മാ​ർ​ക്ക് ച​ഗാ​ൻ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ചി​ല്ലു​ജാ​ല​ക​ങ്ങ​ൾ
ജ​റൂ​സ​ലെം ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള അ​യി​ൻ കെ​റം ഗ്രാ​മ​ത്തി​ൽ ഹ​ദാ​സാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യൊ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്കാ​ൻ അ​വ​ർ ത​യാ​റെ​ടു​ത്തു.

എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ക​ലാ​സൃ​ഷ്ടി ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. മ​ഹ​ത്താ​യ ക​ലാ​സൃ​ഷ്ടി ആ​കു​ന്പോ​ൾ മ​ഹാ​നാ​യ ഒ​രു ക​ലാ​കാ​ര​ൻ വേ​ണ്ടേ ത​യാ​റാ​ക്കാ​ൻ. അ​ങ്ങ​നെ​യാ​ണ് പ്ര​സി​ദ്ധ ചി​ത്ര​കാ​ര​ൻ മാ​ർ​ക്ക് ച​ഗാ​ളി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്ന​ത്. ആ​ശു​പ​ത്രി​ക്കു വേ​ണ്ടി ഒ​രു ക​ലാ​സൃ​ഷ്ടി ത​യാ​റാ​ക്കി ന​ൽ​കാ​മോ​യെ​ന്നു ച​ഗാ​ളി​നോ​ടു ചോ​ദി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ഇ​ക്കാ​ര്യം നേ​രി​ട്ടു ചോ​ദി​ക്കാ​ൻ ഹ​ദാ​സാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഡോ. ​മി​റി​യം ഫ്രോ​യ്ന്‍റ് ത​ന്നെ നേ​രി​ട്ടു പാ​രീ​സി​ലേ​ക്കു പോ​യി. ഈ ​സം​ഭ​വം ന​ട​ന്ന​ത് 1959ൽ. "​നി​ങ്ങ​ളെ​ന്താ​ണ് ഇ​ത്ര വൈ​കി​യ​ത്' എ​ന്ന​താ​യി​രു​ന്നു ച​ഗാ​ളി​ന്‍റെ ചോ​ദ്യം. ഒ​രു ക​ലാ​സൃ​ഷ്ടി​ക്കു പ​ക​രം ക​ലാ​സൃ​ഷ്ടി​ക​ളു​ടെ ഒ​രു പ​ര​ന്പ​ര​ത​ന്നെ ര​ചി​ക്കാ​ൻ ച​ഗാ​ൾ ത​യാ​റാ​യി.

അ​ങ്ങ​നെ ഹ​ദാ​സാ ആ​ശു​പ​ത്രി​യി​ലെ അ​ബ്ബെ​ൽ സി​ന​ഗോ​ഗി​ന്‍റെ ചേ​തോ​ഹ​ര​മാ​യ 12 ചി​ല്ലു​ജ​നാ​ല​ക​ൾ ഉ​യ​ർ​ന്നു! പാ​രീ​സി​ൽ​വ​ച്ചു പൂ​ർ​ത്തി​യാ​യ ഈ ​ഗ്ലാ​സ് പാ​ന​ലു​ക​ൾ പാ​രീ​സി​ലെ ലൂ​വ്റി​ലും ന്യൂ​യോ​ർ​ക്കി​ലെ മ്യൂ​സി​യം ഒാ​ഫ് മോ​ഡേ​ൺ ആ​ർ​ട്ടി​ലും ന​ട​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ സ​ഹൃ​ദ​യ​രു​ടെ ആ​ദ​ര​വ് നേ​ടി. തു​ട​ർ​ന്നു ജ​റൂ​സ​ലെ​മി​ലേ​ക്കു കൊ​ണ്ടു​പോ​യി 1962ൽ ​സി​ന​ഗോ​ഗി​ൽ സ്ഥാ​പി​ച്ചു. ലോ​കം മു​ഴു​വ​ന്‍റെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​ൻ പോ​കു​ന്ന ഒ​രു ക​ലാ​സൃ​ഷ്ടി​യാ​ണ് ത​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​ന്ന​വ​ർ തി​രി​ച്ച​റി​ഞ്ഞി​ല്ല.

