ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസ 35ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലെെ 17 മുതൽ 20 വരെ കാനഡയിൽ വച്ച് നടത്തുന്നതിനായി ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ മേൽനോട്ടത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ഒന്റാരിയോയിലെ അമേരിക്കൻ കോൺഫറൻസ് റിസോർട്ട് സ്പാ ആൻഡ് വാട്ടർ പാർക്ക് നയാഗ്രയിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്. കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കൗൺസിൽ അംഗങ്ങൾക്ക് വിവിധ കമ്മിറ്റികളുടെ ചുമതല നൽകി.
വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി 500ലധികം വിശ്വാസികൾ പങ്കുചേരും.
അമേരിക്കൻ അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എന്നെന്നും സ്മരിക്കപ്പെടുന്ന സുദിനങ്ങളായിരിക്കുമിതെന്ന് കൺവീനർ ഫാ. ജെറി ജേക്കബും ജോയിന്റ് കൺവീനർ ജോജി കാവനാലും അഭിപ്രായപ്പെട്ടു. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷകനായി എത്തും.
ജൂലൈ 17ന് വൈകുന്നേരം ആറിന് പരിശുദ്ധ സഭയുടെ പാത്രിയർക്കാ എബ്ലം ആലേഖനം ചെയ്ത പതാക, ഭദ്രാസന മെത്രാപ്പൊലീത്ത സമ്മേളന നഗറിൽ ഉയർത്തുന്നതോടുകൂടി ഔദ്യോഗികമായി കോൺഫറൻസിനു തിരിതെളിയും.
ജൂലൈ 20ന് രാവിലെ 7.30ന് പ്രഭാത പ്രാർഥനയെ തുടർന്ന് മെത്രാപ്പൊലീത്തമാരുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാന അർപ്പിക്കുന്നതോടുകൂടി കുടുംബമേളയ്ക്ക് തിരിശീല വീഴും.
ഫാമിലി കോൺഫറൻസ് കമ്മിറ്റി
Convener: Rev. Fr. Jerry Jacob Archdiocesan Secretary. Joint Convener: Joji Kavanal Archdiocesan Treasurer. Finance Committee: Joji Kavanal, Mathew Mancha, Jenu Madathil. Facilities: Rev, Fr. Manu Mathew, Joji Kavanal, Jenu Madathil, Baiju Pattaseril.
Publicity: Rev. Fr. Paul Thotakat, George Karuthedathu, Varghese Palamalayil, Vijo Kurian Canada, Basil T. Canada. Registration: Rev. Fr. Manu Mathew, Joji Kavanal, Jenu Madathil. Programs: Rev. Fr. Paul Thotakat.
Food, Refreshments, Snacks: Commander Varghese Chammathil, Lyju George. Transportation: Jenu Madathil. Holy Qurbono: Rev. Fr. Manu Mathew. Stage: Shomy Mathew. Time Management: Shomy Mathew.
Choir: Joji Kavanal, Meena Joy. Cultural Programs: Joji kavanal, Varghese Palamalayil, Valsalan Varghese. Procession: Rev. Fr. P. C. Kuriakose. Photo Session: Rev. Fr. P. C. Kuriakose. Stage Recognition: Cherian Jacob, Jins Mathew.
Outdoor Sports: Shomy Mathew, Jins Mathew. Security: Varghese Palamalayil, Shaji Peter. Medical Emergency: Rev. Fr. Josis Jose. Delegates Meeting: Rev. Fr. Paul Thotakat, Rev. Fr. Joseph Varghses. Audio/Video/Stage Lighting: Rev. Fr. Jerry Jacob, Jenu Madathil.
|