വെ​ള്ള​ക്കൊ​ട്ടാ​രം
നാ​ളെ അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റ് ആ​യി ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്നു. പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും ലോ​കം ആ​കാം​ക്ഷ​യോ​ടെ വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക​ണ്ണും​ന​ട്ടി​രി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ ഭ​ര​ണ​ത്തി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ വൈ​റ്റ്ഹൗ​സി​ൽ എ​ന്തൊ​ക്കെ​യാ​ണ് സം​ഭ​വി​ക്കു​ക?. ദീ​പി​ക​യ്ക്കു വേ​ണ്ടി അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പി.​ടി. ചാ​ക്കോ വൈ​റ്റ്ഹൗ​സി​ൽ ക​ണ്ട കാ​ഴ്ച​ക​ൾ...

ജ​നു​വ​രി 20ന് ​ഏ​തു ബൈ​ബി​ള്‍ തൊ​ട്ടാ​യി​രി​ക്കും ഡോ​ണ​ള്‍​ഡ് ട്രം​പ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക? 2017ല്‍ ​അ​ദ്ദേ​ഹം ആ​ദ്യം പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ള്‍ ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച​തും അ​മ്മ ചെ​റു​പ്പ​ത്തി​ല്‍ സ​മ്മാ​നി​ച്ച​തു​മാ​യ ര​ണ്ടു ബൈ​ബി​ളു​ക​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ 47 പ്ര​സി​ഡ​ന്‍റ്മാ​രി​ല്‍ ട്രം​പ് മാ​ത്ര​മാ​ണ് ഇ​ര​ട്ട ബൈ​ബി​ള്‍ ഉ​പ​യോ​ഗി​ച്ച​ത്. ച​രി​ത്രം ആ​വ​ര്‍​ത്തി​ക്കു​മോ?

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ​സി​ന് എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളാ​ണ് വ​രാ​ന്‍ പോ​കു​ന്ന​ത്? ഓ​വ​ല്‍ ഓ​ഫീ​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഉ​പ​യോ​ഗി​ക്കു​ന്ന ഡെ​സ്‌​ക് ഏ​താ​യി​രി​ക്കും? റ​സ​ലൂ​ട്ട് ഡെ​സ്‌​ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന​തും ഇ​പ്പോ​ള്‍ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​തും ട്രം​പ് നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ച​തു​മാ​യ അ​തേ ഡെ​സ്‌​ക് ത​ന്നെ​യാ​യി​രി​ക്കു​മോ? വൈ​റ്റ് ഹൗ​സി​ല്‍ പ്ര​സി​ഡ​ന്‍റി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന ആ​റ് ഡെ​സ്‌​കു​ക​ളി​ല്‍ മ​റ്റേ​തെ​ങ്കി​ലും ആ​യി​രി​ക്കു​മോ?

വൈ​റ്റ്ഹൗ​സി​നു പ​ക​രം ഫ്‌​ളോ​റി​ഡ​യി​ല്‍ പാം ​ബീ​ച്ചി​ല്‍ 62,500 ച​തു​ര​ശ്ര അ​ടി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ട്രം​പി​ന്‍റെ മാ​ര്‍ എ ​ലാ​ഗോ ബീ​ച്ച് റി​സോ​ര്‍​ട്ട് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​ക്കു​മോ? ഇ​ത്ത​രം കൗ​തു​ക​ങ്ങ​ള്‍​ക്കു വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റു​പ​ടി ഉ​ണ്ടാ​കും. ഇ​നി കാ​ര്യ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും അ​മേ​രി​ക്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ ക്യാ​പി​റ്റോ​ള്‍ ഹി​ല്ലി​ല്‍ ന​ട​ക്കു​ന്ന വ​ര്‍​ണ​ശ​ബ​ള​മാ​യ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷ​മു​ള്ള ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം ക്യാ​പി​റ്റോ​ള്‍ ഹി​ല്ലി​ല്‍​നി​ന്നു വാ​ഹ​നാ​ക​മ്പ​ടി​യോ​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പെ​ന്‍​സി​ല്‍​വ​നി​യ അ​വ​ന്യൂ റോ​ഡി​ലൂ​ടെ വൈ​റ്റ് ഹൗ​സി​ലെ​ത്തും. അ​വി​ടെ അ​നേ​കം തീ​രു​മാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യൊ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

