• Logo

Allied Publications

Americas
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച
Share
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ (SIUCC) ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സംഘടനയുടെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് (445 മർഫി റോഡ്, സ്യൂട്ട് 101, സ്റ്റാഫോർഡ്,TX 77477) ബിസിനസ് ഉടമകൾക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയാണ് സെമിനാർ.

അമേരിക്കയിലെ ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ലീഡർ ജോർജ് ജോസഫാണ് സെമിനാർ നയിക്കുന്നത് .ചേംബർ പ്രസിഡന്‍റ് സക്കറിയ കോശി അധ്യക്ഷത വഹിക്കും.

ഒന്നാമത്തെ സെഷനിൽ ബിസിനസ് രൂപീകരണം, ഉൽപന്നങ്ങളുടേയും സേവനങ്ങളുടെയും തെരഞ്ഞെടുപ്പ്, പേര് തെരഞ്ഞെടുക്കലും രജിസ്ട്രേഷനും, ബിസിനസിന്‍റെയും രജിസ്ട്രേഷൻ്റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ, ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും.

രണ്ടാമത്തെ സെഷനിൽ ബിസിനസ് നടത്തിപ്പ് സംബന്ധിച്ചുള്ളതാണ്. മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, നികുതി മാറ്റിവെച്ച ബിസിനസ്‌സ് ചെലവുകൾ, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, കൊമേഴ്സ്യൽ ഓട്ടോ, വർക്കേഴ്സ് കോം, ബിസിനസ് ഓണേഴ്സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ, എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, പ്രധാന ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് LTC പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കും.

അവസാന സെഷനിൽ ബിസിനസ്‌സ് ഉടമകൾക്കുള്ള പദ്ധതികൾ അവതരിപ്പിക്കും. ബിസിനസ്‌സ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ.
തുടങ്ങിയവ ചർച്ച ചെയ്യും.

എല്ലാ ബിസിനസ് സംരംഭകരേയും ഈ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർ ബന്ധപ്പെടെണ്ട നമ്പറുകൾ

സക്കറിയ കോശി 2817809764
സണ്ണി കാരിക്കൽ : 832566 6806
ജിജി ഓലിക്കൻ: 7132778001

സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ പെ​രു​ന്നാ​ളും വി​ബി​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്നു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ​ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ട​വ​ക​യു​ടെ കാ
ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഇ​ട​വ​ക പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി വ​രു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം ശ​നി, ഞാ‌​യ​ർ
ഒ​ക്‌​ല​ഹോ​മ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മ​യി​ലെ മോ​ട്ട​ൽ പാ​ർ​ക്കിം​ഗി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു.
നി​യ​ന്ത്ര​ണം ഫ​ലി​ക്കു​ന്നി​ല്ല; യു​എ​സി​ൽ തോ​ക്ക് വി​ൽ​പ​ന​യും വാ​ങ്ങ​ലും തു​ട​രു​ന്നു.
ഓ​സ്റ്റി​ൻ: തോ​ക്കു​ക​ൾ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം എ​ന്ന ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ നി
അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന അ​വാ​ര്‍​ഡ് നി​ശ ജൂ​ലൈ 17ന്.
ഒ​ന്‍റാ​രി​യോ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന അ​വാ​ര്‍​ഡ് നി​ശ ജൂ​ലൈ 17ന് ​അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 35ാമ​ത് യൂ​ത്ത് ആ​ന്