ധോ​ളാ​വീ​ര; അ​തി​ശ​യി​പ്പി​ക്കു​ന്ന ഹാ​ര​പ്പ​ൻ കാ​ഴ്ച​ക​ൾ
ധോ​ളാ​വീ​ര... ഹാ​ര​പ്പ​ൻ ജീ​വി​ത​ത്തി​ന്‍റെ തു​ടി​പ്പു​ക​ൾ ഇ​ന്നും തൊ​ട്ട​റി​യാ​ൻ ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ ധോ​ളാ​വീ​ര​യി​ലൂ​ടെ ഒ​ന്നു സ​ഞ്ച​രി​ച്ചാ​ൽ മ​തി​യാ​കും. ന​മ്മെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന പ​ല നി​ർ​മി​തി​ക​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ശേ​ഷി​പ്പു​ക​ൾ ഇ​വി​ടെ കാ​ണാം. ധോ​ളാ​വീ​ര​യി​ലൂ​ടെ ഒ​രു യാ​ത്ര.


പ്രാ​ചീ​ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന​റി​യാ​മോ? അ​ത് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ധോ​ളാ​വീ​ര​യി​ൽ.

അ​തി​പു​രാ​ത​ന ഹാ​ര​പ്പ​ൻ സം​സ്കാ​ര​ത്തി​ന്‍റെ തു​ടി​പ്പു​ക​ൾ ഇ​ന്നും തൊ​ട്ട​റി​യാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണ് ധോ​ളാ​വീ​ര. പ​ല നി​ർ​മി​തി​ക​ളും ആ​ധു​നി​ക ലോ​ക​ത്തെ​പ്പോ​ലും അ​ദ്ഭു​ത​പ്പെ​ടു​ത്തും.

ഇ​വി​ട​ത്തെ മ​ഴ​വെ​ള്ള​ച്ചാ​ൽ, ചെ​ത്തി​യ ക​ൽ​ക്കെ​ട്ടു​കൊ​ണ്ട് നി​ർ​മി​ച്ച​തും അ​ഞ്ച​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള​തു​മാ​യി​രു​ന്നു. ഇ​വ​യി​ലൂ​ടെ ജ​ലം ഒ​രു സ്ഥ​ല​ത്തു​നി​ന്നു മ​റ്റൊ​രി​ട​ത്തേ​ക്ക് എ​ത്തി​ച്ചി​രു​ന്നു. അ​ക​ത്തേ​ക്കി​റ​ങ്ങാ​ൻ പ​ടി​ക്കെ​ട്ടു​ള്ള ഒ​രു ജ​ല​സം​ഭ​ര​ണി ധോ​ളാ​വീ​ര​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ന​ക​ത്ത് ഇ​റ​ങ്ങി​നി​ന്നു ഞ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളെ​ടു​ത്തു.

ഹാ​ര​പ്പ​ൻ സം​സ്കൃ​തി പാ​ക്കി​സ്ഥാ​നി​ലെ മോ​ഹ​ൻ​ജൊ​ദാ​രോ​യി​ൽ​നി​ന്നു ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ധോ​ളാ​വീ​ര​യി​ലും ലോ​താ​ളി​ലും വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ലു​ള്ള ആ ​സം​സ്കൃ​തി സി​ന്ധു​ന​ദീ​ത​ട​ങ്ങ​ളി​ല​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​നെ സി​ന്ധു​ന​ദീ​ത​ട സം​സ്കാ​ര​മെ​ന്ന് വി​ളി​ക്കാ​നാ​വി​ല്ലെ​ന്നു സ്ഥാ​പി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളാ​ണ് ടോ​ണി ജോ​സ​ഫി​ന്‍റെ ആ​ദി​മ ഇ​ന്ത്യ​ക്കാ​ർ(2018) എ​ന്ന പു​സ്ത​കം.

പു​സ്ത​കം പു​റ​ത്തി​റ​ങ്ങും മു​ന്പ് ലോ​താ​ൾ സ​ന്ദ​ർ​ശി​ച്ചു​പോ​ന്നെ​ങ്കി​ലും ധോ​ളാ​വീ​ര​യി​ലേ​ക്കു​ള്ള യാ​ത്ര ദൂ​ര​ക്കൂ​ടു​ത​ൽ​കൊ​ണ്ട് അ​ന്നു സാ​ധ്യ​മാ​യി​ല്ല.