ഈ ​ചി​ല്ലു​ജ​നാ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ഗാ​ൾ പ​റ​ഞ്ഞു: "യ​ഹൂ​ദ​ജ​ന​ത​യ്ക്കു​ള്ള എ​ന്‍റെ എ​ളി​യ ഉ​പ​ഹാ​ര​മാ​ണി​ത്. ജ​ന​ത​ക​ൾ​ക്കി​ട​യി​ൽ വേ​ദ​പു​സ്ത​കാ​ധി​ഷ്ഠി​ത​മാ​യ സ്നേ​ഹ​വും സൗ​ഹൃ​ദ​വും സ​മാ​ധാ​ന​വും പു​ല​ര​ണ​മെ​ന്നു സ്വ​പ്നം ക​ണ്ട​വ​രാ​ണ് അ​വ​ർ. ഇ​ത​ര സെ​മി​റ്റി​ക് ജ​ന​ത​ക​ളോ​ടൊ​പ്പം ഈ ​നാ​ട്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ ജീ​വി​ച്ചി​രു​ന്ന ജ​ന​ത​യ്ക്കു​ള്ള എ​ന്‍റെ സ​മ്മാ​നം'.

ച​ഗാ​ൾ എ​ന്ന പ്ര​തി​ഭ

ചി​ത്ര​ക​ല​യു​ടെ ആ​ധു​നി​ക ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ക്കാ​രി​ൽ ഒ​രാ​ളാ​ണ് റ​ഷ്യ​യി​ൽ ജ​നി​ച്ച് ഫ്രാ​ൻ​സി​ൽ ജീ​വി​ത​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ച വി​ശ്രു​ത ക​ലാ​കാ​ര​ൻ മോ​യി​ഷെ (മാ​ർ​ക്ക്) ച​ഗാ​ൾ (1887-1985).

റ​ഷ്യ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​ന്ന​ത്തെ ബെ​ലാ​റൂ​സി​ൽ വി​ത്തെ​ബ്സ്ക്ക് പ​ട്ട​ണ​ത്തി​ൽ ഒ​രു യ​ഹൂ​ദ​കു​ടും​ബ​ത്തി​ലാ​ണ് ച​ഗാ​ളി​ന്‍റെ ജ​ന​നം. പാ​രീ​സ്, ബെ​ർ​ലി​ൻ, സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, മോ​സ്കോ ന​ഗ​ര​ങ്ങ​ളി​ലെ ക​ലാ​പാ​ര​ന്പ​ര്യ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് യൗ​വ​ന​ത്തി​ൽ​ത​ന്നെ അ​ദ്ദേ​ഹം സ്വ​ന്തം ക​ലാ​ദ​ർ​ശ​ന​വും ശൈ​ലി​യും രൂ​പ​പ്പെ​ടു​ത്തി.

1910 മു​ത​ൽ 14 വ​രെ പാ​രീ​സി​ലും തു​ട​ർ​ന്നു മോ​സ്കോ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം 1923ൽ ​വീ​ണ്ടും പാ​രീ​സി​ലേ​ക്കു മാ​റി. ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് ഏ​ഴു വ​ർ​ഷം ന്യൂ​യോ​ർ​ക്കി​ൽ ക​ഴി​ഞ്ഞ അ​ദ്ദേ​ഹം 1948 മു​ത​ൽ പാ​രീ​സി​ൽ​ത​ന്നെ​യാ​ണു താ​മ​സി​ച്ച​ത്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ യ​ഹൂ​ദ​ചി​ത്ര​കാ​ര​നാ​യി​ട്ടാ​ണ് ച​ഗാ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ര​ച​ന​ക​ൾ ചി​ല്ലു​ജ​നാ​ല​ക​ളി​ലാ​ണു നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, വി​ശാ​ല​മാ​യ കാ​ൻ​വാ​സു​ക​ളും അ​ദ്ദേ​ഹ​ത്തി​നു വ​ഴ​ങ്ങു​മാ​യി​രു​ന്നു. ഉ​ദാ​ഹ​ര​ണ​മാ​ണ് പാ​രീ​സ് ദാ​പ്പെ​റാ​യു​ടെ മ​ച്ചി​ൽ അ​ദ്ദേ​ഹം ര​ചി​ച്ച ചി​ത്രം.

ആ​ധു​നി​ക ചി​ത്ര​ക​ല​യു​ടെ സു​വ​ർ​ണ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് ച​ഗാ​ൾ. അ​തി​ൽ​നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞ ക്യൂ​ബി​സം, സിം​ബോ​ളി​സം, ഫോ​വി​സം, സ​ർ​റി​യ​ലി​സം മു​ത​ലാ​യ ന​വീ​ന സ​ങ്കേ​ത​ങ്ങ​ളും ച​ഗാ​ൾ ത​ന്‍റെ ര​ച​ന​ക​ളി​ൽ പ​രീ​ക്ഷി​ച്ചു. നി​റ​ത്തെ​ക്കു​റി​ച്ച് അ​പാ​ര​മാ​യ ജ്ഞാ​ന​മു​ണ്ടാ​യി​രു​ന്ന ചി​ത്ര​കാ​ര​നെ​ന്നു സാ​ക്ഷാ​ൽ പി​ക്കാ​സോ​ത​ന്നെ ച​ഗാ​ളി​നെ പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്.

