സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ ഡോ. ​​​​വി​​​​വേ​​​​ക് എ​​​​ൻ. വി​​​​ജ​​​​യി​​​​ന്
Monday, May 6, 2024 6:53 AM IST
കോ​​​​ട്ട​​​​യം: രാ​​​​ജ്യാ​​​​ന്ത​​​​ര ശ്വാ​​​​സ​​​​കോ​​​​ശ വി​​​​ദ​​​​ഗ്ധ​​​​നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ശ്വാ​​​​സ​​​​കോ​​​​ശ വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​നും വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലു​​​​മാ​​​​യി​​​​രു​​​​ന്ന ഡോ.​​​​പി. ര​​​​വീ​​​​ന്ദ്ര​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച ശ്വാ​​​​സ​​​​കോ​​​​ശ വി​​​​ഭാ​​​​ഗം ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബിരുദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കു​​​​ള്ള സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ പു​​​​ര​​​​സ്കാ​​​​രം ഡോ. ​​​​വി​​​​വേ​​​​ക് എ​​​​ൻ. വി​​​​ജ​​​​യി​​​​ന് ല​​​​ഭി​​​​ച്ചു. കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ശ്വാ​​​​സ​​​​കോ​​​​ശ വി​​​​ഭാ​​​​ഗം അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ ബിരുദാനന്തര ബിരുദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ഡോ. ​​​​വി​​​​വേ​​​​ക്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ​​​​ൾ​​​​മ​​​​ണ​​​​റി റി​​​​സ​​​​ർ​​​​ച്ച് ഇ​​​​നി​​​​ഷ്യേ​​​​റ്റീ​​​​വ് ഓ​​​​ഫ് ട്രി​​​​വാ​​​​ൻ​​​​ഡ്ര​​​​ത്തി​​​​ന്‍റെ (പ്ര​​​​യോ​​​​ട്ട്) ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​തോ​​​​മ​​​​സ് മാ​​​​ത്യു ഡോ. ​​​​വി​​​​വേ​​​​കി​​​​ന് സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ സ​​​​മ്മാ​​​​നി​​​​ച്ചു.

മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ര​​​​ണ്ടാം​​​​സ്ഥാ​​​​നം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ത​​​​ന്നെ ഡോ. ​​​​മി​​​​ഥി​​​​ല പോ​​​​ൾ​​​​സ​​​​ൺ നേ​​​​ടി. അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് പ​​​​ൾ​​​​മ​​​​ണ​​​​റി ആ​​​​ൻ​​​​ഡ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ഡേ​​​​വി​​​​സ് പോ​​​​ൾ, ഡോ.​​​​എം. ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ, ഡോ.​​​​കെ. മ​​​​ധു, ഡോ.​​​​എ. ഫ​​​​ത്താ​​​​ഹു​​​​ദ്ദീ​​​​ൻ, ഡോ. ​​​​ബി​​​​നു കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.