മൃ​ത​രു​ടെ ജീ​വ​ൻ
മ​രി​ച്ച​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​ൾ...​ആ​രോ​രു​മി​ല്ലാ​തെ ഡ​ൽ​ഹി തെ​രു​വി​ൽ മ​രി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ അ​നാ​ഥ​ര​ല്ല. അ​വ​ർ​ക്കു മ​താ​ചാ​ര​പ്ര​കാ​രം ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​രാ​ളു​ണ്ട്. ദി​വ​സം അ​ഞ്ചു മു​ത​ൽ 25 വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച് മ​രി​ച്ച​വ​ർ​ക്കു ജീ​വ​നാ​കു​ന്ന പൂ​ജാ ശ​ർ​മ. ഇ​തി​ന​കം അ​യ്യാ​യി​രം പേ​രെ സം​സ്ക​രി​ച്ചു​ക​ഴി​ഞ്ഞു ഈ ​പെ​ൺ​കു​ട്ടി. ലോ​ക​ത്തി​ലെ 100 സ്ത്രീ​ക​ളു​ടെ ബി​ബി​സി പ​ട്ടി​ക​യി​ലും ഇ​ടം.

ഡ​ൽ​ഹി​യി​ലെ ക​ടു​ത്ത ത​ണു​പ്പു​ള്ള പ്ര​ഭാ​തം. പൂ​ജാ ശ​ർ​മ എ​ന്ന ഇ​രു​പ​ത്താ​റു​കാ​രി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ചി​ല​യ്ക്കു​ന്ന​തു കേ​ട്ടു​കൊ​ണ്ടാ​ണ് ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്. കി​ളി​ക​ളു​ടെ കൂ​ജ​ന​മ​ല്ല, മൊ​ബൈ​ൽ ഫോ​ണി​ന്‍റെ മ​ണി​മു​ഴ​ക്ക​മാ​ണ് പൂ​ജ​യു​ടെ പ്ര​ഭാ​ത​ങ്ങ​ളെ ഉ​ണ​ർ​ത്തു​ന്ന​ത്. ഒ​ന്നു​കി​ൽ പോ​ലീ​സി​ൽ​നി​ന്ന് അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്... ഡ​ൽ​ഹി തെ​രു​വി​ൽ എ​വി​ടെ​യെ​ങ്കി​ലും അ​നാ​ഥ​രാ​യി ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ ഉ​ട​ൻ ശ​ബ്ദി​ക്കു​ന്ന ഫോ​ണു​ക​ളി​ലൊ​ന്ന് പൂ​ജാ ശ​ർ​മ​യു​ടേ​താ​ണ്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ കോ​ൾ ലി​സ്റ്റ് പ​രി​ശോ​ധി​ച്ചാ​ൽ ഒ​രു​പ​ക്ഷേ, ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ളു​ക​ൾ പോ​യി​ട്ടു​ള്ള ന​ന്പ​രാ​ണ് പൂ​ജാ ശ​ർ​മ​യു​ടേ​ത്. ത​ണു​പ്പു വ​ക​വ​യ്ക്കാ​തെ പൂ​ജ അ​തി​വേ​ഗം ഒ​രു​ങ്ങി. ത​ന്‍റെ സ്കൂ​ട്ട​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്.

ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ ര​ണ്ടോ മൂ​ന്നോ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വി​ടെ അ​വ​ളെ കാ​ത്തു​കി​ട​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പൂ​ജ​യു​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളും ഏ​താ​ണ്ട് ഇ​ങ്ങ​നെ​യാ​ണ്. മ​രി​ച്ച​വ​രോ​ടൊ​പ്പം കൂ​ട്ടു​കൂ​ടി​യും മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി സം​സാ​രി​ച്ചും അ​വ​ൾ അ​വ​രു​ടെ മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ ജീ​വ​നാ​യി മാ​റി​യി​രി​ക്കു​ന്നു.​ന്യൂ​ഡ​ൽ​ഹി​യി​ൽ രാ​ഷ്‌​ട്ര​പ​തി​ഭ​വ​ന​ടു​ത്ത് പ്രൈം ​മി​നി​സ്റ്റേ​ഴ്‌​സ് ലൈ​ബ്ര​റി​ക്കു പു​റ​ത്തു പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ മ​ര​ണ​പ​ത്ര​ത്തി​ലെ വാ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

