ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ അ​പ​ക​ട​ക്കെ​ണി​യാ​യ കു​റ്റി ഉ​ട​ന്‍ പൊ​ളി​ച്ചു നീ​ക്കും
Sunday, May 5, 2024 10:58 PM IST
പാ​ലാ: യാ​ത്ര​ക്കാ​രി​ലൊ​രാ​ളു​ടെ ജീ​വ​നെ​ടു​ത്ത കു​റ്റി പൊ​ളി​ച്ചു നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ. ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സു​ക​ള്‍ മ​ന്ദി​ര​ത്തി​ല്‍ ത​ട്ടാ​തി​രി​ക്കാ​നും അ​ത്ര​മേ​ല്‍ ചേ​ര്‍​ന്നു വ​രാ​തി​രി​ക്കാ​നും വേ​ണ്ടി സ്ഥാ​പി​ച്ച വാ​ര്‍​ക്ക​ക്കു​റ്റി​ക​ളാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ബ​സ് സ്റ്റാ​ന്‍​ഡി​ന് നാ​ലു വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച​താ​ണ് ഈ ​കു​റ്റി​ക​ള്‍.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍ സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ക​ല്‍​ക്കു​റ്റി​ക​ള്‍ എ​ത്ര​യും വേ​ഗം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ അ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് ചേ​രു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഷാ​ജു തു​ര​ത്ത​ന്‍ പ​റ​ഞ്ഞു. ക​ല്‍​ക്കു​റ്റി​യി​ല്‍ ത​ട്ടി മ​റി​ഞ്ഞു വീ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത് പാ​ലാ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആ​ദ്യ സം​ഭ​വ​മാ​ണെ​ങ്കി​ലും ചെ​റി​യ അ​പ​ക​ട​ങ്ങ​ള്‍ ഇ​തി​നു മു​മ്പും ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

മു​ഴു​വ​ന്‍ സ​മ​യ​വും പോ​ലീ​സി​ന്‍റെ
സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്

പാ​ലാ: പാ​ലാ ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ കെ​ടി​യു​സി-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍, സെ​ക്ര​ട്ട​റി സാ​ബു കാ​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.