സി​എം​ഐ സ​ഭ​യു​ടെ ഗു​ജ​റാ​ത്ത് പ്രോ​വി​ൻ​സി​ന്‍റെ ആ​സ്ഥാ​നം രാ​ജ്കോ​ട്ടാ​ണ്. 1972 മു​ത​ൽ രാ​ജ്കോ​ട്ട് മി​ഷ​ൻ ഗു​ജ​റാ​ത്തി​ൽ സ​ജീ​വ​മാ​ണ്. ബി​ഷ​പ് മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വും സം​ഘ​ട​നാ​പാ​ട​വ​വും മൂ​ലം നൂ​റോ​ളം സ്കൂ​ളു​ക​ളും സൗ​രാ​ഷ്‌​ട്ര യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ കോ​ള​ജു​ക​ളും മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്പി​റ്റ​ലു​ക​ളും സ​ഭ​യ്ക്കു​ണ്ട്. 134 വൈ​ദി​ക​രും 449 ക​ന്യാ​സ്ത്രീ​ക​ളും ഇ​വി​ടെ സേ​വ​ന​നി​ര​ത​രാ​ണ്.

ക്ഷേ​മം, സേ​വ​നം

ഒ​രു ജ​ന​ത​യെ എ​ങ്ങ​നെ ക്ഷേ​മ​ത്തി​ലേ​ക്കു ന​യി​ക്ക​ണ​മെ​ന്ന​തി​ന്‍റെ ര​സ​ത​ന്ത്രം വ​ള​രെ കൃ​ത്യ​മാ​യി അ​റി​യു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ബി​ഷ​പ് മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടേം​ബ്രേ​ൽ. അ​തു​കൊ​ണ്ടാ​ണ് മോ​ദി​സ​ർ​ക്കാ​രു​മാ​യി അ​ടു​ത്ത ച​ങ്ങാ​ത്തം പു​ല​ർ​ത്തി ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നും കൂ​ടെ​യു​ള്ള​വ​ർ​ക്കും ക​ഴി​ഞ്ഞ​ത്.

മ​ന​പ്പ​രി​വ​ർ​ത്ത​ന​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ശൈ​ലി​യാ​ണ് ഈ ​മി​ഷ​ന​റി​മാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്. ദീ​ർ​ഘ​കാ​ലം നീ​ണ്ട ശു​ശ്രൂ​ഷ​ക​ൾ​ക്കൊ​ടു​വി​ൽ 2010ലാ​ണ് മാ​ർ ക​രോ​ട്ടെ​മ്പ്രേ​ൽ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. 2001ലെ ​ഭൂ​ക​ന്പ​ത്തി​ൽ ത​ക​ർ​ന്ന ഗ്രാ​മ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത് സി​എം​ഐ സ​ഭ​യാ​ണ്.

ജാ​വാ, 50 വ​യ​സ്!

രാ​ജ്കോ​ട്ടി​ൽ​നി​ന്ന് 259 കി.​മീ. ദൂ​ര​മു​ണ്ട് ധോ​ളാ​വീ​ര​യി​ലേ​ക്ക്. 2001ൽ ​ഭൂ​മി​കു​ലു​ക്ക​മു​ണ്ടാ​യ ബ​ച്ചാ​വോ, അ​ൻ​ജാ​ർ, ഗാ​ന്ധി​ഡാം എ​ന്നി​വി​ട​ങ്ങ​ളൊ​ക്കെ താ​ണ്ടി​യാ​യി​രു​ന്നു കാ​ർ യാ​ത്ര.

രാ​ജ്കോ​ട്ട് പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലെ ഫാ. ​ജോ​ജോ ത​ളി​ക​സ്ഥാ​ന​മാ​ണ് കാ​റോ​ടി​ച്ച​ത്. ഡ്രൈ​വിം​ഗ് ഹ​ര​മാ​ണ് ജോ​ജോ അ​ച്ച​ന്. കോ​വി​ഡ് രാ​ജ്യ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കി​യ 2020ൽ ​കു​ട്ട​നാ​ട്ടി​ൽ​നി​ന്നു രാ​ജ്കോ​ട്ട് വ​രെ 2,250 കി​ലോ​മീ​റ്റ​ർ ദൂ​രം ഒ​റ്റ​യ്ക്കു കാ​റി​ൽ പി​ന്നി​ട്ട സാ​ഹ​സി​ക​നാ​ണ് ജോ​ജോ അ​ച്ച​ൻ.

