കാ​ര്‍ ക​ട​ത്തി​ണ്ണ​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്
Monday, May 6, 2024 11:45 PM IST
കൊ​ല്ല​പ്പ​ള്ളി: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. കാ​ര്‍ യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി കൊ​ല്ല​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്നു പ​റ​യു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യ സ്ത്രീ​യെ പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ ബീ​മി​ല്‍ ഇ​ടി​ച്ചു നി​ന്ന​തി​നാ​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ണ്ടാ​യി​ല്ല.