ഇ​ന്ത്യ​ക്കാ​ര​ൻ എ​ത്യോ​പ്യ​യി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു
Thursday, May 17, 2018 11:43 PM IST
ആ​ഡി​സ് അ​ബാ​ബ: നൈ​ജീ​രി​യ ആ​സ്ഥാ​ന​മാ​യ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​മ​ന്‍റ് ക​ന്പ​നി​യി​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ ആ​ഫ്രി​ക്ക​ൻ രാ​ഷ്ട്ര​മാ​യ എ​ത്യോ​പ്യ​യി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഡ​ൻ​ഗോ​ട്ടെ സി​മെ​ന്‍റ് മാ​നേ​ജ​ർ ദീ​പ് കം​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രോ​മി​യ​യി​ലെ ഫാ​ക്ട​റി​യി​ൽ​നി​ന്ന് ആ​ഡി​സ് അ​ബാ​ബ​യി​ലേ​ക്കു തി​രി​ച്ചു​വ​ര​വെ ദീ​പ് കം​റ​യ്ക്കു നേ​രെ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ദീ​പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി പി​എം ന്യൂ​സ് നൈ​ജീ​രി​യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കം​റ​യു​ടെ ഡ്രൈ​വ​റും സെ​ക്ര​ട്ട​റി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റു ര​ണ്ടു​പേ​രെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

ആ​ഫ്രി​ക്ക​യി​ലെ സി​മ​ന്‍റ് ഉ​ത്പാ​ദ​ക​രി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ൽ​ക്കു​ന്ന ഡ​ൻ​ഗോ​ട്ടെ സി​മെ​ന്‍റി​ന്‍റെ പ്ലാ​ന്‍റ്, മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് എ​ത്യോ​പ്യ​യി​ൽ തു​റ​ക്കു​ന്ന​ത്.