സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസിലാക്കാൻ സാധിക്കും. പുതിയ തലമുറയിലെ കുട്ടികൾക്ക് എവിടെയാണ് പഠിക്കേണ്ടത്, ഏതാണ് നല്ല കോഴ്സ്, ആ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനം എന്നിവയെല്ലാം കണ്ടുപിടിക്കാൻ പറ്റും. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ കുട്ടികളോടു ചോദിച്ചാൽ അവരിൽ 70 ശതമാനംപേരും വിദേശത്ത് പഠിക്കാൻ തയാറാണ്.
വിദേശ വിദ്യാഭ്യാസം മുൻപൊക്കെ പണക്കാരുടെ മാത്രം സാധ്യതയായിരുന്നു. എന്നാൽ, ആ സ്വപ്നത്തെ സാധാരണക്കാരുടെ കൈകളിൽ സമ്മാനിച്ചയാളാണ് കാസർഗോഡ് മണ്ഡപം സ്വദേശി ഡെന്നി തോമസ് വട്ടക്കുന്നേൽ. കൊച്ചി ആസ്ഥാനമായ സാന്റാ മോണിക്കയുടെ സ്ഥാപകനും സിഎംഡിയുമാണ് ഡെന്നി തോമസ്. ഇതിനകം ഒട്ടേറെ പേരാണ് സാന്റാ മോണിക്കയിലൂടെ വിദേശ വിദ്യാഭ്യാസം നേടാനായി പറന്നത്.
വിദേശ വിദ്യാഭ്യാസത്തിന്റെ ആകർഷകഘടകം എന്താണ്, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുമോ, മാറേണ്ട മനോഭാവങ്ങൾ തുടങ്ങിയവ ഡെന്നി തോമസ് സണ്‍ഡേ ദീപികയുമായി പങ്കുവയ്ക്കുന്നു.
വിദേശപഠനം
കേരളീയർ പഠനത്തിനു വിദേശത്തു പോകേണ്ട എന്നൊരു ട്രെൻഡ് ഇക്കാലത്ത് കേൾക്കുന്നുണ്ട്. എന്നാൽ, ഇതിനോടു യോജിപ്പില്ല. കാലഘട്ടം മാറുന്നതനുസരിച്ച് പുതിയ തലമുറയും മാറണം. കംപ്യൂട്ടർ വന്നപ്പോൾ തൊഴിലവസരങ്ങൾ കുറയുമെന്നു പറഞ്ഞവരുണ്ട്. ട്രാക്ടർ വന്നപ്പോൾ കൃഷിജോലി പോകുമെന്ന് പറഞ്ഞു. ഏല്ലാറ്റിനെയും എതിർക്കുന്ന മനോഭാവം തുടർന്നാൽ കേരളത്തിന്റെ വളർച്ച പിന്നോട്ടടിക്കുകയേയുള്ളു.
ഐടി രംഗത്ത് കർണാടകവും തമിഴ്നാടും വളർന്നതുപോലെ കേരളത്തിനു വളരാൻ സാധിച്ചിട്ടില്ല. കേരളത്തിൽനിന്നു വിദേശ വിദ്യാഭ്യാസത്തിനു പോകുന്നവരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെക്കാൾ കുറവാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് ഏഴര ലക്ഷം പേരാണ് വിദേശത്തു പോയത്. ഇതിൽ, കേരളത്തിൽ നിന്ന് 32,000 പേരെയുള്ളൂ.
ആശങ്കയൊഴിഞ്ഞു
സാന്റാ മോണിക്കയുടെ തുടക്കത്തിൽ വിദേശത്തു പഠിക്കാൻ പോകാമെന്നു പറയുന്പോൾ മാതാപിതാക്കൾക്കായിരുന്നു ആശങ്ക. പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ മാതാപിതാക്കൾ വിദേശത്തു പോകുന്നതിനോട് ഒട്ടുംതന്നെ യോജിക്കുന്നില്ലായിരുന്നു. അതിന് അടിസ്ഥാന കാരണം വിദേശത്തുപോയാൽ ഐഎസ്ഡി ഫോണ്‍കോൾ ഉപയോഗിക്കണം.