രാ​ജ്കോ​ട്ട് മി​ഷ​നി​ലെ ആ​ദ്യ​കാ​ല മി​ഷ​ന​റി​യാ​യ ഫാ. ​റോ​മു​വാ​ൾ​ഡ് ച​ക്കു​ങ്ക​ൽ (1953-1995) ഉ​പ​യോ​ഗി​ച്ചി​രു​ന്ന"​മി​ഷ​ന​റി​മു​ദ്ര’ പേ​റു​ന്ന ഒ​രു ജാ​വ മോ​ട്ടോ​ർ സൈ​ക്കി​ൾ പ്രൊ​വി​ൻ​ഷ​ൽ ഹൗ​സി​ൽ ഇ​പ്പോ​ഴും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ങ്ങ​ളി​ൽ ഗ്രാ​മ​ങ്ങ​ളി​ൽ ക​ട​ന്നു​ചെ​ല്ലാ​ൻ ഉ​പ​ക​രി​ച്ച ഈ ​വാ​ഹ​ന​ത്തി​നു​ത​ന്നെ അ​ര​നൂ​റ്റാ​ണ്ട് പ്രാ​യ​മു​ണ്ട്.

റാ​ൻ ഒ​ഫ് ക​ച്ച് താ​ണ്ടി​യാ​ണ് യാ​ത്ര. 1979ൽ ​ഒ​രു മ​ണ്ണ് ഡാം ​പൊ​ട്ടി 25,000 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ മോ​ർ​ബി വ​ഴി ക​ട​ന്നു​പോ​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ സം​സാ​രം മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ലേ​ക്കു ക​ട​ന്നു. ത​റ​യോ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത് സൗ​രാ​ഷ്‌​ട്ര​യി​ലാ​ണ്.

കേ​ര​ള​ത്തി​ലേ​ക്കു ഫ്ളോ​ർ ടൈ​ലു​ക​ളെ​ത്തു​ന്ന​ത് ഇ​വി​ടെ​നി​ന്നാ​ണ്. മോ​ർ​ബി​യി​ലെ ക​ളി​മ​ണ്ണ് ഈ ​വ്യ​വ​സാ​യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്നു. ന​മു​ക്കു പ​രി​ചി​ത​മാ​യ ഏ​താ​ണ്ട് എ​ല്ലാ ബ്രാ​ൻ​ഡും ഇ​വി​ടെ​നി​ന്നാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

മ​ധു​ര​പ്രി​യ​ർ

വ​ഴി​നീ​ളെ വി​ൻ​ഡ് മി​ല്ലു​ക​ളും ഉ​പ്പ​ള​ങ്ങ​ളും കൂ​ട്ട​മാ​യി പ​റ​ന്ന​ക​ലു​ന്ന പൂ​ഞ്ഞാ​റ​ക​ളു​മാ​ണ്. റോ​ഡി​നി​രു​വ​ശ​ത്തും ഗു​ജ​റാ​ത്തി ഡാ​ബ​ക​ളാ​ണ്. പ​ല​ത​രം വ​റ പൊ​രി​ക​ളാ​ണ് ഗു​ജ​റാ​ത്തി​ക​ളു​ടെ ത​ന​ത് ഭ​ക്ഷ​ണം.

ന​മു​ക്കു പ​രി​ചി​ത​മാ​യ​ത് ഗോ​ത​ന്പ് റൊ​ട്ടി​യും താ​ലി മീ​ൽ​സും മാ​ത്ര​മേ​യു​ള്ളു. എ​രി​വ് കു​റ​ഞ്ഞ മു​ള​കു​പൊ​രി​ച്ച​ത് എ​ല്ലാ ഡാ​ബ​യി​ലു​മു​ണ്ട്. മ​ധു​രം ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ന്ന കൂ​ട്ട​രാ​ണ് ഗു​ജ​റാ​ത്തി​ക​ൾ.

