ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ആത്മീയതയുടെയും സാംസകാരിക പൈതൃകത്തിന്റെയും നിലവിളക്കായി കഴിഞ്ഞ 50 സുവർണ വർഷങ്ങൾ നിലനിന്നു പോന്ന ടെക്സസിലെ സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അതിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 1974ൽ സ്ഥാപിതമായ ഈ പരിശുദ്ധ ദേവാലയം ഗ്രെറ്റർ ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തോഡോക്സ് സമൂഹത്തിന് ആത്മീയ നേതൃത്വവും സാംസ്കാരിക പിന്തുണയും നൽകിപ്പോരുന്നു.
ടെക്സാസിലെ സ്റ്റാഫോർഡിലെ 2411 ഫിഫ്ത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽ സെപ്റ്റംബർ 20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ അക്ഷീണം പ്രവർത്തിക്കുകയാണ് ആകമാന ഇടവക ജനങ്ങൾ.
വെരി റവ. ഗീവർഗീസ് അരൂപാല, കോർഎപ്പിസ്കോപ്പ (വികാരി എമിരിറ്റസ്), റവ. ഫാ. ഫാ. പി എം ചെറിയാൻ (വികാരി & പ്രസിഡന്റ്), വെരി റവ. മാമ്മൻ മാത്യു കോർഎപ്പിസ്കോപ്പ അസിസ്റ്റന്റ് വികാരി, റവ. രാജേഷ് കെ ജോൺ അസിസ്റ്റന്റ് വികാരി, റവ. ക്രിസ്റ്റഫർ മാത്യു അസിസ്റ്റന്റ് വികാരി സുവർണ്ണ ജൂബിലി കമ്മിറ്റി കൺവീനർമാർ സ്റ്റാഫോർഡ് സിറ്റി മേയർ എന്നിവർ ചേർന്ന് നടത്തിയ ഹൂസ്റ്റണിലെ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുത്ത പ്രസ്സ് മീറ്റിൽ വച്ചാണ് ഇടവകയുടെ സുപ്രധാന തീരുമാനം അറിയിച്ചത്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മലങ്കര മെത്രാപ്പോലീത്തയുടെയും നിരവധി പൗര പ്രമുഖരുടെയും സാന്നിധ്യം സെപ്റ്റംബർ 20 മുതൽ 22 വരെയുള്ള ജൂബിലി ആഘോഷങ്ങളുടെ പ്രത്യേകതയാണ്.
സുവർണ ജൂബിലി സുവനീർ പ്രകാശനമാണ് ജൂബിലി വർഷത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഈ പ്രത്യേക പതിപ്പിൽ എല്ലാ ഇടവക കുടുംബങ്ങളുടെയും ഛായാചിത്രങ്ങൾ, 1974 മുതൽ 2024 വരെയുള്ള ഇടവകയുടെ വിശദമായ ചരിത്രം, എഴുത്തുകാരിൽ നിന്നുള്ള ലേഖനങ്ങൾ, ഇടവകയുടെ ഇതുവരെയുള്ള യാത്രയും നേട്ടങ്ങളും ഉൾപ്പെടുത്തുന്നതും അതോടൊപ്പം പ്രാദേശിക ബിസിനസുകളിൽ നിന്നുള്ള പരസ്യങ്ങളും ഇതിൽ ഉൾപ്പെടും.
സെപ്റ്റംബർ ഒന്നിന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ എക്സ്ട്രാവാഗൻസ 2024 ടാലന്റ് ഷോ ഗോൾഡൻ ജൂബിലി പതിപ്പിനും ഇടവക ആതിഥേയത്വം വഹിക്കും.
സുവർണജൂബിലി കൺവീനർ മനോജ് മാത്യുവും, പബ്ലിസിറ്റി ആൻഡ് മാർക്കറ്റിംഗ് സബ് കമ്മിറ്റി ചെയർ ആയി ചാക്കോ പി തോമസ്, സുവനീർ കമ്മിറ്റി ജേക്കബ് കുരുവിള, ഡോക്യുമെൻ്ററി കമ്മിറ്റി കോശി പി ജോൺ, ചാരിറ്റി/ഗിവിംഗ് ബാക്ക് കമ്മിറ്റി എൽസി എബ്രഹാം, കൾച്ചറൽ പ്രോഗ്രാം സിബു വർഗീസ്,
ഫിനാൻസ്/ഫണ്ട് റൈസിംഗ് കമ്മിറ്റി ജിനു തോമസ്, ഫുഡ് കമ്മിറ്റി മിസ്റ്റർ പോൾ വർഗീസ്, പ്രോഗ്രാം കമ്മിറ്റി ജോൺസി വർഗീസ്, റിസപ്ഷൻ കമ്മിറ്റി ഡാർലി ജോർജ്, സ്പോർട്സ് സമ്മർ ലീഗ് മിസ്റ്റർ സെബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജൂബിലി ആഘോഷത്തിന്റെ ഓരോ ഭാവവും കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
|