"ഇ​ന്ത്യ​യി​ലെ മ​ൺ​പൊ​ടി​യോ​ടി​ട​ക​ല​ർ​ന്ന്, ഇ​ന്ത്യ​യു​ടെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ഭാ​ഗ​മാ​യി തീ​ര​ത്ത​ക്ക​വ​ണ്ണം എ​ന്‍റെ ചി​താ​ഭ​സ്മം ഒ​രു വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ കൃ​ഷി​ക്കാ​ർ അ​ധ്വാ​നി​ക്കു​ന്ന വ​യ​ലു​ക​ൾ​ക്കു​മേ​ൽ വി​ത​റ​ണം''. കാ​ഷ്മീ​രി ബ്രാ​ഹ്മ​ണ​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് തി​ക​ഞ്ഞ യു​ക്തി​വാ​ദി​യാ​യി ജീ​വി​ച്ച ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ത​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം യാ​തൊ​രു മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും നി​ർ​വ​ഹി​ക്ക​രു​തെ​ന്നു വി​ൽ​പ​ത്ര​ത്തി​ലെ​ഴു​തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളും മ​ര​ണ​ത്തി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം രാ​ജ്യ​ത്തി​നു ന​ൽ​കി​യാ​ണ് അ​ദ്ദേ​ഹം വി​ട പ​റ​ഞ്ഞ​ത്.

ആ​രും കൂ​ട്ടി​നി​ല്ലാ​ത്ത​വ​ർ

ചേ​ത​ന​യ​റ്റാ​ലും ശ​രീ​രം ഭൂ​മി​യോ​ടു വി​ട പ​റ​യു​ന്ന​തു​വ​രെ ന​മ്മു​ടെ വി​ശ്വാ​സ​ങ്ങ​ളാ​ണ് ന​മ്മു​ടെ മ​ര​ണ​ത്തെ​യും നി​ർ​വ​ചി​ക്കു​ന്ന​ത്. ശ​രീ​രം മ​ണ്ണി​നോ​ടു ചേ​ർ​ക്ക​ണോ ചി​ത​യി​ലെ​രി​ഞ്ഞു പ​ഞ്ച​ഭൂ​ത​ങ്ങ​ളു​ടെ ഉ​റ​വി​ട​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങ​ണോ ക​ഴു​ക​ന്മാ​ർ​ക്ക് ഭ​ക്ഷ​ണ​മാ​ക​ണ​മോ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന​മാ​ക​ണ​മോ​യെ​ന്നെ​ല്ലാം ന​മ്മു​ടെ വി​ശ്വാ​സ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളു​മാ​ണ് നി​ർ​വ​ചി​ക്കു​ന്ന​ത്.

ഒ​രു​വ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ന്ന പോ​ലെ മ​ര​ണ​ത്തി​ലും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ദ​ർ​ശ​ങ്ങ​ൾ​ക്കും സ്ഥാ​ന​മു​ണ്ട്. എ​ന്നാ​ൽ, താ​ൻ പി​ന്തു​ട​ർ​ന്ന വി​ശ്വാ​സ​ങ്ങ​ൾ മ​ര​ണ​ത്തി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ചി​ല​രു​ണ്ട്. ആ​രും കൂ​ട്ടി​ല്ലാ​തെ, വി​ശു​ദ്ധ ച​ട​ങ്ങു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്ലാ​തെ, ആ​രാ​ലും ഓ​ർ​മി​പ്പി​ക്ക​പ്പെ​ടാ​തെ ഭൂ​മി​യോ​ടു വി​ട പ​റ​യു​ന്ന​വ​ർ. എ​ന്നാ​ൽ, ആ​രൊ​ക്കെ മ​റ​ന്നാ​ലും അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​വ​രു​ടെ ആ​ത്മാ​വി​നും മ​ര​ണ​ത്തി​ലും ജീ​വ​നേ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ണ്ട് ഡ​ൽ​ഹി​യി​ൽ.

