ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കുട്ടികൾക്കായി കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച അതിഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ 9.30നുള്ള ഇംഗ്ലീഷ് കുർബാനയ്ക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും വ്യത്യസ്തങ്ങളായ കളികളും നടത്തി.
ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് ചടങ്ങുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. രുചികരമായ നാടൻ ഭക്ഷണങ്ങളും ക്രമീകരിച്ചിരുന്നു. അച്ചായൻസ് തട്ടുകട, പിസ്സ സ്റ്റാളുകൾ, ശീതളപാനീയങ്ങൾ, ലഘുഭക്ഷണ സ്റ്റാളുകൾ, ലക്കിഡിപ്പുകൾ,ഹെന്ന കൗണ്ടറുകൾ, പോണി റൈഡുകൾ, ബാസ്കറ്റ്ബോൾ എന്നിവ ഫെസ്റ്റിന്റെ ആകർഷണങ്ങളായിരുന്നു.
ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഇതിൽ സജീവമായി പങ്കെടുക്കുകയും മെക്സിക്കൻ, അമേരിക്കൻ, നാടൻ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കുകയും ചെയ്തു.
പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജാസിം ജേക്കബ്, ഷാജുമോൻ മുകളേൽ, ബാബു പറയങ്കാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിക്കത്തൊട്ടിയിൽ, പരിഷ്കൗൺസിൽ അംഗങ്ങൾ, എസ്ജെസി സിസ്റ്റേഴ്സ്, യുവജനങ്ങൾ, ടീനേജർസ് തുടങ്ങി എല്ലാവരും ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
സിബി പ്ലാംമൂട്ടിലും ബൈജു പഴയംപള്ളിലും നേതൃത്വം നൽകിയ ആട്, പ്രാവ്, ഛായാചിത്രങ്ങൾ, എന്നിവയുടെ ലേലം വിളി അതിമനോഹരമായിരുന്നു. ഉച്ചയ്ക്ക് ഒന്ന് മുതൽ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന "ദി ഹോപ്പ്' എന്ന മലയാള ചലച്ചിത്രം പ്രദർശിപ്പിച്ചു.
ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റ് വിജയകരമാക്കുന്നതിനു സഹകരിച്ച എല്ലാ ഇടവക ജനങ്ങളോടും ഹൃദയപൂർവം നന്ദി അറിയിക്കുന്നുവെന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡിആർഇ ജോൺസൻ വട്ടമറ്റത്തിലും അറിയിച്ചു.
|