നിയമസഭയിലെ കൈയാങ്കളി: കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്
Sunday, January 21, 2018 11:22 AM IST
തിരുവനന്തപുരം: 2015ൽ നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ്. മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎയും കേസിലെ പ്രതിയുമായ വി. ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. നിയമവകുപ്പിന്‍റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി അപേക്ഷ കൈമാറിയിട്ടുണ്ട്. സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങളടകം രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.