നി​റ​ങ്ങ​ളു​ടെ അ​നു​ഭൂ​തി

1931ൽ ​വി​ശു​ദ്ധ​നാ​ട്ടി​ലേ​ക്കു യാ​ത്ര​ചെ​യ്ത ച​ഗാ​ളി​ന് അ​തൊ​രു സ്വ​യം ക​ണ്ടെ​ത്ത​ലി​ന്‍റെ അ​വ​സ​ര​മാ​യി​രു​ന്നു. ബൈ​ബി​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചോ​ദ​ന​കേ​ന്ദ്ര​മാ​യി മാ​റി. ലോ​ക​യു​ദ്ധ​കാ​ല​ത്തു ഫ്രാ​ൻ​സ് നാ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ മ​റ്റ് യ​ഹൂ​ദ​രെ​പ്പോ​ലെ ച​ഗാ​ളും കു​ടും​ബ​വും അ​മേ​രി​ക്ക​യി​ലേ​ക്കു പ​ലാ​യ​നം​ചെ​യ്തു. അ​വി​ടെ​യും ക​ലാ​സ​പ​ര്യ തു​ട​ർ​ന്ന ച​ഗാ​ൾ 1948ൽ ​ഫ്രാ​ൻ​സി​ലേ​ക്കു തി​രി​ച്ചു​പോ​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ര​ച​ന​ക​ൾ ഇ​ത​ൾ വി​രി​യു​ന്ന​ത്.

നി​റ​ങ്ങ​ളു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ കാ​ണി​ക​ളു​ടെ ആ​സ്വാ​ദ​ന​ക്ഷ​മ​ത​യെ ഉ​ദ്ദീ​പി​പ്പി​ച്ച ചി​ത്ര​കാ​ര​നാ​ണ് ച​ഗാ​ൾ. ര​ണ്ടോ മൂ​ന്നോ നി​റ​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഒ​രു ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. നി​റ​ങ്ങ​ളു​ടെ ഏ​റ്റ​വും ല​ളി​ത​മെ​ന്നു തോ​ന്നു​ന്ന വി​ന്യാ​സ​ത്തി​ലൂ​ടെ വി​കാ​ര​പ്ര​പ​ഞ്ചം​ത​ന്നെ സൃ​ഷ്ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വ​ന​യ്ക്കു ക​ഴി​ഞ്ഞു. പ​ല ചി​ത്ര​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ ത​ല​ത്തി​ൽ​നി​ന്നു​യ​ർ​ന്ന് ഫാ​ന്‍റ​സി​യാ​യി മാ​റു​ന്ന​താ​യി നി​രീ​ക്ഷ​ക​നു തോ​ന്നും.

എ​ങ്കി​ലും അ​വ​യി​ലു​ട​നീ​ളം അ​ല​യ​ടി​ക്കു​ന്ന​ത് ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും തി​ര​മാ​ല​ക​ളാ​ണ്. ര​ച​യി​താ​വി​ന്‍റെ ആ ​ആ​ന​ന്ദാ​നു​ഭ​വ​ത്തി​ൽ ആ​സ്വാ​ദ​ക​നും മു​ഴു​കി​പ്പോ​കു​ന്ന വി​ധ​ത്തി​ൽ അ​നു​ഭൂ​തി​ക​ൾ സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന മാ​ന്ത്രി​ക​വി​ദ്യ ച​ഗാ​ളി​നു സ്വ​ന്തം.

ബൈ​ബി​ൾ തൊ​ട്ട​പ്പോ​ൾ

ബൈ​ബി​ളും ത​ന്‍റെ യ​ഹൂ​ദ​ബാ​ല്യ​വു​മാ​ണ് ത​ന്നെ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നി​ച്ച​തെ​ന്നു ച​ഗാ​ൾ പ​റ​യു​ന്നു. ബെ​ലാ​റൂ​സി​ലെ വി​ത്തെ​ബ്സ്ക്കി​ലെ ഗ്രാ​മ​ജീ​വി​ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ സ​ദാ കൊ​ണ്ടു​ന​ട​ന്നി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ൽ അ​തി​ന്‍റെ കു​തൂ​ഹ​ല​ങ്ങ​ളും സൗ​ഭാ​ഗ്യ​ങ്ങ​ളും ഗൃ​ഹാ​തു​ര​ത്വ​ത്തോ​ടെ വീ​ണ്ടും ജീ​വ​ൻ​വ​ച്ചു.

