ന്യൂജേഴ്സി ∙ ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച് കൊയർ മ്യൂസിക് ആൽബം "ഹോപ്പ്' ജൂൺ ഒന്പതിന് പുറത്തിറക്കി. ഇടവക വികാരി റവ. ജോൺ ടി. എസ് ആൽബത്തിന്റെ ആദ്യ കോപ്പി ഇടവക വൈസ് പ്രസിഡന്റ് ജോർജ് തോമസിന് നൽകി പ്രകാശനം ചെയ്തു.
ഇടവകയിലെ അംഗങ്ങളായ റെജി ജോസഫ്, സാം പെണ്ണുക്കര, കുരുവിള മാത്യു, ഷിബി തോമസ് കൂടാതെ ഡിഎസ്എംസി മുൻ ഡയറക്ടർ റവ .ആശിഷ് തോമസ് ജോർജ്, ജോർജ് വർഗീസ് ഡാളസ്, ജോബിൻ തോമസ് ഫിലിപ്പ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് റവ. ആശിഷ് തോമസ് ജോർജ്, സുജിത് എബ്രഹാം, ജോബിൻ തോമസ് ഫിലിപ്പ്, കുരുവിള മാത്യു, ഷിബി തോമസ്, ജോസി പുല്ലാട് എന്നിവർ ഈണം നൽകി.സുജിത് എബ്രഹാം സംവിധാനം നിർവഹിച്ചു.
ബോബി മാത്യൂസ് പ്രൊജക്റ്റ് മാനേജർ ആയും കുരുവിള മാത്യു അസ്സിസ്റ്റ് പ്രൊജക്റ്റ് മാനേജർ ആയും പ്രവർത്തിച്ചു. ഗായകരായ ഇമ്മാനുവേൽ ഹെൻറി, എലിസബത്ത് രാജു, മെറിൻ ഗ്രിഗറി, മിഥില മൈക്കൽ, അനിൽ കൈപ്പട്ടൂർ, റെവ. ആശിഷ് തോമസ് ജോർജ്, കൂടാതെ ഇടവകയിലെ വളർന്നു വരുന്ന ഗായകസംഘ അംഗങ്ങളായ സാറ വർഗീസ്, അനിക തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മ്യൂസിക് ആൽബത്തിന്റെ കൂടുതൽ വിവരങ്ങൾ target=_blank> <വേേുെ://ശേസ്മവമഹയൗാ.രീാ/> എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇടവകയുടെ കൊയറിന്റെ പ്രവർത്തനങ്ങൾക്ക് റവ. ജോൺ ടി സ്, സെക്രട്ടറി സജി മാത്യു, ട്രസ്റ്റി ജിനു മാത്യു, മലയാളം വിഭാഗത്തിന് ബോബി മാത്യൂസും, ഇംഗ്ലീഷ് വിഭാഗത്തിന് ജോനാഥൻ സാമും നേതൃത്വം നൽകുന്നു.
|