വൈ​റ്റ് ഹൗ​സ്

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​ലേ​ക്കും അ​തി​ന്‍റെ ഹൃ​ദ​യ​മാ​യ ഓ​വ​ല്‍ ഓ​ഫീ​സി​ലേ​ക്കും ദീ​പി​ക​യു​ടെ സ്‌​പെ​ഷ​ല്‍ ക​റ​സ്‌​പോ​ണ്ട​ന്‍റ് (യു​എ​സ്എ) എ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ര്‍​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്. 225 വ​ര്‍​ഷ​മാ​യി ലോ​ക​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന ശ​ക്തി​കേ​ന്ദ്ര​ത്തി​ല്‍ കാ​ലു​കു​ത്തി​യ​പ്പോ​ള്‍ ആ​ദ്യ​മൊ​ന്നു ഇ​ട​റി​യെ​ങ്കി​ലും പി​ന്നീ​ടെ​ല്ലാം ഊ​ഷ്മ​ള​മാ​യി​രു​ന്നു. മൂ​ന്നു ത​ട്ടു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് അ​ക​ത്തു ക​ട​ന്ന​പ്പോ​ള്‍ പ്ര​ത്യ​ക്ഷ​ത്തി​ല്‍ വ​ലി​യ സു​ര​ക്ഷാ​സം​വി​ധാ​ന​മൊ​ന്നും അ​വി​ടെ ക​ണ്ടി​ല്ല.

ലോ​ക​ത്തി​ലേ​റ്റ​വും സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള വൈ​റ്റ്ഹൗ​സി​ലെ വ​ന്‍ സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ള്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍ ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍​ക്കു കാ​ണാ​നാ​യി​ല്ല. ക​റു​ത്ത യൂ​ണി​ഫോ​മി​ലു​ള്ള അ​മേ​രി​ക്ക​ന്‍ സീ​ക്ര​ട്ട് സ​ര്‍​വീ​സി​നാ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല. അ​വ​ര്‍ സ​ന്ദ​ര്‍​ശ​ക​രോ​ട് ഊ​ഷ്മ​ള​മാ​യി ഇ​ട​പെ​ടു​ന്നു. കാ​ലോ​ചി​ത​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ല്‍ വൈ​റ്റ് ഹൗ​സി​ന്‍റെ പ​ഴ​മ​യും പ്രൗ​ഢി​യും ലാ​ളി​ത്യ​വും നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

ഈ​സ്റ്റ്, വെ​സ്റ്റ്

വൈ​റ്റ്ഹൗ​സി​ന് ഈ​സ്റ്റ് വിം​ഗ്, വെ​സ്റ്റ് വിം​ഗ് എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു ഭാ​ഗ​മു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഈ​സ്റ്റ് വിം​ഗി​ലാ​ണ് സ​ന്ദ​ര്‍​ശ​നാ​നു​മ​തി. അ​പൂ​ര്‍​വ​മാ​യി ഓ​വ​ല്‍ ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫീ​സു​ക​ളു​ള്ള വെ​സ്റ്റ് വിം​ഗി​ലും സ​ന്ദ​ര്‍​ശ​നാ​നു​മ​തി ല​ഭി​ക്കാ​റു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ വെ​റും 18.7 ഏ​ക്ക​റി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​രു​നി​ല വൈ​റ്റ്ഹൗ​സ് കെ​ട്ടി​ടം 99,800 ച​തു​ര​ശ്ര അ​ടി വ​രും. ഏ​താ​ണ്ട് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ അ​ത്ര വ​ലു​പ്പം. 1812ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പു​ന​ര്‍​നി​ര്‍​മി​ച്ച​പ്പോ​ള്‍ ക​റു​ത്ത പാ​ടു​ക​ള്‍ മ​റ​യ്ക്കാ​ന്‍ വെ​ള്ള​പെ​യി​ന്‍റ് അ​ടി​ച്ചാ​ണ് വൈ​റ്റ്ഹൗ​സാ​യ​ത്.

