണ് രൂ​​പ​​ത​​യി​​ല്‍ കു​​ടും​​ബ വ​​ര്‍​ഷം പ്ര​​ഖ്യാ​​പി​​ച്ച​​ത്. കു​​ടും​​ബ വ​​ര്‍​ഷ​​ത്തി​​ല്‍ കു​​ടും​​ബ​​ങ്ങ​​ള്‍​ക്കാ​​ശ്വാ​​സ​​മാ​​കു​​ന്ന പ്ര​​ത്യാ​​ശ​​യു​​ടെ ഭ​​വ​​നം മേ​​രി​​കു​​ള​​ത്തൊ​​രു​​ങ്ങു​​ന്ന​​ത് സ​​ഭ​​യു​​ടെ ജീ​​വ​​കാ​​രു​​ണ്യ മു​​ഖ​​ത്തെ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന അ​​ട​​യാ​​ള​​മാ​​ണെ​​ന്ന് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ശി​​ലാ​​സ്ഥാ​​പ​​ന​​മ​​ധ്യേ അ​​നു​​സ്മ​​രി​​ച്ചു.

മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​ര്‍​ക്ക് പ​​ക​​ല്‍ സ​​മ​​യം ക്രി​​യാ​​ത്മ​​ക​​മാ​​യി ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തി​​നും രോ​​ഗി​​ക​​ളാ​​യ മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​രെ ശു​​ശ്രൂ​​ഷി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് അ​​വ​​ശ്യ ഇ​​ട​​വേ​​ള​​ക​​ള്‍ ല​​ഭി​​ക്കു​​ന്ന​​തി​​നും സ​​ഹാ​​യ​​ക​​മാ​​കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് ഭ​​വ​​നം ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത്.

കു​​ട്ടി​​ക​​ള്‍, യു​​വ​​ജ​​ന​​ങ്ങ​​ള്‍, മു​​തി​​ര്‍​ന്ന​​വ​​ര്‍ എ​​ന്നി​​വ​​ര്‍​ക്കു​​ള്ള കൗ​​ണ്‍​സ​​ലിം​​ഗ് സൗ​​ക​​ര്യം, റി​​സോ​​ഴ്‌​​സ് ടീം ​​പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം എ​​ന്നി​​വ​​യി​​ലൂ​​ടെ കു​​ടും​​ബ​​ങ്ങ​​ള്‍​ക്കും വ്യ​​ക്തി​​ക​​ള്‍​ക്കും പ്ര​​ത്യാ​​ശ​​യോ​​ടെ ക​​ട​​ന്നു​​ചെ​​ല്ലാ​​നാ​​കു​​ന്ന പ​​ദ്ധ​​തി​​ക​​ളാ​​ണ് ബേ​​ഥ് സ​​വ്‌​​റ​​യി​​ലൂ​​ടെ പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​ത്. ഏ​​കാ​​ന്ത​​ത​​യി​​ല്‍ നി​​ന്നു സ​​മൂ​​ഹ ജീ​​വി​​ത​​ത്തി​​ന്‍റെ മ​​നോ​​ഹാ​​രി​​ത എ​​ല്ലാ പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള​​വ​​ര്‍​ക്കും ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള സം​​ഗ​​മ വേ​​ദി​​യാ​​ണ് ബേ​​ഥ് സ​​വ്‌​​റ​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്നതെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ പ​​റ​​ഞ്ഞു.

ന​​ല്ലി​​ട​​യ​​ന്‍റെ കൂ​​ട്ടു​​കാ​​ര്‍ എ​​ന്ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യു​​ടെ ഏ​​കോ​​പ​​ന​​ത്തി​​ലൂ​​ടെ ഫാ. ​​ജ​​യിം​​സ് തെ​​ക്കേ​​മു​​റി​​യാ​​ണ് ബേ​​ഥ് സ​​വ്‌​​റ​​യു​​ടെ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ല്‍ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​ത്.

ശി​​ലാ​​സ്ഥാ​​പ​​ന ക​​ര്‍​മ​​ത്തി​​ല്‍ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ റ​​വ.​​ഡോ. ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, രൂ​​പ​​ത പ്രൊ​​ക്കു​​റേ​​റ്റ​​ര്‍ ഫാ. ​​ഫി​​ലി​​പ്പ് ത​​ട​​ത്തി​​ല്‍, മേ​​രി​​കു​​ളം ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​വ​​ര്‍​ഗീ​​സ് കു​​ളം​​പ​​ള്ളി​​ല്‍, ഫ്ര​​ണ്ട്‌​​സ് ഓ​​ഫ് ദ ​​ഗു​​ഡ് ഷെ​​പ്പേ​​ര്‍​ഡ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് തെ​​ക്കേ​​മു​​റി, അ​​യ്യ​​പ്പ​​ന്‍​കോ​​വി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​മോ​​ള്‍ ജ​​യ്‌​​സ​​ണ്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മ​​നു കെ. ​​ജോ​​ണ്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​മോ​​ന്‍ വെ​​ട്ടി​​ക്കാ​​ല​​യി​​ല്‍, ഫാ. ​​മാ​​ത്യു ക​​യ്യാ​​ണി​​യി​​ല്‍, ഫാ. ​​തോ​​മ​​സ് തെ​​ക്കേ​​മു​​റി, ഫാ. ​​തോ​​മ​​സ് ക​​ണ്ട​​ത്തി​​ല്‍, തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ർ മേ​​രി ഫി​​ലി​​പ്പ്, സി​​സ്റ്റ​​ർ ആ​​ന്‍ ജോ, ​​സ​​ന്യാ​​സി​​നി​​ക​​ള്‍, ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ള്‍, അ​​യ​​ല്‍​വാ​​സി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കു​​ചേ​​ര്‍​ന്നു.