വളരെ കുറച്ചു നേരമാണു മക്കളുമായി സംസാരിക്കാൻ കിട്ടുന്നത്. കോഴ്സ് കഴിഞ്ഞു തിരിച്ചെത്തുന്പോൾ മാത്രമാണു അവരെ കാണാൻ സാധിക്കുന്നത്. ഇന്നാവട്ടെ എപ്പോൾ വേണമെങ്കിലും ഓണ്‍ലൈനിൽ കണ്ടു സംസാരിക്കാം. മക്കൾ അടുത്തുണ്ടെന്ന തലത്തിലേക്ക് ആശയ വിനിമയം മാറി. അകലം കുറഞ്ഞു.
സമൂഹമാധ്യമങ്ങളിൽനിന്നു ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്നു മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസിലാക്കാൻ സാധിക്കും. പുതിയ തലമുറയിലെ കുട്ടികൾക്ക് എവിടെയാണ് പഠിക്കേണ്ടത്, ഏതാണ് നല്ല കോഴ്സ്, ആ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനം എന്നിവയെല്ലാം കണ്ടുപിടിക്കാൻ പറ്റും. ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ കുട്ടികളോടു ചോദിച്ചാൽ 70 ശതമാനം പേരും വിദേശത്തു പഠിക്കാൻ തയാറാണ്. മുൻപൊക്കെ രണ്ടോ മൂന്നോ പേർ മാത്രമായിരുന്നു തയാറായിരുന്നത്.
ഇക്കാലത്ത് വിദേശത്തു പഠിക്കാൻ ലോണ്‍ സൗകര്യമുണ്ട്. മുൻപ് ലോണ്‍ കിട്ടുക പ്രയാസകരമായിരുന്നു. ഇപ്പോൾ, സർക്കാർ നയംതന്നെ മാറിയിരിക്കുന്നു. ലളിതമായ നടപടിയിലൂടെ ലോണ്‍ ലഭിക്കാൻ സാഹചര്യമുണ്ട്. യാത്രാ സൗകര്യങ്ങൾ കൂടി. രാജ്യങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു.
അവസരങ്ങൾ കുറഞ്ഞ സ്ഥലത്തുനിന്ന് അവസരങ്ങൾ കൂടിയ സ്ഥലങ്ങളിലേക്ക് വിദ്യാർഥികൾ എത്താൻ തുടങ്ങി. ആശയ വിനിമയം എളുപ്പമായി. സാങ്കേതിക വിദ്യയുടെ വളർച്ചയും സഹായകരമായി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് വിദേശത്തെ ഏറ്റവും വലിയ പ്രത്യേകത. പഠിച്ചുകഴിഞ്ഞാൽ ജോലി ഉറപ്പാണ്. എന്നാൽ, തൊഴിലധിഷ്ഠിത കോഴ്സുകൾ കേരളത്തിലും ഇന്ത്യയിലും കുറവാണ്. ഉദാഹരണമായി ഹിസ്റ്ററി വിഷയമായി ഇവിടെ ബിരുദം പഠിക്കുന്നവർ ഏറെപ്പേരുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നൽകാൻ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിന് സാധിക്കുന്നില്ല. വിദേശ കോഴ്സുകൾ എല്ലാംതന്നെ തൊഴിൽ ഉറപ്പാക്കുന്നതാണ്.
കോഴ്സിനൊടൊപ്പം ഒരു വർഷത്തെ പരിശീലനം അവിടെ നിർബന്ധമാണ്. കരിക്കുലം അപ്ഡേഷൻ അവിടെ തുടരെ നടക്കാറുണ്ട്. എന്നാൽ, കേരളത്തിലും ഇന്ത്യയിലും കരിക്കുലം അപ്ഡേഷൻ വർഷങ്ങൾ ഇടവിട്ടാണു നടക്കുന്നത്.