അ​തു​കൊ​ണ്ടു കൂ​ടി​യാ​ണോ എ​ന്ന​റി​യി​ല്ല പൊ​തു​വേ ത​ടി കൂ​ടു​ത​ലാ​ണ് ഇ​ക്കൂ​ട്ട​ർ​ക്ക്. മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം തീ​രെ​ക്കു​റ​വാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന വി​ധം വ​ഴി​യോ​ര​ങ്ങ​ളി​ലൊ​ന്നും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ കാ​ണാ​നേ​യി​ല്ല.

ക​ടു​കു​പാ​ട​ങ്ങ​ളും ഗോ​ത​ന്പു വ​യ​ലു​ക​ളും പി​ന്നി​ട്ടാ​ണ് യാ​ത്ര. പ​രു​ത്തി, നി​ല​ക്ക​ട​ല, പു​ക​യി​ല എ​ന്നി​വ വി​ള​യു​ന്ന പാ​ട​ങ്ങ​ൾ. ഇ​ട​യ്ക്കു പൊ​ടി​ക്കാ​റ്റ് ചു​ഴി​യി​ട്ട് ആ​കാ​ശ​ത്തേ​ക്കു പി​രി​യ​ൻ ഗോ​വ​ണി തീ​ർ​ക്കു​ന്നു​ണ്ട്.

ആ​ടു​ക​ളു​മാ​യി റോ​ഡ് മു​റി​ച്ചു​പോ​കു​ന്ന ഇ​ട​യ​ന്മാ​ർ. വൈ​കാ​തെ വെ​ള്ള​നി​റ​മു​ള്ള ഉ​പ്പു പാ​ട​ങ്ങ​ളി​ലൂ​ടെ യാ​ത്രാ​പ​ഥം മാ​റി. അ​ഞ്ചു മ​ണി​ക്കൂ​റെ​ടു​ത്തു ധോ​ളാ​വീ​ര​യി​ലെ​ത്താ​ൻ. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ന​ല്ല വീ​തി​യേ​റി​യ റോ​ഡു​ക​ളു​ള്ള​ത് ഗു​ജ​റാ​ത്തി​ലാ​ണ്.

ഖാ​ദി​ർ ദ്വീ​പ്

ഹാ​ര​പ്പ​ൻ​സം​സ്കാ​ര​ത്തി​ന്‍റെ അ​നു​ഭ​വം തൊ​ട്ട​റി​യ​ണ​മെ​ങ്കി​ൽ സ​ന്ദ​ർ​ശി​ക്കേ​ണ്ട ഇ​ട​മാ​ണ് ഗ്രേ​റ്റ് റാ​ൻ ഓ​ഫ് ക​ച്ചി​ന​ടു​ത്തു​ള്ള ധോ​ളാ​വീ​ര. സൂ​ര്യ​കി​ര​ണ​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്കു​ന്ന "വൈ​റ്റ് റാ​നി​ന്‍റെ' വി​ജ​ന​ത​യി​ൽ ജീ​വ​ന്‍റെ ച​ല​ന​ങ്ങ​ൾ ഒ​രി​ട​ത്തു​മി​ല്ല.

ഇ​വി​ടെ​യൊ​രു സം​സ്കൃ​തി രൂ​പ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ഈ ​ഭൂ​ത​ലം നാ​ലു മീ​റ്റ​റോ​ളം ക​ട​ലി​ന​ടി​യി​ലാ​യി​രു​ന്നു. നാ​ലാ​യി​ര​ത്തോ​ളം വ​ർ​ഷം​മു​ൻ​പ് ഇ​വി​ടെ​യൊ​രു ജ​ന​പ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു ചി​ന്തി​ച്ച് ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു മാ​ത്ര​മേ 100 ഹെ​ക്ട​റി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന ബാ​ക്കി​പ​ത്ര​ങ്ങ​ളി​ൽ ചി​ല​തെ​ങ്കി​ലും ക​ണ്ടു​തീ​ർ​ക്കാ​നാ​വൂ.

