അരുവിത്തുറ: കത്തോലിക്ക കോൺഗ്രസ് 106-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് 12ന് നടക്കുന്ന സമുദായ സമ്മേളനത്തിന്റെയും റാലിയുടെയും മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം നിർവഹിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ജോസുകുട്ടി ഒഴികയിൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ആൻസമ്മ സാബു, ഡോ. റെജി വർഗീസ് മേക്കാടൻ, പയസ് കവളംമാക്കൽ, സി.എം. ജോർജ്, ബെന്നി കിണറ്റുകര, ജോൺസൻ ചെറുവള്ളി, സിന്ധു ജെയ്ബു, എഡ്വിൻ പാമ്പാറ, സാബു പ്ലാത്തോട്ടം, സാബു പൂണ്ടിക്കുളം, ടോമി കണ്ണേട്ടുമാലി, ടോമിച്ചൻ പഴേമഠത്തിൽ, ബെന്നി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.