കേരളത്തിൽ ബിരുദവും പിജിയും ഉള്ളവർ ഏറെപ്പേരുണ്ടെങ്കിലും അഭികാമ്യമായ തൊഴിൽ നല്കാൻ കഴിയുന്നില്ല. അതിനാലാണു കൂടുതൽ പേരും തൊഴിൽതേടി വിദേശത്തേക്കു പോകുന്നത്. നമ്മുടെ നാട്ടിൽ പഠനത്തിനൊപ്പം പാർട് ടൈം ജോലി ചെയ്യാനുള്ള സംവിധാനങ്ങളില്ല. പാർട് ടൈം ജോലിയെ കുറച്ചിലായി ഇവിടെ കാണുന്നു. എന്നാൽ, വിദേശത്തു പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാധ്യത വിദേശത്തുണ്ട്. ആ രീതിയിലാണ് അവിടെ ക്ലാസുകൾ ക്രമീകരിക്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ്. രണ്ടു ദിവസം ജോലി.
ജാഗ്രത വേണം
വിദേശത്തു പഠിക്കാൻ കുട്ടികളെ അയയ്ക്കുന്നുണ്ടെങ്കിൽ ആദ്യം സാന്റാ മോണിക്കയുടെ ടീം അവിടെ നിശ്ചിതകോഴ്സുള്ള യൂണിവേഴ്സിറ്റികളെക്കുറിച്ച് വിശദമായി അന്വേഷിക്കും. അതിനുശേഷം മാത്രമാണു കുട്ടികളെ അയയ്ക്കുന്നത്. കൂടാതെ, അവിടത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും കോഴ്സ് പഠിച്ചാൽ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും മനസിലാക്കി സർവകലാശാലയുമായി കരാറുണ്ടാക്കിയ ശേഷമാണ് പഠനത്തിനു അയയ്ക്കുന്നത്.
സാന്റാ മോണിക്ക ടീം അന്വേഷണം നടത്താതെ ഒരു യൂണിവേഴ്സിറ്റിയിലേക്കും വിദ്യാർഥികളെ വിടില്ല. വിദ്യാർഥികളിൽനിന്നു പണം വാങ്ങില്ല. ഞങ്ങൾക്ക് യൂണിവേഴ്സിറ്റിയിൽനിന്നാണ് പ്രതിഫലം കിട്ടുന്നത്. യൂണിവേഴ്സിറ്റികൾപോലും കാണാതെ ഏജൻറുമാരെ വിശ്വസിച്ച് വിദേശ വിദ്യാഭ്യാസം നടത്തുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. വിദ്യാർഥികൾക്ക് വിദേശത്ത് പ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കണമെങ്കിൽ സർവകലാശാലയുമായി ഒരു ബന്ധം വേണം.
ഏജന്റുമാരെവച്ച് ഇത്തരം കാര്യം ചെയ്യുന്പോൾ അവർക്കു പരിഹരിക്കാൻ പറ്റില്ല. സാന്റാ മോണിക്ക വഴി വിദേശത്തുചെന്നാൽ അവരെ സഹായിക്കാൻ അവിടെ സാന്റാ മോണിക്കയുടെ പ്രതിനിധികളുണ്ട്. ഇന്ത്യയിൽനിന്ന് കൂടുതൽ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് കാനഡയിലാണ്.
വിനോദസഞ്ചാരം
കോവിഡ് പിൻമാറിയതോടെ ജനങ്ങൾ കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. കോവിഡിനുമുൻപു പണക്കാരാണ് വിനോദയാത്ര പോയിരുന്നെങ്കിൽ ഇന്ന് പണം കുറവുള്ളവരും യാത്ര ചെയ്തുതുടങ്ങി. ഇപ്പോൾ, ഓഫീസിലേക്കു കടന്നുവരുന്നവർ പറയുന്ന ഒരു കാര്യം ഇങ്ങനെയാണ്, എന്റെ കൈവശം ഇത്ര രൂപയുണ്ട്. ഈ തുകകൊണ്ട് എനിക്ക് എവിടെ പോകാൻ പറ്റും. റിട്ടയർമെന്റ് വിഭാഗത്തിലുള്ളവരാണ് കൂടുതലായി യാത്ര പോകുന്നത്. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ഞങ്ങൾ യാത്രകൾ സംഘടിപ്പിക്കുണ്ട്.