നൂ​റു വ​യ​സി​നു ര​ണ്ടു വ​ർ​ഷം മാ​ത്രം ശേ​ഷി​ക്കെ അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. 1985 മാ​ർ​ച്ച് 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലു​വ​രെ അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്ന ജോ​ബ് എ​ന്നു പേ​രു​ള്ള ഒ​രു ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ലാ​യി​രു​ന്നു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം, ചി​ത്ര​ക​ല​യി​ലെ ആ ​കു​ല​പ​തി നി​ത്യ​നി​ദ്ര​യി​ലേ​ക്കു വ​ഴു​തി​വീ​ണു. ഫ്രാ​ൻ​സി​ലെ പ്രോ​വെ​ൻ​സ് സം​സ്ഥാ​ന​ത്തെ സെ​ന്‍റ് പോ​ൾ ഓ​ഫ് വെ​ൽ​സ് പ​ട്ട​ണ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ സെ​മി​ത്തേ​രി​യി​ൽ അ​ദ്ദേ​ഹം ശാ​ന്ത​മാ​യി ഉ​റ​ങ്ങു​ന്നു.

ബൈ​ബി​ൾ പ​ഴ​യ​നി​യ​മ​ത്തി​ലെ എ​സ്തേ​ർ പു​സ്ത​ക​ത്തി​ലെ വി​വ​ര​ണ​മ​നു​സ​രി​ച്ച് പേ​ർ​ഷ്യ​ൻ രാ​ജാ​വാ​യി​രു​ന്ന അ​ഹ​സേ​രൂ​സി​ന്‍റെ പ​ത്നി​യാ​യി​ത്തീ​ർ​ന്ന യ​ഹൂ​ദ​വ​നി​ത​യാ​ണ് എ​സ്തേ​ർ. എ​സ്തേ​റി​ന്‍റെ ആ​ദ്യ​ത്തെ പേ​ര് ഹ​ദാ​സാ എ​ന്നാ​യി​രു​ന്നു. ചെ​റി​യ പ​ച്ചി​ല​ക​ളും സു​ഗ​ന്ധ​മു​ള്ള കൊ​ച്ചു വെ​ള്ള​പ്പൂ​ക്ക​ളു​മു​ള്ള ഒ​രു കു​റ്റി​ച്ചെ​ടി​യാ​ണ് ഹ​ദാ​സാ. രാ​ജ്ഞി​യാ​യ​പ്പോ​ൾ ഹ​ദാ​സാ​യു​ടെ പേ​ര് എ​സ്തേ​ർ എ​ന്നാ​ക്കി.

(എ​സ്തേ​ർ എ​ന്ന സെ​മി​റ്റി​ക് ധാ​തു​വി​ന്‍റെ അ​ർ​ഥം മ​റ​ച്ചു​വ​യ്ക്കു​ക എ​ന്നാ​ണ്). രാ​ജ്ഞി​യാ​യി​ത്തീ​ർ​ന്ന ഹ​ദാ​സാ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ ഒ​രു സം​ഘം യ​ഹൂ​ദ​വ​നി​ത​ക​ൾ പ്ര​ധാ​ന​മാ​യും പാ​ല​സ്തീ​നാ​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​പ​രി​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി സ്ഥാ​പി​ച്ച​താ​ണ് ഹ​ദാ​സാ ഹോ​സ്പി​റ്റ​ൽ.

1913ൽ ​അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പാ​ല​സ്തീ​നാ​യി​ലെ​ത്തി​യ ര​ണ്ടു ന​ഴ്സു​മാ​രി​ലാ​ണ് ഹ​ദാ​സാ ആ​ശു​പ​ത്രി​ക​ളു​ടെ തു​ട​ക്കം.1918 മു​ത​ൽ പാ​ല​സ്തീ​നാ​യി​ൽ പ​ല പ​ട്ട​ണ​ങ്ങ​ളി​ലും ഹ​ദാ​സാ ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ത​മാ​യി. മ​ത​മോ ജാ​തി​യോ നോ​ക്കാ​തെ​യാ​ണ് അ​വ പ്ര​വ​ർ​ത്തി​ച്ച​ത്. 1939ൽ ​ഒ​ലി​വു​മ​ല​യി​ൽ പാ​ല​സ്തീ​നാ​യി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ത​മാ​യി. ഇ​സ്ര​യേ​ലി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് (1948) അ​ത് അ​ട​യ്ക്കേ​ണ്ടി​വ​ന്നു.