ഒ​ന്നാം നി​ല​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​രി​പ്പി​ട​മാ​യ ഓ​വ​ല്‍ ഓ​ഫീ​സി​ന് 816 അ​ടി വ​ലി​പ്പ​മേ​യു​ള്ളു. മു​ട്ട​യു​ടെ ആ​കൃ​തി​യി​ല്‍ ദീ​ര്‍​ഘ​വൃ​ത്താ​കൃ​തി ഉ​ള്ള​തി​നാ​ലാ​ണ് ഓ​വ​ല്‍ ഓ​ഫീ​സ് എ​ന്ന പേ​രു വീ​ണ​ത്. സീ​ക്ര​ട്ട് സ​ര്‍​വീ​സി​ലെ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഓ​വ​ല്‍ ഓ​ഫീ​സി​നു കാ​വ​ല്‍ നി​ന്നി​രു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് മാ​റി​യാ​ലും ഓ​വ​ല്‍ ഓ​ഫീ​സി​നു കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ല.

എ​ന്നാ​ല്‍, പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ക​ര്‍​ട്ട​ന്‍, പ​ര​വ​താ​നി, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ​വ മാ​റാ​റു​ണ്ട്. ജോ ​ബൈ​ഡ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ എം​ബ്ലം പ​തി​ച്ച ക​ടും​നീ​ല ഓ​വ​ല്‍ ആ​കൃ​തി​യു​ള്ള പ​ര​വ​താ​നി ഉ​പ​യോ​ഗി​ക്കു​ന്നു. ക​ര്‍​ട്ട​നു​ക​ള്‍​ക്കു സ്വ​ര്‍​ണ​വ​ര്‍​ണം. ട്രം​പി​ന്‍റെ മാ​റ്റ​ങ്ങ​ള്‍​ക്ക് ഓ​വ​ല്‍ ഓ​ഫീ​സ് കാ​ത്തി​രി​ക്കു​ന്നു.

ആ ​മേ​ശ​യും ക​സേ​ര​യും

ഓ​വ​ല്‍ ഓ​ഫീ​സി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തു പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ശ​യും ക​സേ​ര​യു​മാ​ണ്. റ​സ​ലൂ​ട്ട് ഡെ​സ്‌​ക് എ​ന്നാ​ണി​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. മു​ന്‍ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഉ​പ​യോ​ഗി​ച്ച അ​തേ ഡെ​സ്‌​കാ​ണ് ബൈ​ഡ​നും ഉ​പ​യോ​ഗി​ച്ച​ത്. എ​ച്ച്എം​എ​സ് റ​സ​ലൂ​ട്ട് എ​ന്ന ക​പ്പ​ലി​ലെ ഓ​ക്ക് ത​ടി​യി​ല്‍ തീ​ര്‍​ത്ത് 1880ല്‍ ​ബ്രി​ട്ട​നി​ലെ വി​ക്ടോ​റി​യ രാ​ജ്ഞി സ​മ്മാ​നി​ച്ച ഡെ​സ്‌​കാ​ണി​ത്. അ​മേ​രി​ക്ക​യി​ല്‍ ഏ​റ്റ​വും ദീ​ര്‍​ഘ​കാ​ലം പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ക​യും (1933-1945) മ​ഹാ​സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ​യും ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തെ​യും വി​ജ​യ​ക​ര​മാ​യി നേ​രി​ടു​ക​യും ചെ​യ്ത ഫ്രാ​ങ്ക്‌​ളി​ന്‍ റൂ​സ്‌​വെ​ല്‍​റ്റി​ന്‍റെ വ​ലി​യ പെ​യി​ന്‍റിം​ഗ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​രേ എ​തി​ര്‍​വ​ശ​ത്തു​ണ്ട്.