ഉ​പ്പു​പാ​ട​ങ്ങ​ളാ​ൽ വ​ല​യം​ചെ​യ്യ​പ്പെ​ട്ട ഖാ​ദി​ർ എ​ന്ന ദ്വീ​പി​ലാ​ണ് ന​ഗ​രാ​വ​ശി​ഷ്ട​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന​ത്. ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഹാ​ര​പ്പ​ൻ സം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്കം പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ലു​ള്ള മെ​ഹ​ർ​ഗ​ഡ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

ചെ​ളി​ക്ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ​യും ധാ​ന്യ​ക്ക​ല​വ​റ​ക​ളു​ടെ​യും ബാ​ക്കി​പ​ത്ര​ങ്ങ​ൾ മു​ത​ൽ ഗോ​ത​ന്പി​ന്‍റെ​യും ബാ​ർ​ളി​യു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ വ​രെ ബി​സി 7000 മു​ത​ൽ​ക്കു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടു​പ​ണി, വേ​ട്ട​യാ​ട​ൽ, കൃ​ഷി എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ളാ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

മ​തി​ലു​ക​ൾ കെ​ട്ടി​ത്തി​രി​ച്ച പ​ട്ട​ണ​ങ്ങ​ളാ​ണ് ഹാ​ര​പ്പ​ൻ സം​സ്കൃ​തി​യി​ലു​ള്ള​ത്. പാ​ക്കി​സ്ഥാ​നി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലും പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ശ്ചി​മേ​ന്ത്യ​യി​ലും വ്യാ​പി​ച്ചി​രു​ന്നു ആ ​സം​സ്കൃ​തി.

സി​ന്ധു​ന​ദീ​ത​ട സം​സ്കാ​രം എ​ന്നു ഹാ​ര​പ്പ​ൻ സം​സ്കാ​രം പൊ​തു​വേ അ​റി​യ​പ്പെ​ടു​ന്നു​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലേ​ത് ന​ദി​ത​ട സം​സ്കൃ​തി​യ​ല്ല. ഹാ​ര​പ്പ​ൻ നി​വാ​സി​ക​ൾ​ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കൊ​ട്ടാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, ആ​ഡം​ബ​ര​മാ​യ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ അ​നു​ഷ്ഠി​ച്ച​താ​യി കാ​ണു​ന്നി​ല്ല. ശ​വ​ശ​രീ​രം മ​റ​വു ചെ​യ്യു​ന്ന​തി​നൊ​പ്പം ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളി​ൽ മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ആ​ഹാ​രം മാ​ത്ര​മാ​ണ് വ​ച്ചു കാ​ണു​ന്ന​ത്. അ​ക്ര​മ​വാ​സ​ന​യു​ള്ള ജ​ന​ത​യാ​യി​രു​ന്നി​ല്ല ഹാ​ര​പ്പ​ൻ സം​സ്കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു ക​ണ്ടെ​ത്ത​ലു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വെ​ള്ള​ത്തി​ന്‍റെ വി​ല

ക്ര​മ​മാ​യി പ​ണി​തീ​ർ​ത്ത പാ​ത​ക​ളും ന​ന്നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത പ​ട്ട​ണ​ങ്ങ​ളും വീ​ടു​ക​ളു​മാ​ണ് ധോ​ളാ​വീ​ര​യി​ൽ ക​ണ്ടെ​ത്താ​നാ​വു​ക. മ​റ്റൊ​രു സം​സ്കൃ​തി​യി​ലും കാ​ണാ​ത്ത​വി​ധം ജ​ല​വി​നി​യോ​ഗ പ​ദ്ധ​തി ധോ​ളാ​വീ​ര​യി​ലു​ണ്ടാ​യി​രു​ന്നു.

അ​വ​ർ മ​ണ്‍​സൂ​ണ്‍ മ​ഴ​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ഫ​ല​പ്ര​ദ​മാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. അ​തു​പോ​ലെ പ​ട്ട​ണ​ത്തി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ മാ​ത്രം ഒ​ഴു​കു​ന്ന ര​ണ്ട് അ​രു​വി​ക​ളി​ലെ ജ​ലം പാ​ഴാ​യി​പ്പോ​കാ​തെ ത​ട​യ​ണ കെ​ട്ടി സം​ഭ​രി​ച്ചി​രു​ന്നു. അ​ന്യോ​ന്യം ബ​ന്ധി​പ്പി​ച്ച നി​ര​വ​ധി ജ​ല​സം​ഭ​ര​ണി​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ഗ​വേ​ഷ​ക​രെ അ​തി​ശ​യി​പ്പി​ച്ചു.