1961ൽ ​ജ​റൂ​സ​ലെം ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള അ​യി​ൻ കെ​റം ഗ്രാ​മ​ത്തി​ൽ പു​തി​യൊ​രു ഹ​ദാ​സാ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ്ഥാ​പി​ച്ചു. ഹ​ദാ​സാ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ജ​റൂ​സ​ലെ​മി​ലെ ഹീ​ബ്രു യൂ​ണി​വേ​ഴ്സി​റ്റി​യോ​ടാ​ണ് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ​യും ഗ​വേ​ഷ​ണ​വും ന​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ​വ.

അ​യി​ൻ കെ​റം

ജ​റു​സ​ലെം ന​ഗ​ര​മ​ധ്യ​ത്തി​ൽ​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി കി​ട​ക്കു​ന്ന ഒ​രു ര​മ​ണീ​യ ഗ്രാ​മ​മാ​ണ് അ​യി​ൻ കെ​റം. മു​ന്തി​രി​ത്തോ​പ്പി​ന്‍റെ ഉ​റ​വ എ​ന്നാ​ണ് ഈ ​വാ​ക്കു​ക​ളു​ടെ അ​ർ​ഥം. വി​ശു​ദ്ധ സ്നാ​പ​ക​യോ​ഹ​ന്നാ​ന്‍റെ ജ​ന​ന​വും മ​റി​യം-​എ​ലി​സ​ബ​ത്ത് സ​മാ​ഗ​മ​വും അ​നു​സ്മ​രി​ക്കു​ന്ന മൂ​ന്നു നാ​ലു പ​ള്ളി​ക​ൾ ഇ​വി​ടെ​യു​ണ്ട്.

യൂ​ദ​യാ​യി​ലെ മ​ല​ന്പ്ര​ദേ​ശ​ത്തു​ള്ള ഈ ​ഗ്രാ​മ​ത്തി​ലേ​ക്കാ​ണ് മ​റി​യം എ​ലി​സ​ബ​ത്തി​നെ ശു​ശ്രൂ​ഷി​ക്കാ​നാ​യി തി​ടു​ക്ക​ത്തി​ൽ പോ​യ​തെ​ന്ന് ലൂ​ക്കാ സു​വി​ശേ​ഷ​ക​ൻ എ​ഴു​തു​ന്നു. ഈ ​ഗ്രാ​മ​ത്തി​ൽ​നി​ന്നു നോ​ക്കി​യാ​ൽ അ​ടു​ത്തു​ള്ള മ​റ്റൊ​രു കു​ന്നി​ൻ​മു​ക​ളി​ൽ ഹ​ദാ​സാ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ കാ​ണാം. 1,500 ബെ​ഡു​ക​ൾ, അ​ഞ്ചു ഫാ​ക്ക​ൽ​റ്റി​ക​ൾ, 30 ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ അ​ങ്ങ​നെ അ​തി​വി​പു​ല​മാ​യ ഒ​രു ആ​ശു​പ​ത്രി സം​വി​ധാ​ന​മാ​ണ് അ​യി​ൻ കെ​റ​മി​ലെ ഹ​ദാ​സാ ആ​ശു​പ​ത്രി.

രാ​ജ്ഞി​ക്ക് ഒ​രു കി​രീ​ടം

ഹ​ദാ​സാ യ​ഹൂ​ദ​ജ​ന​ത​യി​ൽ​നി​ന്നു​ള്ള ആ​ദ്യ​ത്തെ പേ​ർ​ഷ്യ​ൻ രാ​ജ്ഞി​യാ​ണ്. ആ ​രാ​ജ്ഞി​യു​ടെ കി​രീ​ട​മാ​ണ് അ​ബ്ബെ​ൽ സി​ന​ഗോ​ഗെ​ന്നു ച​ഗാ​ൾ പ​റ​ഞ്ഞു. ആ ​കി​രീ​ട​ത്തി​ൽ പ​തി​ച്ച പ​ന്ത്ര​ണ്ടു ര​ത്ന​ങ്ങ​ളാ​ണ് പ​ന്ത്ര​ണ്ടു ജ​നാ​ല​ക​ൾ.147 വ​യ​സാ​യ വ​യോ​വൃ​ദ്ധ​നാ​യ യാ​ക്കോ​ബ് മ​ര​ണ​സ​മ​യ​മ​ടു​ത്തു എ​ന്നു മ​ന​സി​ലാ​ക്കി പു​ത്ര​ന്മാ​രെ വി​ളി​ച്ചു​കൂ​ട്ടി.