വിദേശ വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള മനസ് ഇപ്പോഴും കേരളത്തിന് വന്നിട്ടില്ല. നൈറ്റ് ലൈഫിനോട് ആളുകൾക്ക് താത്പര്യമില്ല. ബിയറും പബ്ബുമൊക്ക വിദേശ വിദ്യാർഥികൾക്ക് ആവശ്യമാണ്. വിദേശസംസ്കാരം ഉൾക്കൊണ്ടാൽ മാത്രമേ വിദ്യാർഥികളെ ഇവിടേക്കു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ആഫ്രിക്കൻ രാജ്യങ്ങൾ, കംബോഡിയ, ലാവോസ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലുള്ളർക്ക് മികച്ച വിദ്യാഭ്യാസം നല്കാൻ കേരളത്തിനു സാധിക്കും. വലിയ തോതിൽ വിദേശ വരുമാനം വിദ്യാഭ്യാസം നല്‍കുന്നതിലൂടെ നേടിയെടുക്കാനും സാധിക്കും.
ടൂറിസത്തിൽ കേരളത്തിൽ ഏറ്റവും വലിയ അവസരമാണുള്ളത്. വിദേശരാജ്യങ്ങളിൽ ആറു മാസം മുതൽ എട്ടു മാസം ഒക്കെയാണ് ടൂറിസം സീസണ്. എന്നാൽ, കേരളത്തിൽ 12 മാസവും വിനോദസഞ്ചാരത്തിനുള്ള അവസരമുണ്ട്. ടൂറിസം, ഹെൽത്ത്, വിദ്യാഭ്യാസം എന്നിവയിൽനിന്നാണ് കേരളത്തിനു പ്രധാനമായും വരുമാനം ലഭിക്കുന്നത്.
സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ്
2002ൽ ആരംഭിച്ച സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് ഇന്ന് ഇരുപതിലധികം രാജ്യങ്ങളിലായി നൂറിലധികം യൂണിവേഴ്സിറ്റികളെയും കോളജുകളെയും ഒൗദ്യോഗികമായി പ്രതിനിധീകരിക്കുന്നു. വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തിലധികം പേർ ജോലി ചെയ്യുന്നു.
സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ്, സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, സാന്റാ മോണിക്ക അക്കാദമി , സാന്റാ മോണിക്ക ഗ്ലോബൽ ഫോറക്സ് പ്രൈവറ്റ് ലിമിറ്റഡ്, വേദിക് ഐഎഎസ് അക്കാദമി എന്നീ സ്ഥാപനങ്ങളുമുണ്ട്. 2002ൽ സ്ഥാപിതമായ സാന്റാ മോണിക്ക കാനഡയിലേക്ക് ഒരേസമയം കൂടുതൽ പേരെ കൊണ്ടുപോയതിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയിട്ടുണ്ട്.
നൂറിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഡെന്നി തോമസ് മികച്ചൊരു ട്രാവൽ ബ്ലോഗർകൂടിയാണ്. ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടതാണ് അശാന്തിയുടെ പൂമരം, ഞങ്ങൾ അഭയാർഥികൾ, കോവിഡ് എന്ത് എന്തുകൊണ്ട് , ക്ഷോഭമടങ്ങാത്ത ലങ്ക എന്നിവ. ഇതിൽ അശാന്തിയുടെ പൂമരത്തിന് ദീപികയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.
തലശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, എറണാകുളം ജില്ല റസ്്ലിംഗ് അസോസിയേഷൻ പ്രസിഡന്റ്, എറണാകുളം ജില്ല ഒളിന്പിക്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെന്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
യുകെയിലെ ഗ്ലാമോർഗൻ യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് എജ്യുക്കേഷൻ കണ്‍സൾട്ടന്റ് അവാർഡ്, ഐഡിപി ബ്രിട്ടീഷ് കൗണ്‍സിലിന്റെ ബെസ്റ്റ് പാർട്ണർ അവാർഡ് തുടങ്ങിയ അന്തർദേശീയ പുരസ്കാരങ്ങൾക്കും അർഹനായി. നിലവിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗമാണ്.
ഡെന്നി തോമസും കുടുംബവും എറണാകുളം കലൂരിലാണ് താമസം. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറേറ്റ് ഫെല്ലോ ഡോക്ടർ റെനി സെബാസ്റ്റ്യനാണ് ഭാര്യ. റോസ് വിൻ, മെർവിൻ എന്നിവർ മക്കളാണ്.
റെനീഷ് മാത്യു
ഫോട്ടോ: ജയ്ദീപ് ചന്ദ്രൻ