ഇ​പ്പോ​ഴും ധോ​ളാ​വീ​ര​യി​ൽ ഗ​വേ​ഷ​ണം ത​കൃ​തി​യാ​ണ്. അ​നേ​കം ച​രി​ത്ര​സാ​ക്ഷ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്നു നി​ര​ന്ത​രം ക​ണ്ടെ​ത്തു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത വി​ഗ്ര​ഹ​ങ്ങ​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, മു​ത്തു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, പ​ണി​യാ​യു​ധ​ങ്ങ​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ, നൂ​ൽ​നൂ​ൽ​ക്കു​ന്ന ത​ക്ലി എ​ന്നി​വ മ്യൂ​സി​യ​ത്തി​ലു​ണ്ട്.

ഏ​കീ​കൃ​ത ഭാ​ഷ, ലി​പി, ആ​ചാ​ര​സം​ബ​ന്ധ​മാ​യ ച​ര്യ​ക​ൾ എ​ന്നി​വ​യി​ൽ വേ​റി​ട്ടു​നി​ല്ക്കു​ന്നു. കി​ണ​റും അ​ഴു​ക്കു​ചാ​ലും സ്നാ​ന​ഘ​ട്ട​വു​മു​ണ്ടാ​യി​രു​ന്നു. കു​ളി​പ്പു​ര​യു​ടെ നി​ലം ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ടു നി​ർ​മി​ച്ച​താ​ണ്.

ഇ​ഷ്ടി​ക​യു​ടെ വീ​തി​കു​റ​ഞ്ഞ വ​ശം ഉ​റ​പ്പി​ച്ചു വെ​ള്ളം അ​ക​ത്തേ​ക്കി​റ​ങ്ങാ​തെ ശ്ര​ദ്ധാ​പൂ​ർ​വം ചെ​രി​ച്ചാ​ണ് പ​ണി​തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം വീ​ട്ടു​ചു​മ​രു തു​ള​ച്ച് പു​റ​ത്തേ​ക്കൊ​ഴു​കി അ​ഴു​ക്കു​ചാ​ലി​ൽ ചേ​രു​ന്ന വി​ധം.

ചു​വ​ന്ന ക​ല്ലു​ക​ൾ

മ​റ്റ് ഹാ​ര​പ്പ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു വി​ഭി​ന്ന​മാ​യി ധോ​ളാ​വീ​ര​യി​ൽ ചു​വ​ന്ന ക​ല്ല് ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ച്ചു കാ​ണു​ന്നു​ണ്ട്. എ​ന്നാ​ൽ, ക​ച്ച് മേ​ഖ​ല മു​ഴു​വ​ൻ ക​ളി​മ​ണ്ണി​ന്‍റെ തി​ട്ട​ക​ളാ​ണ്. ചെ​ളി കൊ​ണ്ടു​ള്ള ഇ​ഷ്ടി​ക​ക​ളും വെ​യി​ല​ത്തു​ണ​ങ്ങി​യ​തോ ചു​ട്ടെ​ടു​ത്ത​തോ ആ​യ ഇ​ഷ്ടി​ക​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ചു കാ​ണു​ന്ന​ത്.

അ​തി​വി​ശി​ഷ്ട​മാ​യ ന​ഗ​രാ​സൂ​ത്ര​ണം മൂ​ലം ഉ​യ​ർ​ന്നു​വ​ന്ന പാ​ർ​പ്പി​ട സ​ങ്കേ​ത​മാ​ണ് ധോ​ളാ​വീ​ര. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് ന​ഗ​ര​ത്തി​ന്‍റെ നി​ർ​മി​തി. നാ​ലാ​യി​രം കൊ​ല്ലം​മു​ന്പ് ഗ​ണി​ത​പ​ര​മാ​യി കൃ​ത്യ​ത​യു​ള്ള ഇ​ങ്ങ​നെ​യൊ​രു "ആ​സൂ​ത്രി​ത ന​ഗ​രം’ നി​ർ​മി​ച്ചെ​ന്ന​തു മാ​ത്ര​മ​ല്ല അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​കൊ​ള്ളു​ന്നു​വെ​ന്നോ​ർ​ക്കു​ന്പോ​ൾ അ​ന്പ​ര​ന്നു പോ​കും.