പ​ര​സ്പ​രം ക​ല​ഹി​ച്ചി​രു​ന്ന മു​ന്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജെ​ഫേ​ഴ്‌​സ​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്ര​ഷ​റി സെ​ക്ര​ട്ട​റി ഹാ​മി​ല്‍​ട്ട​ന്‍റെ​യും എ​തി​ര്‍​വ​ശ​ങ്ങ​ളി​ലേ​ക്കു നോ​ക്കി​യി​രി​ക്കു​ന്ന പെ​യി​ന്‍റിം​ഗ് വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ള്‍​ക്ക് ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഇ​ട​മു​ണ്ടെ​ന്ന സ​ന്ദേ​ശം ന​ല്കു​ന്നു. ഏ​താ​നും പ്ര​മു​ഖ​രു​ടെ അ​ര്‍​ധ​കാ​യ പ്ര​തി​മ​ക​ളും മു​റി​യി​ലു​ണ്ട്. ച​ന്ദ്ര​നി​ല്‍​നി​ന്നു​കൊ​ണ്ടു​വ​ന്ന പാ​റ​ക്ക​ഷ​ണ​ങ്ങ​ള്‍ ബു​ക്ക് ഷെ​ല്‍​ഫി​ല്‍ വ​ച്ചി​രി​ക്കു​ന്നു. ഇ​വ​യി​ല്‍ ട്രം​പി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ വ​രാം.

വെ​ള്ള മാ​ര്‍​ബി​ളി​ലു​ള്ള ഫ​യ​ര്‍ പ്ലേ​സ്, അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ സീ​ല്‍, മേ​ശ​യ്ക്കു പി​റ​കി​ലു​ള്ള അ​മേ​രി​ക്ക​ന്‍ പ​താ​ക, പ്ര​സി​ഡ​ന്‍റി​ന്‍റെ പ​താ​ക എ​ന്നി​വ മാ​റാ​റി​ല്ല. തൊ​ട്ട​ടു​ത്തു​ള്ള കാ​ബി​ന​റ്റ് റൂ​മി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ 25 പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ധ്യ​ത്തി​ലു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ ക​സേ​ര​യ്ക്കു നേ​രി​യ ഉ​യ​ര​ക്കൂ​ടു​ത​ലു​ണ്ട്. നേ​രേ എ​തി​ര്‍​വ​ശ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ക​സേ​ര. മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഛായ​ചി​ത്ര​ങ്ങ​ള്‍ ഭി​ത്തി​യി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു. 1776 ജൂ​ലൈ നാ​ലി​ന് ന​ട​ന്ന അ​മേ​രി​ക്ക​ന്‍ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​വും ഭി​ത്തി​യി​ലു​ണ്ട്.

ഇ​തി​നോ​ടു ചേ​ര്‍​ന്നാ​ണ് റൂ​സ്‌​വെ​ല്‍​റ്റ് റൂം. ​തി​യ​ഡോ​ര്‍ റൂ​സ്‌​വെ​ല്‍​റ്റ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ന്‍റാ​യി​രു​ന്ന​പ്പോ​ള്‍ 1902ലാ​ണ് വെ​സ്റ്റ് വിം​ഗ് തു​ട​ങ്ങി​യ​ത്. അ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സാ​യി​രു​ന്ന ഈ ​മു​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ പി​ന്നീ​ട് നാ​മ​ക​ര​ണം ചെ​യ്തു. അ​ദ്ദേ​ഹം ഇ​തി​ല്‍ അ​ക്വേ​റി​യം സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ല്‍ "ഫി​ഷ് റൂം'' ​എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. റൂ​സ്‌​വെ​ല്‍​റ്റാ​ണ് നൊ​ബേ​ല്‍ സ​മ്മാ​നം കി​ട്ടി​യ ആ​ദ്യ​ത്തെ അ​മേ​രി​ക്ക​നും ആ​ദ്യ​ത്തെ സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റും. നൊ​ബേ​ല്‍ സ​മ്മാ​നം ഈ ​മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