അ​നാ​ഥ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് അ​വ​രു​ടെ വി​ശ്വാ​സ​പ്ര​കാ​രം അ​ന്ത്യ​ക​ർ​മം ചെ​യ്ത് അ​ർ​ഹ​മാ​യ വി​ട ന​ൽ​കു​ന്ന പൂ​ജാ ശ​ർ​മ.​അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്ക​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പൂ​ജ മൂ​ന്നു വ​ർ​ഷ​ത്തി​ന​കം ഏ​റ്റെ​ടു​ത്തു സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം കേ​ട്ടാ​ൽ ആ​രും അ​ന്പ​ര​ക്കും, അ​യ്യാ​യി​ര​ത്തി​ലേ​റെ. എ​ല്ലാ​വ​രെ​യും അ​വ​ര​വ​രു​ടെ മ​താ​ചാ​ര​പ്ര​കാ​ര​മാ​ണ് സം​സ്ക​രി​ച്ച​ത്. ബി​ബി​സി​യു​ടെ "100 സ്ത്രീ​ക​ളു''​ടെ പ​ട്ടി​ക​യി​ൽ ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​ടം​പി​ടി​ച്ച മൂ​ന്നു പേ​രി​ലൊ​രാ​ൾ പൂ​ജ​യാ​ണ്. അ​നാ​ഥ​രാ​യി ജീ​വി​ച്ച​വ​രെ മ​ര​ണ​ത്തി​ലും ത​നി​ച്ചാ​ക്കാ​ൻ പൂ​ജ അ​നു​വ​ദി​ക്കു​ന്നി​ല്ല. ജീ​വി​തം ന​ൽ​കി​യ ചി​ല അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​സ്നേ​ഹ​സ​മ​ർ​പ്പ​ണ​ത്തി​ലേ​ക്ക് പൂ​ജ​യെ ന​യി​ച്ച​ത്.

ചി​ത കൊ​ളു​ത്തു​ന്പോ​ൾ

വേ​ദ​ന​ക​ളാ​ണ് മ​നു​ഷ്യ​നെ വി​പ്ല​വ​കാ​രി​ക​ളാ​ക്കു​ന്ന​ത് എ​ന്നൊ​രു ജാ​പ്പ​നീ​സ്‌ ഹൈ​ക്കു​വി​ൽ പ​റ​യു​ന്നു​ണ്ട്. പൂ​ജ​യു​ടെ ജീ​വി​ത​വും ഒ​രു ത​ര​ത്തി​ൽ വി​പ്ല​വ​മാ​ണ്. മ​താ​ചാ​ര​ങ്ങ​ൾ സ്ത്രീ​ക​ളെ അ​ന്ത്യ​ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ങ്കി​ലും എ​ല്ലാ മ​ത​ത്തി​ലു​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ വി​ശ്വാ​സ​പ്ര​കാ​ര​മു​ള്ള വി​ട​വാ​ങ്ങ​ൽ പൂ​ജ ന​ൽ​കു​ന്നു.

ത​ങ്ങ​ളു​ടെ മ​തം സ്ത്രീ​ക​ളെ ചി​ത കൊ​ളു​ത്താ​നും ക​ബ​റ​ട​ക്കാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​യു​ന്ന​വ​രോ​ട് താ​ൻ പ​ഠി​ച്ച ഒ​രു വേ​ദ​ത്തി​ലും വി​ശു​ദ്ധ പു​സ്ത​ക​ത്തി​ലും സ്ത്രീ​ക​ൾ അ​ന്ത്യ​ക​ർ​മം ചെ​യ്യ​രു​തെ​ന്ന് എ​ഴു​തി​യി​ട്ടി​ല്ലെ​ന്നു പൂ​ജ മ​റു​പ​ടി ന​ൽ​കു​ന്നു. മൂ​ന്നു വ​ർ​ഷം മു​മ്പ് സ​ഹോ​ദ​ര​ന്‍റെ വേ​ർ​പാ​ടി​ൽ​നി​ന്നു തു​ട​ങ്ങു​ന്നു പൂ​ജാ ശ​ർ​മ എ​ന്ന വി​പ്ല​വ​കാ​രി​യു​ടെ ക​ഥ.

