ചാ​ല​ക്കു​ടി​യു​ടെ ആ​ര​വം ആ​ഘോ​ഷ​മാ​യി
Friday, July 5, 2024 2:53 AM IST
ജിയോ ജോസഫ്
സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റ്​: 11-ാമ​ത് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ര​വം 2024 സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റിൽ വച്ചു നടത്തപ്പെട്ടു. യു​കെയു​ടെ വി​വി​ധ​ഭാ​ഗം​ങ്ങ​ളി​ൽ നി​ന്നും ചാ​ല​ക്കു​ടിക്കാർ ഒ​ത്തു കൂ​ടി. രാ​വി​ലെ 11നു ​ആ​രംഭി​ച്ച ക​ലാ മ​ത്സ​രങ്ങ​ളോ​ടെ ആ​ര​വ​ത്തി​ന് അ​ര​ങ്ങേ​റി.

തു​ട​ർ​ന്ന് നാ​ട​ൻ രു​ചി​ക​ളു​മാ​യു​ള്ള നാ​ട​ൻ സ​ദ്യ​യും വൈ​കി​ട്ട് നാലിനു ​ചേ​ർ​ന്ന പൊ​തു​സ​മ്മേള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് ച​ന്ദ്ര​ശേ​ഖ​ർ സ്വാ​ഗ​തവും പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​തയും പ്ര​ശ​സ്ത ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ ടോ​ണി ചെ​റി​യാ​ൻ & ഫാ. ബി​ജു പ​ന്താ​ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം തി​രി തെ​ളി​യി​ച്ചു ഉ​ദ്ഘ​ട​നാ ക​ർ​മം നി​ർ​വ​ഹി​ച്ചു.



മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി സൈ​ബി​ൻ പാ​ലാ​ട്ടി ആശംസകൾ അ​റി​യി​ച്ചു. മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്കു​ക​യും ച​ങ്ങാ​ത്ത​തി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബാ​ബു തോ​ട്ടാ​പ്പി​ള്ളി എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.



തു​ട​ർ​ന്ന് ച​ങ്ങാ​ത്ത​തി​ലെ ക​ലാകാ​ര​ൻ​മാ​രു​ടെ ക​ലാ വി​രു​ന്നും സ്റ്റോ​ക്ക് മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കി​യ സം​ഗീ​ത നി​ശ​യും ഒ​ടു​വി​ൽ ആ​ര​വം ആ​ഘോ​ഷം കൊ​ടു​മു​ടി​യി​ൽ എ​ത്തി​ച്ചു​കൊ​ണ്ട് എ​ബി ആ​ൻ​ഡ് ടീമിന്‍റെ ഡി​ജെയും നടത്തപ്പെട്ടു.