താ​ഴ​ത്തെ നി​ല​യി​ലു​ള്ള സി​റ്റു​വേ​ഷ​ന്‍ റൂ​മി​ലാ​ണ് നി​ര്‍​ണാ​യ​ക സ​മ​യ​ങ്ങ​ളി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രു​ന്ന​ത്. 24 മ​ണി​ക്കൂ​റും ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഭ​വ​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്നു വീ​ക്ഷി​ക്കു​ന്നു. 1961ല്‍ ​ക്യൂ​ബ​ല്‍ മി​സൈ​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി​യാ​ണ് വൈ​റ്റ് ഹൗ​സി​ലേ​ക്കു നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ഈ ​മു​റി തു​ട​ങ്ങി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ മൂ​ന്നു മു​റി​ക​ളി​ലൊ​ന്ന്, നേ​വി മെ​സ്, ഫോ​ട്ടോ ഓ​ഫീ​സ് എ​ന്നി​വ​യും താ​ഴ​ത്തെ നി​ല​യി​ലു​ണ്ട്.
വൈ​റ്റ് ഹൗ​സി​ലെ റോ​സ് ഗാ​ര്‍​ഡ​നാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം.

1913ല്‍ ​ലേ​ഡി എ​ല​ന്‍ വി​ല്‍​സ​നാ​ണ് ടു​ലി​പ് പൂ​ക്ക​ളും റോ​സാ​പ്പൂ​ക്ക​ളും നി​റ​ഞ്ഞ പൂ​ന്തോ​ട്ടം തു​ട​ങ്ങി​യ​ത്. നീ​ന്ത​ല്‍ കു​ളം, കി​ച്ച​ണ്‍ ഗാ​ര്‍​ഡ​ന്‍, കു​ട്ടി​ക​ളു​ടെ പൂ​ന്തോ​ട്ടം, വി​ശാ​ല​മാ​യ പു​ല്‍​ത്ത​കി​ടി തു​ട​ങ്ങി​യ​വ ഇ​വി​ടെ​യു​ണ്ട്. ഈ​സ്റ്റ് വിം​ഗി​ലെ ജാ​ക്വി​ലി​ന്‍ കെ​ന്ന​ഡി ഗാ​ര്‍​ഡ​നാ​ണ് ഒ​ന്നു​കൂ​ടി ഗം​ഭീ​രം. ഡി​ന്ന​റു​ക​ളും പ​ത്ര​സ​മ്മേ​ള​ന​വു​മൊ​ക്കെ അ​പൂ​ര്‍​വ​മാ​യി ഗാ​ര്‍​ഡ​നി​ല്‍ ന​ട​ത്താ​റു​ണ്ട്. ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി​യു​ടെ പ​ത്‌​നി​യാ​യി​രു​ന്ന ജാ​ക്വി​ലി​ന്‍ കെ​ന്ന​ഡി​യാ​ണ് വൈ​റ്റ് ഹൗ​സി​നെ മി​ക​ച്ച ഫ​ര്‍​ണി​ഷിം​ഗും ഗാ​ര്‍​ഡ​നും മ​റ്റു​മൊ​രു​ക്കി മ​നോ​ഹ​ര​മാ​ക്കി​യ​ത്.

കു​ള​ത്തി​നു മു​ക​ളി​ൽ പ്ര​സ് റൂം

​ഒ​ന്നാം നി​ല​യി​ല്‍ ഏ​റ്റ​വും അ​റ്റ​ത്താ​ണ് ജെ​യിം​സ് എ​സ്. ബ്രാ​ഡി പ്ര​സ് ബ്രീ​ഫിം​ഗ് റൂം. 1981​ല്‍ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ള്‍​ഡ് റീ​ഗ​നെ വാ​ഷിം​ഗ്ട​ണ്‍ ഹി​ല്‍​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍​വ​ച്ച് വെ​ടി​വ​ച്ച​പ്പോ​ള്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​സ് സെ​ക്ര​ട്ട​റി ജെ​യിം​സ് എ​സ് ബ്രാ​ഡി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ദീ​ര്‍​ഘ​കാ​ലം വീ​ല്‍ ചെ​യ​റി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം 2014ല്‍ ​മ​രി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി വൈ​റ്റ്ഹൗ​സി​ലെ പ്ര​സ് ബ്രീ​ഫിം​ഗ് മു​റി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രാ​ണ് ന​ല്കി​യ​ത്.