23 വ​യ​സ് വ​രെ ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഏ​തൊ​രു സാ​ധാ​ര​ണ സ്ത്രീ​യു​ടെ​യും ജീ​വി​തം പോ​ലെ ത​ന്നെ​യാ​യി​രു​ന്നു പൂ​ജ​യു​ടെ​യും ജീ​വി​തം. 2019ൽ ​അ​മ്മ മ​രി​ച്ചെ​ങ്കി​ലും അ​ച്ഛ​ന്‍റെ​യും ചേ​ട്ട​ന്‍റെ​യും സ്നേ​ഹം ത​ണ​ലാ​യി ഉ​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ച്ച്ഐ​വി കൗ​ൺ​സ​ല​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന പൂ​ജ​യു​ടെ ജീ​വി​ത​വ​ഴി​ക​ൾ മാ​റി​മ​റി​ഞ്ഞ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്.

2022ൽ ​പൂ​ജ​യു​ടെ സ​ഹോ​ദ​ര​ൻ രാ​മേ​ശ്വ​റും ഒ​രു സം​ഘം ആ​ളു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലെ ഷെ​ഹ്ദാ​ര​യി​ൽ വ​ച്ച് ഒ​രു വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. നി​സാ​ര​മാ​യി തു​ട​ങ്ങി​യ ത​ർ​ക്കം അ​വ​സാ​നി​ച്ച​ത് രാ​മേ​ശ്വ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ്.

പൂ​ജ​യു​ടെ ക​ൺ​മു​ന്നി​ലാ​ണ് സ​ഹോ​ദ​ര​ൻ മു​പ്പ​താം വ​യ​സി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​വാ​ർ​ത്ത കേ​ട്ട പി​താ​വ് യ​ശ്പാ​ൽ പ​ണ്ഡി​റ്റ് ത​ള​ർ​ന്നു​വീ​ണു. പി​ന്നീ​ട് കോ​മ അ​വ​സ്ഥ​യി​ലാ​യി. ഒ​റ്റ നി​മി​ഷം​കൊ​ണ്ട് പൂ​ജ അ​നാ​ഥ​യെ​പ്പോ​ലെ​യാ​യി. ക​ടു​ത്ത സ​ങ്ക​ട​ത്തി​ലും സ​ഹോ​ദ​ര​ന്‍റെ മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കാ​ൻ അ​വ​ൾ പ​ല​രെ​യും സ​മീ​പി​ച്ചു. ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം അ​ന്ത്യ​ക​ർ​മം പു​രു​ഷ​ൻ ചെ​യ്യ​ണം. അ​തി​നാ​യി പ​ല​രെ​യും സ​മീ​പി​ച്ചി​ട്ടും ആ​രും ത​യാ​റാ​യി​ല്ല.

കൊ​ല ചെ​യ്യ​പ്പെ​ട്ട ഒ​രാ​ളു​ടെ അ​ന്ത്യ​ക​ർ​മം ചെ​യ്യാ​നു​ള്ള ഭ​യ​മാ​യി​രു​ന്നു പ​ല​രു​ടെ​യും പി​ന്മാ​റ്റ​ത്തി​നു പി​ന്നി​ൽ. ഒ​ടു​വി​ൽ ആ ​ദൗ​ത്യം അ​വ​ൾ​ത്ത​ന്നെ ഏ​റ്റെ​ടു​ത്തു. മാ​താ​ചാ​ര​പ്ര​കാ​രം അ​ന്ത്യ​ക​ർ​മം ല​ഭി​ക്കാ​തെ നി​ര​വ​ധി പേ​ർ ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ സം​സ്ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​വ​ൾ തി​രി​ച്ച​റി​ഞ്ഞു. ഇ​നി​യൊ​രാ​ളും അ​നാ​ഥ​രെ​പ്പോ​ലെ ഈ ​ന​ഗ​ര​ത്തി​ൽ സം​സ്ക​രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന് ആ ​നി​മി​ഷം അ​വ​ൾ തീ​രു​മാ​നി​ച്ചു. പു​തി​യൊ​രു പൂ​ജ​യു​ടെ ഉ​ദ​യ​മാ​യി​രു​ന്നു ആ ​സ​ന്ധ്യ​യി​ൽ സം​ഭ​വി​ച്ച​ത്.

