മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ള്‍ ഇ​ന്നും നാ​ളെ​യും
Sunday, May 5, 2024 6:40 AM IST
മ​ണ​ര്‍കാ​ട്: സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ച​രി​ക്കും. ഇ​ന്നു രാ​വി​ലെ 8.30നു ​താ​ഴ​ത്തെ പ​ള്ളി​യി​ല്‍ തോ​മ​സ് മാ​ര്‍ അ​ല​ക്‌​സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ധ്യാ​പ്രാ​ര്‍ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍കി ന​ട​വി​ള​ക്ക് ക​ത്തി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു പ​ള്ളിമു​റ്റ​ത്ത് പ​ത്ത​നം​തി​ട്ട നാ​ട​ന്‍ ക​ലാ​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട-​വ​യ​ലി​ന്‍ ഫ്യൂ​ഷ​ന്‍. രാ​ത്രി ഒ​ന്പ​തി​നു ക​രോ​ട്ടെ പ​ള്ളി​യി​ലേക്ക് പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന ​പെ​രു​ന്നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 7.30നു ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, 8.30നു ​യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന, 11.30നു ​വെ​ച്ചൂ​ട്ട്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ക​രോ​ട്ടെ പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, നേ​ര്‍ച്ച​വി​ള​മ്പ്.

വി​കാ​രി റ​വ.​ഇ.​ടി. കു​ര്യാ​ക്കോ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ഇ​ട്ടി​യാ​ട​ത്ത്, പ്രോ​ഗ്രാം കോ​-ഓ​ര്‍ഡി​നേ​റ്റ​ര്‍ റ​വ. കു​ര്യാ​ക്കോ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ കി​ഴ​ക്കേ​ട​ത്ത്, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി​മാ​രാ​യ പി.​എ. ഏ​ബ്ര​ഹാം, വ​ര്‍ഗീ​സ് ഐ​പ്പ്, ഡോ. ​ജി​തി​ന്‍ കു​ര്യ​ന്‍ ആ​ന്‍ഡ്രൂ​സ്, ക​ത്തീ​ഡ്ര​ല്‍ സെ​ക്ര​ട്ട​റി വി.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ണ​ര്‍കാ​ട് കാ​ര്‍ണി​വ​ലി​ലെ ഭ​ക്ഷ്യ​മേ​ള ഇ​ന്ന് സ​മാ​പി​ക്കും. അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍ക്ക് 12 വ​രെ നീ​ണ്ടു​നി​ല്‍ക്കും.