കേ​വ​ലം 49 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് മു​റി​യി​ലു​ള്ള​ത്. പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ സീ​റ്റി​ല്‍ എ​ഴു​തി​വ​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കു സ്ഥി​ര​മാ​യും ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക് ഊ​ഴ​മ​നു​സ​രി​ച്ചും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. 500 അം​ഗ​ങ്ങ​ളു​ള്ള വൈ​റ്റ്ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍​സ് അ​സോ​സി​യേ​ഷ​നാ​ണ് ഇ​തി​ന്‍റെ നി​യ​ന്ത്ര​ണം. ക​രീ​ന്‍ ഷോം​പി​യാ​യി​രു​ന്നു ബൈ​ഡ​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി. പ്ര​സ് സെ​ക്ര​ട്ട​റി​യാ​കു​ന്ന ആ​ദ്യ​ത്തെ ക​റു​ത്ത വം​ശ​ജ, ആ​ദ്യ​ത്തെ ട്രാ​ന്‍​സ്ജെ​ൻ​ഡ​ര്‍ തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​ക​ള്‍ ക​രീ​നു​ണ്ട്. ഹെ​യ്തി​യി​ല്‍​നി​ന്നു​ള്ള ഈ ​കു​ടി​യേ​റ്റ​ക്കാ​രി ക​മ​ല ഹാ​രി​സി​നോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

വെ​റും 27 വ​യ​സു​ള്ള ക​രോ​ളി​ന്‍ ലെ​വി​റ്റ് ആ​ണ് ട്രം​പി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി. 2017ല്‍ ​ട്രം​പി​ന്‍റെ അ​സി​സ്റ്റ​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ ട്രം​പി​ന്‍റെ നാ​ഷ​ണ​ല്‍ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു.വൈ​റ്റ് ഹൗ​സ് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള പോ​ഡി​യ​ത്തി​നു പി​റ​കി​ല്‍ ഓ​വ​ല്‍ മാ​തൃ​ക​യി​ല്‍ വൈ​റ്റ് ഹൗ​സ് എം​ബ്ലം. 50 ന​ക്ഷ​ത്ര​ങ്ങ​ളും ഇ​ട​വി​ട്ട് ചു​വ​പ്പും വെ​ള്ള​യും വ​ര​ക​ളു​ള്ള അ​മേ​രി​ക്ക​ന്‍ പ​താ​ക തൊ​ട്ട​ടു​ത്ത്. ഏ​റ്റ​വും പി​റ​കി​ല്‍ ചാ​ന​ല്‍ കാ​മ​റ​ക​ള്‍.

പ്ര​സി​ഡ​ന്‍റ് റൂ​സ് വെ​ല്‍​റ്റി​ന് ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​ന്‍ 1933ല്‍ ​നി​ര്‍​മി​ച്ച നീ​ന്ത​ല്‍ കു​ള​ത്തി​നു മു​ക​ളി​ലാ​ണ് 1970ല്‍ ​പ്ര​സി​ഡ​ന്‍റ് നി​ക്‌​സ​ണ്‍ പ്ര​സ് റൂം ​നി​ര്‍​മി​ച്ച​ത്. പ​ത്ര​ക്കാ​രെ കു​ള​ത്തി​ലെ​റി​ഞ്ഞേ​ക്കൂ എ​ന്ന് ഒ​രി​ക്ക​ല്‍ നി​ക്‌​സ​ണ്‍ പ​റ​ഞ്ഞ​ത് അ​ച്ച​ട്ടാ​യി. സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്കു സ്വാ​ഗ​തം എ​ന്നു പ​റ​ഞ്ഞാ​ണ് ബൈ​ഡ​ന്‍ ഒ​രി​ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.ലോ​കം അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കു കാ​തോ​ര്‍​ക്കു​ന്ന​ത് ഈ ​ചെ​റി​യ മു​റി​യി​ല്‍​നി​ന്നാ​ണ്.