അ​നാ​ഥ​രു​ടെ സ​ഹോ​ദ​രി

ഡ​ൽ​ഹി തെ​രു​വു​ക​ളി​ൽ അ​നാ​ഥ​രാ​യി മ​രി​ക്കു​ന്ന​വ​രി​ലേ​റെ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു തൊ​ഴി​ല​ന്വേ​ഷി​ച്ച് എ​ത്തി​യ​വ​രാ​ണ്. വ​യ​റു നി​റ​യ്ക്കാ​നു​ള്ള ക​ഷ്ട​പ്പാ​ടി​നി​ട​യി​ൽ ഉ​റ്റ​വ​രി​ല്ലാ​തെ ഇ​വി​ടെ​യെ​ത്തു​ന്ന പ​ല​രു​ടെ​യും കൈ​വ​ശം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പോ​ലു​മു​ണ്ടാ​വി​ല്ല. 2018-2021 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ദി​വ​സം അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ണ​ക്ക്. മൃ​ത​ദേ​ഹം ആ​രും അ​വ​കാ​ശ​പ്പെ​ടാ​തെ വ​രു​മ്പോ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം 72 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു പോ​ലീ​സ്ത​ന്നെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്നാ​യി​രു​ന്നു രീ​തി.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി അ​ത്ത​രം മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു ബ​ഹു​മാ​ന​പൂ​ർ​വ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ പോ​ലീ​സു​കാ​ർ പൂ​ജ​യു​ടെ സ​ഹാ​യം തേ​ടു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക്കു ശേ​ഷം ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഒ​രു ദി​വ​സം അ​ഞ്ചു മു​ത​ൽ 25 വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ പൂ​ജ ഏ​റ്റു​വാ​ങ്ങു​ന്നു. എ​ല്ലാ ദി​വ​സ​വു​മി​ങ്ങ​നെ ജീ​വ​നി​ല്ലാ​ത്ത​വ​രു​ടെ കൂ​ടെ​യാ​ണ് ഏ​റെ സ​മ​യ​വും. എ​ല്ലാ അ​മാ​വാ​സി ദി​ന​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ൽ​നി​ന്ന് 215 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹ​രി​ദ്വാ​റി​ൽ ഹി​മാ​ല​യ​ത്തെ സാ​ക്ഷി നി​ർ​ത്തി മ​രി​ച്ച​വ​രു​ടെ ചി​ത​ഭ​സ്മം ഗം​ഗ​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നും പൂ​ജ മ​റ​ക്കാ​റി​ല്ല.

ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു​വീ​ഴു​ന്ന എ​ല്ലാ അ​നാ​ഥ​ർ​ക്കും അ​ർ​ഹ​മാ​യ ആ​ദ​ര​വോ​ടെ വി​ട ന​ൽ​ക​ണ​മെ​ന്ന​തു പൂ​ജ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ്. മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ആ​യി​ര​ങ്ങ​ൾ​ക്ക് അ​വ​ൾ സ​ഹോ​ദ​രി​യും മ​ക​ളു​മൊ​ക്കെ​യാ​യി മാ​റി​യി​രി​ക്കു​ന്നു. ജാ​തി​മ​ത വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ അ​നാ​ഥ​രാ​യി മ​രി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം അ​ർ​ഹ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു.

പ്ര​ചോ​ദ​നം

ബി​ബി​സി ഈ ​വ​ർ​ഷം പു​റ​ത്തി​റ​ക്കി​യ 100 സ്ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്, വി​വ​രാ​വ​കാ​ശ സ​മ​ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ അ​രു​ണ റോ​യി എ​ന്നി​വ​രാ​ണ് പൂ​ജ​യോ​ടൊ​പ്പം ഇ​ടം പി​ടി​ച്ച​ത്.