1920ക​ളി​ലാ​ണ് ഇ​ന്ത്യ​യി​ലെ ഹാ​ര​പ്പ​ൻ സം​സ്കാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഹാ​ര​പ്പ​ൻ ലി​പി​ക​ൾ​ക്കു ദ്രാ​വി​ഡ ഭാ​ഷ​യു​ടെ പ്രാ​ഗ് രൂ​പ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഭാ​ഗി​ക​മാ​യി​പ്പോ​ലും ഈ ​ലി​പി​ക​ൾ വാ​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ണ്ടെ​ടു​ത്ത ചി​ല മു​ദ്ര​ക​ൾ വ്യാ​ഖ്യാ​നി​ച്ചെ​ടു​ക്കാ​ൻ മാ​ത്രം ച​രി​ത്ര​കാ​ര​ന്മാ​ർ​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ങ്ങ​നെ​യാ​ണ് ഹാ​ര​പ്പ​ൻ ഭൂ​വി​ഭാ​ഗ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്? ആ​ഭ്യ​ന്ത​ര വി​പ്ല​വം​മൂ​ലം ന​ഗ​രം നി​ർ​ജ​ന​മാ​യ​തോ സു​നാ​മി മൂ​ലം ക​ട​ലെ​ടു​ത്ത​തോ ഭൂ​ച​ല​ന​മോ? എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​യ​ട്ടി​ല്ല. ഉ​ദ്ഖ​ന​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ന്ന​വ കൊ​ണ്ട് നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ മാ​ത്ര​മേ ച​രി​ത്ര​കാ​ര​ന്മാ​ർ​ക്കു ക​ഴി​യൂ.

ഇ​ന്ത്യ​യി​ൽ വാ​ണി​ജ്യ​ത്തി​നും വ്യ​വ​സാ​യ​ത്തി​നും മാ​തൃ​ക​യാ​യ ഒ​രു സം​സ്ഥാ​ന​ത്തു​കൂ​ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന കാ​ഴ്ച​ക​ൾ പ​ലേ​ട​ത്തു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​ന്തി​യ ഇ​നം ക​ന്നു​കാ​ലി​ക​ളു​ള്ള​ത് സൗ​രാ​ഷ്‌​ട്ര​യി​ലാ​ണ്.

പ​ശു​ക്ക​ളി​ൽ ഗീ​ർ, കാ​ങ്ങ്രേ​ജ്, മെ​ഹ്സാ​ന എ​ന്നി​വ​യും എ​രു​മ​ക​ളി​ൽ ശ്രു​തി, മെ​ഹ്സാ​ന, ജ​ഫ്രാ​ബാ​ദി, മു​റാ എ​ന്നി​വ​യും അ​സാ​ധാ​ര​ണ വ​ലി​പ്പ​മു​ള്ള​വ​യും ന​ല്ല ക​റ​വ ല​ഭി​ക്കു​ന്ന​വ​യു​മാ​ണ്. ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​യി തോ​ന്നി​യ​ത് വ​ഴി​യി​ലെ​ന്പാ​ടും ആ​ധി​പ​ത്യം പു​ല​ർ​ത്തി വി​ഹ​രി​ക്കു​ന്ന ക​ന്നു​കാ​ലി​പ്പ​ട​യാ​ണ്. അ​തി​നി​ട​യി​ൽ ഒ​ട്ട​ക​വ​ണ്ടി​യി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി​പ്പോ​കു​ന്ന സ്ത്രീ​ക​ളു​ടെ തി​ര​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ സൂ​ക്ഷി​ച്ചു വ​ണ്ടി​യോ​ടി​ക്കു​ന്ന​തു വ​ള​രെ ന​ല്ല​താ​ണ്.

വ​ർ​ഗീ​സ് അ​ങ്ക​മാ​ലി