• Logo

Allied Publications

Americas
ഡോ. ജെയ്മോൾ ശ്രീധർ ലോക കേരള സഭയിലെ വനിതാ സാന്നിധ്യം
Share
ഫിലഡൽഫിയ : ഫോമാ ജോയിന്‍റ് സെക്രട്ടറിയും അമേരിക്കയിലെ സാമൂഹിക,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വനിതാ സാന്നിധ്യവുമായ ഡോ. ജെയ്മോൾ ശ്രീധർ ലോക കേരള സഭയിൽ പങ്കെടുക്കുന്നു. ആദ്യമായാണ് അമേരിക്കയിൽ നിന്ന് ഒരു വനിത ഫോമാ എന്ന ബൃഹത്തായ സംഘടനയെ പ്രതിനിധീകരിച്ചു ലോക കേരള സഭയിലെത്തുന്നത്.

വരുന്ന ജൂൺ 13 മൂതൽ 15 വരെയാണ് ലോക കേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്തു വച്ച് നടത്തപ്പെടുന്നത്. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികൾ ഈ പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്നാം ലോക കേരള സഭയിലെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, കേരള മൈഗ്രേഷന്‍ സര്‍വ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13 ന് നിര്‍വഹിക്കും. കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. എംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷന്‍ സര്‍വ്വേയുടെ ഭാഗമായുളള സെമിനാറും തുടര്‍ന്ന് ചേരും.

ലോക കേരള സഭയുടെ ന്യൂയോർക്കിൽ നടന്ന സമ്മേളനത്തിലെ പ്രധാന സംഘാടകരിലൊരാളും രജിസ്ട്രേഷൻ കമ്മറ്റിയിലെ പ്രമുഖ സാന്നിധ്യവുമായിരുന്നു ഡോ. ജെയ്മോൾ ശ്രീധർ. കഴിഞ്ഞ വർഷം നടത്തപ്പെട്ട ഫോമാ സമ്മർ റ്റു കേരളയുടെ ഭാഗമായി അമേരിക്കയിലെ ഹൈ സ്കൂൾ, കോളേജ് കുട്ടികളുമായി തിരുവനന്തപുരത്തു സംഘടിപ്പിച്ച പരിപാടികളുടെ പ്രധാന സംഘാടകയായിരുന്നു ഡോ. ജെയ്മോൾ, അമേരിക്കയിൽ നിന്നുള്ള വിദ്യാർഥികളുടെ സംഘവുമായി ക്ലിഫ് ഹൗസിൽ ഫോമാ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും സമ്മർ റ്റു കേരളയുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ചിരുന്നു.

ജൂണ്‍ 13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

അമേരിക്കൻ മലയാളികളുടെ കേരള ഗവൺമെന്റുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പാലാ മരങ്ങോട്ടു പള്ളി സ്വദേശിയായ ഡോ. ജെയ്മോൾ അറിയിച്ചു, പെൻസിൽവാനിയ ഫിലാഡൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ കലയുടെ മുൻ പ്രസിഡന്റു കൂടിയാണ് ജെയ്മോൾ ശ്രീധർ, ഭർത്താവ് ഐ ടി കൺസൽട്ടൻറ് സുജിത് ശ്രീധർ, രണ്ടു കുട്ടികൾ, സിദ്ധാർഥ് ശ്രീധർ, ശ്രേയസ് ശ്രീധർ.

സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ പെ​രു​ന്നാ​ളും വി​ബി​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്നു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ​ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ട​വ​ക​യു​ടെ കാ
ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഇ​ട​വ​ക പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി വ​രു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം ശ​നി, ഞാ‌​യ​ർ
ഒ​ക്‌​ല​ഹോ​മ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മ​യി​ലെ മോ​ട്ട​ൽ പാ​ർ​ക്കിം​ഗി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​ര​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു.
നി​യ​ന്ത്ര​ണം ഫ​ലി​ക്കു​ന്നി​ല്ല; യു​എ​സി​ൽ തോ​ക്ക് വി​ൽ​പ​ന​യും വാ​ങ്ങ​ലും തു​ട​രു​ന്നു.
ഓ​സ്റ്റി​ൻ: തോ​ക്കു​ക​ൾ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം എ​ന്ന ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ നി
അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന അ​വാ​ര്‍​ഡ് നി​ശ ജൂ​ലൈ 17ന്.
ഒ​ന്‍റാ​രി​യോ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന അ​വാ​ര്‍​ഡ് നി​ശ ജൂ​ലൈ 17ന് ​അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 35ാമ​ത് യൂ​ത്ത് ആ​ന്