ഈ ​വ​ർ​ഷം ലോ​ക​ത്തെ പ്ര​ചോ​ദി​പ്പി​ച്ച സ്ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ൽ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ സു​നി​ത വി​ല്യം​സ്, ഹോ​ളി​വു​ഡ് ന​ടി ഷാ​രോ​ൺ സ്റ്റോ​ൺ, ഫ്രാ​ൻ​സി​ലെ ബ​ലാ​ത്സം​ഗ അ​തി​ജീ​വി​ത ജി​സേ​ൽ പെ​ലി​കോ​ട്ട്, നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് നാ​ദി​യ മു​റാ​ദ് എ​ന്നീ പ്ര​മു​ഖ​രു​മു​ണ്ട്. ലോ​ക​മ​റി​യു​ന്ന സ്ത്രീ​ക​ളോ​ടൊ​പ്പം ത​ന്‍റെ പേ​രും ചേ​ർ​ക്ക​പ്പെ​ട്ട വാ​ർ​ത്ത​യ​റി​ഞ്ഞ​പ്പോ​ൾ പൂ​ജ​യ്ക്ക് അ​ദ്ഭു​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ദി​നം​കൊ​ണ്ട് പൂ​ജാ ശ​ർ​മ എ​ന്ന പേ​ര് ലോ​കം മു​ഴു​വ​ന​റി​ഞ്ഞി​ട്ടും അ​ടു​ത്ത​റി​യാ​വു​ന്ന​വ​ർ ഒ​റ്റ​പ്പെ​ടു​ത്തി​യെ​ന്ന നൊ​ന്പ​ര​വും അ​വ​ൾ​ക്കു​ണ്ട്.

എ​തി​ർ​പ്പും കു​തി​പ്പും

അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ചെ​യ്തു തു​ട​ങ്ങി​യ ശേ​ഷം ബ​ന്ധു​ക്ക​ളും ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ ത​ന്നി​ൽ​നി​ന്ന് അ​ക​ന്നു​വെ​ന്നു പൂ​ജ പ​റ​യു​ന്നു. താ​ൻ പ്രേ​താ​ത്മാ​ക്ക​ളു​ടെ സു​ഹൃ​ത്താ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ അ​ക​ന്ന​ത്. നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​വും ഈ ​കാ​ര​ണ​ത്താ​ൽ മു​ട​ങ്ങി. എ​ന്നാ​ൽ, പൂ​ജ അ​തി​ലൊ​ന്നും സ​ങ്ക​ട​പ്പെ​ടു​ന്നി​ല്ല. താ​ൻ ചെ​യ്യു​ന്ന ക​ർ​മം ശാ​ന്തി​യും സ​ന്തോ​ഷ​വും ന​ല്കു​ന്ന​താ​ണെ​ന്ന് അ​വ​ൾ പ​റ​യു​ന്നു.

പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​ൻ "ബ്രൈ​റ്റ് ദി ​സോ​ൾ ഫൗ​ണ്ടേ​ഷ​ൻ'' എ​ന്നൊ​രു സം​ഘ​ട​ന​യ്ക്കും പൂ​ജ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ത​ന്നെ​പ്പോ​ലെ ഒ​രു പൂ​ജാ ശ​ർ​മ​യെ​യെ​ങ്കി​ലും നി​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് അ​വ​ളു​ടെ ല​ക്ഷ്യം. ആ​ചാ​ര​ങ്ങ​ൾ ക​രു​വാ​ക്കി ഒ​രു വി​ഭാ​ഗം എ​തി​ർ​പ്പു​ന്ന​യി​ച്ച് ഒ​റ്റ​പ്പെ​ടു​ത്തു​മ്പോ​ഴും അ​നാ​ഥ​ർ​ക്ക് കൂ​ട്ടാ​യി, ലോ​ക​ത്തി​നു പ്ര​ചോ​ദ​ന​മാ​യി പൂ​ജാ ശ​ർ​മ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തു​ന്നു.

സീ​നോ സാ​ജു