ഓ​രോ​രു​ത്ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ പി​താ​വി​ന്‍റെ മ​നോ​മു​കു​ര​ത്തി​ൽ തെ​ളി​ഞ്ഞു. ക​ടി​ഞ്ഞൂ​ൽ സ​ന്താ​ന​മാ​യ റൂ​ബ​ൻ മു​ത​ൽ ക​നി​ഷ്ഠ​പു​ത്ര​നാ​യ ബ​ഞ്ച​മി​ൻ വ​രെ​യു​ള്ള​വ​ർ. ത​ന്‍റെ സ​ഞ്ചി​താ​നു​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ​യി​ൽ​നി​ന്നു വൃ​ദ്ധ​പി​താ​വി​ന്‍റെ അ​ധ​ര​ങ്ങ​ളി​ലൂ​ടെ ഹീ​ബ്രൂ ക​വി​ത​യു​ടെ ശ​ക്തി​യും സൗ​കു​മാ​ര്യ​വും വ​ഴി​യു​ന്ന വാ​ക്കു​ക​ളൊ​ഴു​കി: റൂ​ബ​ൻ, നീ ​എ​ന്‍റെ ക​ടി​ഞ്ഞൂ​ൽ പു​ത്ര​ൻ, എ​ന്‍റെ ശ​ക്തി​യും എ​ന്‍റെ പൗ​രു​ഷ​ത്തി​ന്‍റെ ആ​ദ്യ​ഫ​ല​വും. അ​ഹ​ങ്കാ​ര​ത്തി​ലും ശ​ക്തി​യി​ലും നീ ​മു​ന്പ​ൻ.

വെ​ള്ളം​പോ​ലെ അ​സ്ഥി​ര​നാ​യ നീ ​മു​ന്പ​നാ​യി വാ​ഴി​ല്ല... വ​ട​ക്കേ ഭി​ത്തി​യി​ലെ ഒ​ന്നാ​മ​ത്തെ ജ​നാ​ല​യി​ലേ​ക്കു നോ​ക്കൂ. അ​സ്ഥി​ര​മാ​യ ജ​ല​സ​ഞ്ച​യ​ത്തി​ന്‍റെ ഇ​ള​കു​ന്ന നീ​ല​നി​റ​ത്തി​ൽ, നി​ഷ്ക​ള​ങ്ക​ത വ​റ്റി​യ മു​ഖ​വു​മാ​യി റൂ​ബ​ൻ! തൊ​ട്ട​ടു​ത്തു​ത​ന്നെ ശെ​മ​യോ​നും ലേ​വി​യും. കി​ഴ​ക്കേ​ഭി​ത്തി​യി​ൽ പേ​ട​മാ​നാ​യ ന​ഫ്ത്താ​ലി​യും നീ​രു​റ​വ​യ്ക്ക​രി​കി​ലെ ഫ​ല​സ​മൃ​ദ്ധ​വൃ​ക്ഷ​മാ​യ ജോ​സ​ഫും ആ​ർ​ത്തി​ക്കാ​ര​നാ​യ ചെ​ന്നാ​യ​യാ​യ ബ​ഞ്ച​മി​നും.

സിം​ഹ​മാ​യ യൂ​ദാ​യും ക​ട​ൽ​ത്തീ​ര​വാ​സി​യാ​യ സെ​ബു​ലൂ​ണും ക​രു​ത്തു​റ്റ ക​ഴു​ത​യാ​യ ഇ​സാ​ക്ക​റു​മാ​ണ് പ​ടി​ഞ്ഞാ​റേ ജാ​ല​ക​ങ്ങ​ളി​ൽ. രാ​ജ​കീ​യ​നി​റ​മാ​യ ചു​വ​പ്പി​ന്‍റെ ധാ​രാ​ളി​ത്ത​ത്തി​ൽ യൂ​ദാ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. യൂ​ദാ, നി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ നി​ന്നെ പു​ക​ഴ്ത്തും... ചെ​ങ്കോ​ൽ യൂ​ദാ​യെ വി​ട്ടു​പോ​ക​യി​ല്ല; അ​തി​ന്‍റെ അ​വ​കാ​ശി വ​ന്നു​ചേ​രും​വ​രെ അ​ധി​കാ​ര​ദ​ണ്ഡ് അ​വ​ന്‍റെ സ​ന്ത​തി​ക​ളി​ൽ​നി​ന്നു നീ​ങ്ങി​പ്പോ​ക​യി​ല്ല.