ഈ​സ്റ്റ് വിം​ഗ്

പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ത്‌​നി​യു​ടെ വ​സ​തി​യാ​ണ് ഇ​വി​ട​ത്തെ മു​ഖ്യ​ആ​ക​ര്‍​ഷ​ണം. ചെ​റി​യൊ​രു മൂ​വി തി​യേ​റ്റ​റി​ന്‍റെ മു​ന്‍​നി​ര പ്ര​സി​ഡ​ന്‍റി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ്. വി​വി​ധ നി​റ​ങ്ങ​ളി​ല്‍ കു​ളി​ച്ചു​നി​ല്ക്കു​ന്ന മു​റി​ക​ളാ​ണ് ഇ​വി​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. മെ​റൂ​ണ്‍ നി​റ​ത്തി​ല്‍ കു​ളി​ച്ചു​നി​ല്ക്കു​ന്ന വെ​ര്‍​മ​ല്‍ മു​റി, ചു​വ​പ്പി​ല്‍ ചൈ​നാ റൂ​മും റെ​ഡ് റൂ​മും, പ​ച്ച​യി​ല്‍ ഗ്രീ​ന്‍ റൂം, ​നീ​ല​യി​ല്‍ ബ്ലൂ ​റൂം. വെ​ര്‍​മ​ല്‍ മു​റി​യി​ല്‍ 1500ല​ധി​കം അ​പൂ​ര്‍​വ ആ​ര്‍​ട്ട് ശേ​ഖ​ര​മു​ണ്ട്.

20-ാം നൂ​റ്റാ​ണ്ടി​ലെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​രു​ടെ ഛായ​ചി​ത്ര​ങ്ങ​ളും ശ്ര​ദ്ധേ​യം. വൈ​റ്റ് ഹൗ​സി​ല്‍ ആ​കെ 60,000ൽ ​അ​ധി​കം ആ​ര്‍​ട്ട് ശേ​ഖ​ര​മു​ണ്ട്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് റോ​ണ​ള്‍​ഡ് റീ​ഗ​നും മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യും കൂ​ടി നി​ല്ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഫോ​ട്ടോ ശ്ര​ദ്ധേ​യം.അ​മേ​രി​ക്ക​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വാ​ഷിം​ഗ്ട​ണി​ന്‍റെ പെ​യി​ന്‍റിം​ഗാ​ണ് വൈ​റ്റ് ഹൗ​സ് ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ ആ​ര്‍​ട്ട് വ​ര്‍​ക്ക്.

1814ല്‍ ​ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വൈ​റ്റ് ഹൗ​സി​നു തീ​യി​ട്ട​പ്പോ​ള്‍ അ​ന്ന​ത്തെ പ്ര​ഥ​മ വ​നി​ത ഡോ​ളി മാ​ഡി​സ​ന്‍ ഈ ​പെ​യി​ന്‍റിം​ഗ് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​കൊ​ണ്ടു​പോ​യി സം​ര​ക്ഷി​ച്ച ച​രി​ത്ര​വു​മു​ണ്ട്. ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള ഈ​സ്റ്റ് റൂ​മി​ലാ​ണ് അ​ന്ത​രി​ച്ച പ​സി​ഡ​ന്‍റി​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ വ​ലി​പ്പ​മു​ള്ള മു​റി ഡൈ​നിം​ഗ് റൂ​മാ​ണ്. ഔ​ദ്യോ​ഗി​ക ഡി​ന്ന​ര്‍ ഇ​വി​ടെ​യാ​ണ് ന​ൽ​ക​പ്പെ​ടു​ന്ന​ത്.

1800ല്‍ ​പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ആ​ദം ആ​ണ് വൈ​റ്റ്ഹൗ​സി​ല്‍​നി​ന്നു ഭ​ര​ണം തു​ട​ങ്ങി​യ ആ​ദ്യ​ത്തെ പ്ര​സി​ഡ​ന്‍റ്. അ​ദ്ദേ​ഹം അ​മേ​രി​ക്ക​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ആ​ദ്യ​ത്തെ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വാ​ഷിം​ഗ്ട​ണ്‍ ആ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്. 1814ല്‍ ​ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വൈ​റ്റ് ഹൗ​സ് തീ​യി​ട്ടു പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, നാ​ലു വ​ര്‍​ഷം​കൊ​ണ്ട് പു​ന​ര്‍​നി​ര്‍​മി​ച്ചു.

