ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, തൃശൂർ പൂരം ഹൂസ്റ്റണിൽ വർണ്ണ ശബളമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തേക്കിൻകാട് മൈതാനിയിലെ പൂരപ്പറമ്പിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള, വർണങ്ങളും അലങ്കാരങ്ങളും ഘോഷയാത്രകളുമായി ഹൂസ്റ്റണിലെ "രോഷറോം’ മൈതാനം മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞു.
മുത്തുക്കുട, കൊടി തോരണങ്ങൾ ചെണ്ട വാദ്യ മേളങ്ങളുടെയാണ് പൂരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പൂരത്തിന് എഴുന്നള്ളിക്കാറുള്ള ഗജവീരന്മാരെ അനുസ്മരിച്ചുകൊണ്ട് തന്നെ, അനേകം ഗജവീരന്മാരുടെ വലിയ കട്ടൗട്ടുകൾ പൂരനഗരിയിൽ ഇടം പിടിച്ചിരുന്നു.
തുടർന്ന് ലൈവ് മ്യൂസിക്, ഡിജെ, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, വടംവലി, കരിമരുന്ന് പ്രയോഗം, ഗെയിംസ് എന്നിവ പൂരാഘോഷങ്ങൾക്ക് ചാരുത പകർന്നു. ഫോർട്ട് ബെൻഡ് കൗണ്ടിജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് മാത്യു മുണ്ടക്കൻ, മുതിർന്ന മാധ്യമപ്രവർത്തകനും സംഘാടകനുമായ എ.സി. ജോർജ് എന്നിവരും.
പൂരാഘോഷങ്ങളിൽ പങ്കെടുത്തു, ആശംസകൾ നേർന്നു. അപ്പനാ ബസാർ (സുരേഷ് രാമകൃഷ്ണൻ), വില്ലേജ് കാറ്ററിംഗ് (മൊയ്തീൻ ഖാദർ), ബോട്ടിക് സ്റ്റാൾ (എത്തിനിക് റൂട്ട്), മറ്റ് നാടൻ തട്ടുകടകൾ, എല്ലാം ചേർന്ന് വൈവിധ്യമേറിയ രുചിയുടെ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ പൂരോത്സവങ്ങളെ ആകർഷകമാക്കി.
പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകിയ ചെണ്ടമേളത്തോടെയാണ് പൂരാഘോഷം സമാപിച്ചത്. പൂരാഘോഷങ്ങൾ വർണശബളമാക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവർ ടാഗ് കമ്മിറ്റി പ്രസിഡന്റ് നബീസ സലീം, വൈസ് പ്രസിഡന്റ് ധനിഷ ശ്യാം, സെക്രട്ടറി മുജേഷ് കിച്ചലു, ജോ. സെക്രട്ടറി, ചിണ്ടു പ്രസാദ്, ട്രഷറർ ലിൻഡോ പുന്നേലി, ജോ. ട്രഷറർ, വിനോദ് രാജശേഖരൻ, കമ്മിറ്റി അംഗളായ ഡോ. സതീഷ് ചിയ്യാരത്ത്, രാജേഷ് മുത്തേഴത്ത്, സണ്ണി പള്ളത്ത്, അല്ലി ജോൺ, പ്രിൻസ് ഇമ്മട്ടി, ഷൈനി ജയൻ, യൂത്ത് കോഓർഡിനേറ്റർ അല്ലൻ ജോൺ എന്നിവരാണ്.
സ്വമേധയാ പൂരാഘോഷത്തിനു വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ച മറ്റു ടാഗ് വളണ്ടിയർമാർ ഡോ. ശരത്, ഡോ. ഷഫീക്ക്, ജോൺ തോമസ്, ശ്രീകലാ വിനോദ്, നിഷ മുജേഷ്, ജെസ്സി സണ്ണി, ജിതിൻ ജോൺ, നവീൻ അശോക്, നിധി നവീൻ, ഹസീബ്, ശ്യാം സുരേന്ദ്രൻ, സലീം അറക്കൽ, ജയൻ അരവിന്ദാക്ഷൻ, ഹരി നാരായണൻ, ജോഷി ചാലിശ്ശേരി തുടങ്ങിയവരാണ്.
|