ജ​ന​ത​ക​ൾ അ​വ​നെ അ​നു​സ​രി​ക്കും... യാ​ക്കോ​ബി​ന്‍റെ മൂ​ത്ത മ​ക​ന​ല്ലാ​യി​രു​ന്നി​ട്ടും യൂ​ദാ​ഗോ​ത്ര​ത്തി​ൽ​നി​ന്നാ​കും അ​ന​ശ്വ​ര രാ​ജാ​വു​ണ്ടാ​കു​ക എ​ന്നാ​ണ് ദീ​ർ​ഘ​ദ​ർ​ശ​നം. അ​ത് ഈ​ശോ​മി​ശി​ഹാ​യി​ൽ പൂ​ർ​ത്തി​യാ​യി എ​ന്നാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സം.​ഇ​നി​യു​ള്ള മൂ​ന്നു​പേ​ർ, സൂ​ത്ര​ശാ​ലി​യും നീ​തി​ജ്ഞ​നു​മാ​യ ദാ​ൻ, വി​ജി​ഗീ​ഷു​വാ​യ ഗാ​ദ്, സ​ന്പ​ന്ന​നാ​യ ആ​ഷേ​ർ എ​ന്നി​വ​ർ തെ​ക്കേ ഭി​ത്തി​യി​ൽ​അ​ണി​നി​ര​ക്കു​ന്നു.

ച​ഗാ​ൾ പ​റ​ഞ്ഞു, "ഞാ​ൻ ഇ​തു ചെ​യ്യു​ന്പോ​ൾ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും എ​ന്‍റെ പി​ന്നി​ൽ​നി​ന്ന് ഇ​തു ശ്ര​ദ്ധി​ക്കു​ന്ന​തു​പോ​ലെ. അ​വ​ർ​ക്കു​പി​ന്നി​ൽ ഇ​ന്ന​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പും അ​പ്ര​ത്യ​ക്ഷ​രാ​യ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു യ​ഹൂ​ദ​ർ.'

ഹ​ദാ​സാ ആ​ശു​പ​ത്രി പ്ര​സ്ഥാ​ന​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി സ്മാ​ര​ക​മാ​യി 1962 ഫെ​ബ്രു​വ​രി ആ​റി​ന് ഈ ​ജാ​ല​ക​ങ്ങ​ൾ ഹ​ദാ​സാ​യി​ൽ സ്ഥാ​പി​ത​മാ​യി. ഓ​രോ ജ​നാ​ല​യ്ക്കും 11 അ​ടി ഉ​യ​ര​വും എ​ട്ട​ടി വീ​തി​യു​മു​ണ്ട്.

ച​ഗാ​ളി​ന്‍റെ ഗ്ലാ​സി​ൽ ചെ​യ്ത ചി​ത്ര​ങ്ങ​ൾ ജ​റൂ​സ​ലെ​മി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം, ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ. ആ​സ്ഥാ​ന​മ​ന്ദി​രം, ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ർ​ട്ട് ഗാ​ല​റി​ക​ൾ (മോ​സ്കോ, പാ​രീ​സ്, ല​ണ്ട​ൻ, ഷി​ക്കാ​ഗോ, ഫ്രാ​ങ്ക്ഫ​ർ​ട്ട്, ആം​സ്റ്റ​ർ​ഡാം, വി​യ​ന്ന, സൂ​റി​ക്ക്...) ക​ത്തീ​ഡ്ര​ലു​ക​ൾ (റൈം​സ്, മെ​റ്റ്സ്, മ​യി​ൻ​സ്) എ​ന്നി​ങ്ങ​നെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​ന്ത്ര​ണ്ടു ഗോ​ത്ര​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹം

ഗോ​ത്ര​പി​താ​വാ​യ അ​ബ്രാ​ഹ​ത്തി​ന്‍റെ മ​ക​ൻ ഇ​സ​ഹാ​ക്കി​ന്‍റെ മ​ക​നാ​ണ് കു​ല​പ​തി​യാ​യ യാ​ക്കോ​ബ്. യാ​ക്കോ​ബി​ന് 12 മ​ക്ക​ൾ. യാ​ക്കോ​ബി​നു കൈ​വ​ന്ന മ​റ്റൊ​രു പേ​രാ​ണ് ഇ​സ്ര​യേ​ൽ. ഈ ​പ​ന്ത്ര​ണ്ടു മ​ക്ക​ളു​ടെ പി​ന്മു​റ​ക്കാ​രാ​ണ് ഇ​സ്ര​യേ​ൽ ജ​ന​ത. ത​ന്‍റെ 12 പു​ത്ര​ന്മാ​ർ​ക്കു മ​ര​ണ​ക്കി​ട​ക്ക​യി​ൽ​വ​ച്ചു യാ​ക്കോ​ബ് ന​ൽ​കു​ന്ന അ​നു​ഗ്ര​ഹ​മാ​ണ് ബൈ​ബി​ൾ ഉ​ത്പ​ത്തി പു​സ്ത​ക​ത്തി​ന്‍റെ 49-ാം അ​ധ്യാ​യ​ത്തി​ലു​ള്ള​ത്.

ഈ ​അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ് മാ​ർ​ക്ക് ച​ഗാ​ൾ സി​ന​ഗോ​ഗി​ന്‍റെ പ​ന്ത്ര​ണ്ടു ചി​ല്ലു​ജാ​ല​ക​ങ്ങ​ളി​ൽ (Stained glass windows) ചി​ത്രീ​ക​രി​ച്ച​ത്.​ഒ​രു പു​രാ​ത​ന യ​ഹൂ​ദ സ​ങ്ക​ല്പ​മ​നു​സ​രി​ച്ച് സ്വ​ർ​ഗ​ത്തി​ന് 12 ക​വാ​ട​ങ്ങ​ളാ​ണു​ള്ള​ത്. ഓ​രോ ക​വാ​ട​വും ഓ​രോ യ​ഹൂ​ദ​ഗോ​ത്ര​ത്തി​ന്‍റെ പേ​രി​ലാ​ണ്. ഭൂ​മി​യി​ൽ​നി​ന്നു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ഈ ​ക​വാ​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ദൈ​വ​സ​ന്നി​ധി​യി​ലെ​ത്തു​ക. ഈ ​ചി​ല്ലു​ജാ​ല​ക​ങ്ങ​ൾ സ​മൂ​ർ​ത്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​ത് സി​ന​ഗോ​ഗി​ൽ​നി​ന്നു​യ​രു​ന്ന പ്രാ​ർ​ഥ​ന​ക​ൾ സു​താ​ര്യ​മാ​യ ഈ ​ജാ​ല​ക​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് സ്വ​ർ​ഗ​ത്തി​ലെ​ത്തു​ന്നു​വെ​ന്നാ​ണ്.

ഓ​രോ ഗോ​ത്ര​ത്തെ​യും ച​ഗാ​ൾ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പ്ര​തീ​കാ​ത്മ​ക​മാ​യാ​ണ്. വേ​ദ​പു​സ്ത​ക സം​ഭ​വ​ങ്ങ​ളു​ടെ യ​ഥാ​ത​ഥ ചി​ത്രീ​ക​ര​ണ​മ​ല്ല, ച​രി​ത്ര​ത്തി​ലെ ദു​ര​നു​ഭ​വ​ങ്ങ​ൾ ച​വി​ട്ടി​മെ​തി​ച്ച ഒ​രു ജ​ന​ത​യ്ക്ക് പ്ര​തീ​ക്ഷ​യും പ്ര​കാ​ശ​വും ഭാ​വി​യും വാ​ഗ്ദാ​നം​ചെ​യ്യു​ന്ന പ്ര​ത്യാ​ശാ​ഭ​രി​ത​മാ​യ ഒ​രൊ​റ്റ അ​ട​യാ​ള​മാ​ണ് ഈ ​ചി​ത്രാ​ങ്കി​ത ജ​നാ​ല​ക​ൾ.

നീ​ല​യും ചു​വ​പ്പും മ​ഞ്ഞ​യും നൃ​ത്ത​മാ​ടു​ന്ന ഈ ​ജ​നാ​ല​ക​ളി​ൽ യ​ഹൂ​ദ ജ​ന​ത​യു​ടെ ഉ​ല്പ​ത്തി​ക്കു കാ​ര​ണ​ഭൂ​ത​നാ​യ പൂ​ർ​വ​പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​വും ആ​ശം​സ​യും സ്വ​പ്ന​വും പു​ന​ർ​ജ​നി​ക്കു​ന്നു.

ജെ​റി ജോ​ർ​ജ്, ബോ​ൺ