സിആര്‍ സെവനിന് ആവേശം പകർന്ന് മലയാളികളും
Friday, July 5, 2024 8:08 AM IST
ജോസ് കുമ്പിളുവേലില്‍
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: യൂ​റോ​ക​പ്പി​ന്‍റെ ആ​ര​വ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി​ക​ളും അ​ലി​ഞ്ഞു​ചേ​ര്‍​ന്നു. മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ള്‍ നേ​ര​ത്തെ ത​ന്നെ വി​റ്റു​പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍ അ​ന്യാ​യ വി​ല ന​ല്‍​കി​യാ​ണ് ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​രി​പ്പി​ടം ക​ണ്ടെ​ത്തി​യ​ത്.

പ്രീ ​കാ​ര്‍​ട്ട​റി​ലെ പോ​ര്‍​ച്ചു​ഗ​ല്‍ - സ്ളോ​വേ​നി​യ മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​നും ക്രി​സ്റ്റോ​നോ റൊ​ണാ​ള്‍​ഡോ​യ്ക്കും ആ​വേ​ശം പ​ക​രാ​നാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ആ​രാ​ധ​ക​രു​ടെ കൂ​ടെ മ​ല​യാ​ളി​ക​ളാ​യ ജോ​മോ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യും സം​ഘ​വും സ്റ്റേ​ഡി​യ​ത്തി​ൽ ക​യ​റി​യ​ത്.

ടി​ക്ക​റ്റി​ന് 70 യൂ​റോ മു​ത​ല്‍ 200 (18,000 ഇ​ന്ത്യ​ൻ രൂ​പ) യൂ​റോ വ​രെ ന​ല്‍​കി​യാ​ണ് പ്ര​വേ​ശ​നം സാ​ധി​ച്ചെ​ടു​ത്ത​ത്. ചി​ല​ര്‍ അ​തി​ലും കൂ​ടു​ത​ൽ തു​ക മു​ട​ക്കി​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ടം പി​ടി​ച്ച​ത്.



മ​ത്സ​രം തീ​രു​മ്പോ​ള്‍ സി​ആ​ര്‍ സെ​വ​നു​മാ​യി നേ​രി​ട്ടൊ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്കും ഒ​രു സെ​ല്‍​ഫി​ക്കും ഒ​രു​ങ്ങി​യെ​ങ്കി​ലും ഒ​ന്നും സാ​ധി​ക്കാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ആ​റം​ഗ സം​ഘം. എ​ന്നാ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ പ​ന്തു​മാ​യി കു​തി​ക്കു​ന്ന റോ​ണോ​യെ അ​ടു​ത്തു​കാ​ണാ​ന്‍ സാ​ധി​ച്ച​ത് ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു അ​സു​ല​ഭ മു​ഹൂ​ര്‍​ത്ത​മാ​യി കാ​ണു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി കി​ക്ക് റോ​ണോ ന​ഷ്ട​മാ​ക്കി​യ​തി​ലു​ള്ള സ​ങ്ക​ട​വും അ​വ​ര്‍ പ​റ​ഞ്ഞു. ഫ്രാ​ങ്ക്ഫ​ര്‍​ട്ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ലെ സ​ന്തോ​ഷ​ക്കാ​ഴ്ച​ക​ള്‍ നേ​രി​ട്ടു​ക​ണ്ട​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് സം​ഘം.

മ​ത്സ​ര​ത്തി​ല്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ല്‍ സ്ളോ​വേ​നി​യ​യെ(3-0) കീ​ഴ​ട​ക്കി ക്വാ​ര്‍​ട്ട​റി​ല്‍ സ്ഥാ​നം പി​ടി​ച്ചു.