മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ യു​​​വാ​​​വി​​​ന്‍റെ പ​​​രാ​​​ക്ര​​​മം, ഹോ​​​ട്ട​​​ൽ ത​​​ല്ലിത്ത​​​ക​​​ർ​​​ത്തു; മൂ​​​ന്നു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്ക്
Sunday, May 5, 2024 6:45 AM IST
ക​​​റു​​​ക​​​ച്ചാ​​​ൽ: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ യു​​​വാ​​​വ് ഹോ​​​ട്ട​​​ൽ ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ത്തു. ഹോ​​​ട്ട​​​ലു​​​ട​​​മ​​​യാ​​​യ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​നും ഭാ​​​ര്യ​​​യ്ക്കും ജീ​​​വ​​​ന​​​ക്കാ​​​ര​​​നും പ​​​രി​​​ക്ക്.

ക​​​റു​​​ക​​​ച്ചാ​​​ൽ-​​​വാ​​​ഴൂ​​​ർ റോ​​​ഡി​​​ൽ ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ കി​​​ര​​​ണി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മാ ​​​ഹോ​​​ട്ട​​​ലാ​​​ണ് ക​​​റു​​​ക​​​ച്ചാ​​​ൽ ബം​​​ഗ്ലാം​​​കു​​​ന്ന് സ്വദേശി അ​​​രു​​​ൺ ഷാ​​​ജി ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ത്ത​​​ത്. ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു ഭ​​​ക്ഷ​​​ണം വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അരുൺ ഷാജി.

ഇ​​​യാ​​​ളു​​​ടെ പ​​​രാ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ കി​​​ര​​​ൺ, ഭാ​​​ര്യ ത​​​ന്തി (24), ഹോ​​​ട്ട​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ വി​​​ശാ​​​ൽ (24) എ​​​ന്നി​​​വ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ക​​​റു​​​ക​​​ച്ചാ​​​ലി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ക​​​റു​​​ക​​​ച്ചാ​​​ൽ -വാ​​​ഴൂ​​​ർ റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 9.15നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഷ​​​ട്ട​​​റി​​​ന്‍റെ ക​​​മ്പി കൊ​​​ണ്ട് ഇ​​​യാ​​​ൾ ക​​​ട ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ക്കു​​​ക​​​യും, ഭ​​​ക്ഷ​​​ണ പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും ഹോ​​​ട്ട​​​ലി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ചി​​​ല​​​ർ അ​​​രു​​​ണി​​​നെ ക​​​യ്യേ​​​റ്റം ചെ​​​യ്ത​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​രു​​​ണി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ൾ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ക​​​റു​​​ക​​​ച്ചാ​​​ൽ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.