ഫിലാഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷനലിന്റെ (ഓർമ ഇന്റർനാഷനൽ) ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളായി പ്രശസ്ത സാമൂഹ്യപ്രവർത്തക ഷൈലാ രാജന്റെ (പ്രസിഡന്റ്) നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു.
അജിത് ജയ് (വൈസ് പ്രസിഡന്റ്), ലിതു ജിതിൻ (ജനറൽ സെക്രട്ടറി), സെബിൻ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി), മറിയാമ്മ ജോർജ് (ട്രഷറർ), സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിന്റ് ട്രഷറർ), ജോയി തട്ടാർകുന്നേൽ, സേവ്യർ ആന്റണി (എക്സിക്യൂട്ടിവ് അംഗം) എന്നിവരാണ് സഹഭാരവാഹികൾ.
ഓർമ ഇന്റർനാഷനൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികൾക്ക് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ ഇൻന്റർനാഷനൽ പ്രസിഡന്റ് ജോർജ് നടവയൽ, സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് അഫ്ഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേൽ,
ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമ ഇന്റർനാഷണൽ അമേരിക്ക പ്രൊവിൻസ് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് സർജന്റ് ബ്ലെസൺ മാത്യൂ, സെക്രട്ടറി അലക്സ് അബ്രാഹം, ട്രഷറർ റോബർട് ജോൺ അരീച്ചിറ, കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിൽ,
ഓർമ ഇന്റർനാഷനൽ ഇന്ത്യ റീജിയൺ പ്രസിഡന്റ് പി.സി. വിൻസന്റ്, ചെയർമാൻ കെ.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ഷീജാ, വൈസ് ചെയർ ഡോ. അഞ്ചു ടോണി എന്നിവർ വിഡിയോ കോൺഫറൻസിൽ ആശംസകൾ നേർന്നു.
|