ച​രി​ത്രം സൃ​ഷ്ടി​ക്കാം

47-ാം പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ് എ​ത്തു​മ്പോ​ള്‍ വൈ​റ്റ് ഹൗ​സി​ല്‍ അ​ദ്ദേ​ഹ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് പ്രോ​ജ്ജ​ല​മാ​യ ച​രി​ത്രം കൂ​ടി​യാ​ണ്. അ​തി​ല്‍ അ​ദ്ദേ​ഹം കൂ​ടു​ത​ലാ​യി എ​ന്തെ​ങ്കി​ലും എ​ഴു​തി​ച്ചേ​ര്‍​ക്കു​മോ എ​ന്നു കാ​ത്തി​രു​ന്നു കാ​ണാം. കാ​ന​ഡ​യെ അ​മേ​രി​ക്ക​യു​ടെ 51-ാം സം​സ്ഥാ​ന​മാ​ക്ക​ണം, പ​നാ​മ ക​നാ​ലും ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ കീ​ഴി​ലു​ള്ള ഗ്രീ​ന്‍​ലാ​ന്‍​ഡും പി​ടി​ച്ചെ​ടു​ക്ക​ണം, മെ​ക്‌​സി​ക്ക​ന്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ പേ​ര് അ​മേ​രി​ക്ക​ന്‍ ഉ​ള്‍​ക്ക​ട​ല്‍ എ​ന്നാ​ക്ക​ണം തു​ട​ങ്ങി​യ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ ട്രം​പ് ഉ​യ​ര്‍​ത്തി​ക്ക​ഴി​ഞ്ഞു.

അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ സ്വാ​ധീ​ന​ത്തോ​ടെ​യാ​ണ് ട്രം​പ് അ​ധി​കാ​ര​മേ​ല്ക്കു​ന്ന​ത്. സെ​ന​റ്റി​ലും കോ​ണ്‍​ഗ്ര​സി​ലും ഭൂ​രി​പ​ക്ഷം. സു​പ്രീം​കോ​ട​തി​യി​ല്‍ ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​ന്ന ജ​ഡ്ജി​മാ​ര്‍. കേ​സു​ക​ളി​ല്‍ കോ​ട​തി ശി​ക്ഷി​ച്ചാ​ലും അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റി​നു പ്ര​ത്യേ​കാ​ധി​കാ​രം. അ​തെ​ങ്ങ​നെ ദു​രു​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ത​ന്‍റെ മ​ക​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​ണി​ച്ച​തി​നാ​ല്‍ ട്രം​പ് അ​ത്ത​രം നീ​ക്കം ന​ട​ത്തി​യാ​ലും ഡെ​മോ​ക്രാ​റ്റു​ക​ള്‍ നി​ശ​ബ്ദ​രാ​കേ​ണ്ടി വ​രും.

''ദൈ​വ​മേ, അ​വി​ട​ത്തെ അ​നു​ഗ്ര​ഹ​ങ്ങ​ള്‍ ഈ ​വീ​ടി​നു​മേ​ലും ഇ​തി​ല്‍ അ​ധി​വ​സി​ക്കു​ന്ന​വ​രു​ടെ മേ​ലും ചൊ​രി​യ​ണ​മേ.. സ​ത്യ​സ​ന്ധ​രും വി​വേ​ക​മ​തി​ക​ളു​മാ​യ വ്യ​ക്തി​ക​ള്‍ ഈ ​മേ​ല്‍​ക്കൂ​ര​യു​ടെ കീ​ഴി​ലി​രു​ന്നു ഭ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മേ... '' മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ആ​ദം​സി​ന്‍റെ വാ​ക്കു​ക​ള്‍ വൈ​റ്റ് ഹൗ​സി​ലെ ഡൈ​നിം​ഗ് റൂ​മി​ല്‍ ഉ​ദ്ധ​രി​ച്ചി​രി​ക്കു​ന്നു.ന​മു​ക്കും പ്രാ​ര്‍​ഥി​ക്കാം!

പി.​ടി. ചാ​ക്കോ