ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ 202425 പ്രവർത്തന വർഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ ഡോ. കലാ അശോകിന്റെ ടീമിൽ ഫൊക്കാന ട്രഷറർ സ്ഥാനത്തേയ്ക്ക് പമ്പ മലയാളി അസോസിയേഷനിൽ നിന്നു മത്സരിക്കുന്ന രാജൻ സാമുവേൽ, ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന റോണി വർഗീസ്, ഡോ. സജിമോൻ ആന്റണി ടീമിൽ ഫൊക്കാന അഡീഷണൽ അസോസിയേഷൻ ട്രഷറർ സ്ഥാനത്തേയ്ക്ക് മാപ് മലയാളി അസോസിയേഷനിൽ നിന്ന് മത്സരിക്കുന്ന മിലി ഫിലിപ്, ബേബി മനക്കുന്നേലിന്റെ ടീമിൽ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മാപ് മലയാളി അസോസിയേഷനിൽ നിന്ന് മത്സരിക്കുന്ന ഷാലൂ മത്യൂ പുന്നൂസ് എന്നിവർ സംവദിക്കും.
ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ, ഈ മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമ ഇന്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാനാ യുവനേതാവായ ഡോ. സജിമോൻ അന്റണി, പ്രശസ്ത നർത്തകി നിമ്മീ ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, ഓർമ ഇന്റർനാഷണൽ ഭാരവാഹികൾ, ഫൊക്കാനാ ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥപന അധിപന്മാരും കലാ സാമൂഹ്യ പ്രവർത്തകരും, വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസന്റേറ്റിവ് ജാറെഡ് സോളമൻ, 172 ഡിസ്ട്രിക്റ്റ് മത്സരാർഥി എയ്സാക് ഗിൽ എന്നിവരും എഴുത്തുകാരും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാമൂഹ്യപ്രഭകൊണ്ട് സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐപിസിഎൻഎയുടെ ആദ്യചാപ്റ്ററുകളിൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രമുഖമാണ്. കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട് (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെന്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ.
|